Kannur Airport | കണ്ണൂര്‍ വിമാനത്താവളത്തിന്റെ ദുരവസ്ഥ പരിഹരിക്കുന്നതിനായി മുസ്ലിം ലീഗ് കെഎംസിസി നിവേദക സംഘം ഡെല്‍ഹിയിലേക്ക്
Aug 18, 2023, 22:45 IST
കണ്ണൂര്‍: (www.kvartha.com) പോയിന്റ് ഓഫ് കോള്‍ അനുവദിച്ച് വിദേശ വിമാന കംപനികളുടെ ആഗമനം യാഥാര്‍ഥ്യമാക്കി കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ടിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് -കെഎംസിസി നിവേദനസംഘം കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രിയേയും ബന്ധപ്പെട്ട മറ്റു ഉന്നത ഡിപാര്‍ട് മെന്റ് മേധാവികളെയും ഡെല്‍ഹിയില്‍ പോയി കണ്ട് നിവേദനം നടത്താന്‍ കണ്ണൂര്‍ ബാഫഖി സൗധത്തില്‍ ചേര്‍ന്ന ഗ്ലോബല്‍ കെഎംസിസി ജില്ലാ വര്‍കിംഗ് കമിറ്റി യോഗം തീരുമാനിച്ചു.
കണ്ണൂരിന്റെ വികസന സ്വപ്നങ്ങള്‍ക്ക് കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട് ഏറെ പ്രതീക്ഷ നല്‍കിയിരുന്നു. കേന്ദ്ര-കേരള സര്‍കാര്‍ കാണിക്കുന്ന അവഗണന ആയിരക്കണക്കിന് വിമാന യാത്രക്കാരെയും പ്രവാസി കളെയും ഏറെ ആശങ്കപ്പെടുത്തിയിരിക്കുകയാണെന്നും യോഗം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.
മുസ്ലിം ലീഗ് ജില്ലാ ജെനറല്‍ സെക്രടറി കെടി സഹദുള്ള യോഗം ഉദ് ഘാടനം ചെയ്തു. ഗ്ലോബല്‍ കെഎംസിസി ജില്ലാ പ്രസിഡന്റ് ടി പി അബ്ബാസ് ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, കെപി നാസര്‍ മലേഷ്യ, സൈനുദ്ദീന്‍ ചേലേരി ദുബൈ, അബ്ദുല്ല പാലേരി ജിദ്ദ, ജമാല്‍ കമ്പില്‍ ജിസാന്‍, ബശീര്‍, ഉളിയില്‍ ഫുജൈറ, എന്നിവര്‍ സംസാരിച്ചു. ജെനറല്‍ സെക്രടറി ഉമര്‍ അരിപാമ്പ്ര സ്വാഗതവും സെക്രടറി ഇഖ് ബാല്‍ അള്ളാംകുളം നന്ദിയും പറഞ്ഞു.
കണ്ണൂരിന്റെ വികസന സ്വപ്നങ്ങള്‍ക്ക് കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട് ഏറെ പ്രതീക്ഷ നല്‍കിയിരുന്നു. കേന്ദ്ര-കേരള സര്‍കാര്‍ കാണിക്കുന്ന അവഗണന ആയിരക്കണക്കിന് വിമാന യാത്രക്കാരെയും പ്രവാസി കളെയും ഏറെ ആശങ്കപ്പെടുത്തിയിരിക്കുകയാണെന്നും യോഗം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.
Keywords: Muslim League KMCC delegation to Delhi to resolve Kannur airport, Kannur, News, Muslim League, KMC, Kannur Airport, Passengers, Meeting, Inauguration, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.