Muslim League | എസ് ഡി പി ഐ ബന്ധമാരോപിച്ച് സിപിഎം കള്ളപ്രചാരണം നടത്തുന്നുവെന്ന് മുസ്‌ലിം ലീഗ്

 


കണ്ണൂര്‍: (www.kvartha.com) മുസ്ലിം ലീഗ് പാര്‍ടിയെ പരാജയപ്പെടുത്താന്‍ പ്രത്യക്ഷമായും പരോക്ഷമായും എസ്ഡിപിഐയുമായി സഖ്യം ചേര്‍ന്ന് പ്രവര്‍ത്തിച്ച സിപിഎം, മുസ്ലിംലീഗിനെതിരെ കള്ളപ്രചാരണങ്ങൾ നടത്തി സ്വയം പരിഹാസ്യരാവുകയാണെന്ന് മുസ്‌ലീം ലീഗ് ഭാരവാഹികളുടെ യോഗം കുറ്റപ്പെടുത്തി.
  
Muslim League | എസ് ഡി പി ഐ ബന്ധമാരോപിച്ച് സിപിഎം കള്ളപ്രചാരണം നടത്തുന്നുവെന്ന് മുസ്‌ലിം ലീഗ്

പൊന്നാനിയിലും തലശ്ശേരിയിലും ഒറ്റപ്പാലത്തും ഇത്തരം സംഘടനകളുടെ വേദിപങ്കിട്ടതും കഴിഞ്ഞ നിയമസഭ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഒളിഞ്ഞും തെളിഞ്ഞും സിപിഎം പാര്‍ടി എസ്ഡിപിഐയുമായി ചേര്‍ന്ന് മത്സരിച്ചതും ഇപ്പോഴും അധികാരം പങ്കിടുന്നതും പൊതുസമൂഹത്തിന് അറിയാവുന്നതാണ്. എന്നാല്‍ ആടിനെ പട്ടിയാക്കുന്ന പ്രസ്താവനയുമായി രംഗത്ത് എത്തിയ എംവി ജയരാജന്റെ ജല്‍പനങ്ങള്‍ ജനം അവജ്ഞതയോടെ തള്ളിക്കളയുമെന്നും യോഗം അംഗീകരിച്ച പ്രമേയം കൂട്ടിച്ചേർത്തു.

സംസ്ഥാന സെക്രടറി അബ്ദുർ റഹ്‌മാൻ കല്ലായി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി കുഞ്ഞി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി സ്വാഗതം പറഞ്ഞു. സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടായിരുന്ന വികെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ ഒന്നാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി ഒക്ടോബര്‍ നാലിന് ചൊവ്വാഴ്ച കണ്ണൂര്‍ ചേമ്പര്‍ ഹോളിൽ 'മൗലവി സ്മൃതി’ നടത്താന്‍ യോഗം തീരുമാനിച്ചു.

വര്‍ധിച്ച് വരുന്ന ലഹരി ഉപയോഗത്തിന്നെതിരെ ജനബോധവല്‍കരണത്തിന്റെ ഭാഗമായി ഒക്ടോബര്‍ 15 മുതല്‍ 31 വരെ പഞ്ചായത് തലങ്ങളില്‍ ലഹരി വിരുദ്ധ ക്യാംപയിൻ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ലോകപ്രശസ്ത ഇസ്ലാമിക പണ്ഡിതനും ചിന്തകനുമായ യൂസഫുല്‍ ഖറദാവിയുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.

ജില്ലാ ഭാരവാഹികളായ വിപി വമ്പന്‍, അഡ്വ. എസ് മുഹമ്മദ്, ടിഎ തങ്ങള്‍, ഇബ്രാഹിം മുണ്ടേരി, കെവി മുഹമ്മദലി ഹാജി, കെടി സഹദുല്ല, അഡ്വ. കെഎ ലത്വീഫ്, ഇബ്രാഹിം കുട്ടിതിരുവട്ടൂര്‍, അന്‍സാരി തില്ലങ്കേരി പ്രസംഗിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia