സുപ്രഭാതം പ്രസിദ്ധീകരണം തുടങ്ങും മുമ്പേ ലീഗ് കരുനീക്കം സജീവമാക്കി
Jun 29, 2013, 10:36 IST
തിരുവനന്തപുരം: ഇ.കെ. സുന്നികളുടെ ദിനപത്രം -സുപ്രഭാതം- നവംബറില്‍ പ്രസിദ്ധീകരണം തുടങ്ങാനിരിക്കേ, മുസ്ലിം ലീഗ് അതു പൊളിക്കാനുള്ള പരോക്ഷ നീക്കങ്ങള്‍ ശക്തമാക്കി. സുപ്രഭാതത്തിന്റെ വരവ് ലീഗ് മുഖപത്രം ചന്ദ്രികയുടെ നിലനില്പിനെത്തന്നെ ബാധിച്ചേക്കുമെന്ന ആശങ്ക പരത്തി നേതാക്കളെ പ്രകോപിപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ നടത്തിയ ശ്രമം വിജയിച്ചതോടെയാണിത്.
അതിനിടെ, സുപ്രഭാതം വരുന്നത് എ.പി. സുന്നികളുടെ ദിനപത്രം സിറാജിനെ ബാധിക്കില്ലെങ്കിലും അവരും പുതിയ പത്രത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും കരുനീക്കം നടത്തുന്നതായി ഇ.കെ. സുന്നികള്‍ ആരോപിക്കുന്നു. ഏതാനും ആഴ്ചകളായി സംസ്ഥാനത്തെ പ്രമുഖ മുസ്ലിം സംഘടനകള്‍ക്കും നേതാക്കള്‍ക്കും ഇടയില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ചകളും സംവാദങ്ങളും അടിയൊഴുക്കുകളും സജീവമാണ്.
സുപ്രഭാതം എന്ന പേരില്‍ സമസ്ത കേരള സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ (ഇ.കെ. വിഭാഗം) ദിനപത്രം തുടങ്ങുന്നുവെന്ന അഭ്യൂഹം കുറേക്കാലമായി ഉണ്ടെങ്കിലും അതിന് വ്യക്തമായ രൂപം കൈവന്നത് അടുത്തിടെയാണ്. എല്ലാക്കാലത്തും ലീഗുമായി അടുത്തുനില്‍ക്കുകയും ലീഗിന്റെ വോട്ടുബാങ്കായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് ഇ.കെ. വിഭാഗം. എന്നാല്‍ ചന്ദ്രികയില്‍ നിന്ന് അതിന് ആനുപാതികമായ പരിഗണന ലഭിക്കുന്നില്ലെന്ന തോന്നല്‍ കുറേക്കാലമായി ഇ.കെ. വിഭാഗം നേതാക്കള്‍ക്കുണ്ട്.
ലീഗ് അറിയാതെ ഇതു സംഭവിക്കില്ലെന്നുകൂടി വന്നതോടെയാണ് പുതിയ പത്രത്തെക്കുറിച്ചുള്ള ആലോചനകള്‍ ശക്തമായത്. ഇ.കെ. വിഭാഗവുമായി കടുത്ത ശത്രുത പുലര്‍ത്തുന്ന എ.പി. വിഭാഗവുമായി അടുക്കാന്‍ ലീഗ് ശ്രമം തുടങ്ങുക കൂടി ചെയ്തതോടെ പുതിയ പത്രം തുടങ്ങാതെ വയ്യ എന്ന നിലപാടിലേക്ക് ഇ.കെ. വിഭാഗം എത്തുകയും ചെയ്തു.
സംസ്ഥാനത്ത് ഏറ്റവുമധികം മദ്രസകള്‍ നടത്തുന്ന സാമുദായിക സംഘടനയാണ് ഇ.കെ. വിഭാഗം. മദ്രസകളുടെ മേലുള്ള ഈ ആധിപത്യം ഉപയോഗിച്ചു പത്രത്തിനു പ്രചാരമുണ്ടാക്കാന്‍ കഴിയും എന്നാണ് അവര്‍ വിലയിരുത്തുന്നത്. അതിന് അനുസരിച്ചാണ് സുപ്രഭാതവുമായി ബന്ധപ്പെട്ട നയരൂപീകരണം ഉള്‍പെടെ നടത്തിയിരിക്കുന്നതും. എന്നാല്‍, ഈ മദ്രസകളിലെ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും ഉപയോഗിച്ച് പത്രത്തിനു വേണ്ടി ഫണ്ട് സമാഹരിക്കാനും പത്രത്തിനു വരിക്കാരെ ചേര്‍ക്കാനുമുള്ള നീക്കങ്ങള്‍ക്കാണ് ലീഗ് തിരിച്ചടി നല്‍കിയിരിക്കുന്നത്.
ലീഗ് പ്രവര്‍ത്തകരായ രക്ഷിതാക്കള്‍ ഇ.കെ. വിഭാഗത്തിന്റെ ഈ നീക്കങ്ങളോടു സഹകരിക്കാന്‍ വിസമ്മതിച്ചു. മലബാറില്‍ ചന്ദ്രികയുടെ പ്രചാരത്തെ സുപ്രഭാതത്തിന്റെ വരവ് ബാധിക്കും എന്നതും സുപ്രഭാതം ലീഗ് വിരുദ്ധ നിലപാടുകള്‍ ഇടയ്‌ക്കെങ്കിലും സ്വീകരിച്ചാല്‍ അത് പാര്‍ട്ടി പ്രവര്‍ത്തകരെ സ്വാധീനിക്കും എന്നു ചൂണ്ടിക്കാട്ടിയാണ് രക്ഷിതാക്കള്‍ ഇടഞ്ഞത്. ചന്ദ്രികയ്ക്കും ലീഗിനും സുപ്രഭാതം എതിരാകില്ല എന്ന ഇ.കെ. വിഭാഗം നേതാക്കളുടെ വിശദീകരണങ്ങളൊന്നും വിലപ്പോയില്ല.
അതിനിടെ, എ.പി. വിഭാഗത്തിന്റെ സ്ഥാപനങ്ങളില്‍ പഠിക്കുകയും പിന്നീട് തൊഴിലിനു വേണ്ടി മാത്രം ഇ. കെ. വിഭാഗത്തിന്റെ മദ്രസകളില്‍ അധ്യാപകരായി ചേരുകയും ചെയ്ത ഒരു വിഭാഗവും സുപ്രഭാതത്തിനെതിരെ പ്രചാരണം നടത്തുന്നുവത്രേ. സമുദായത്തിന് ഇനിയൊരു ദിനപത്രത്തിന്റെ ആവശ്യമില്ലെന്നും അതിനു പണമുണ്ടാക്കാന്‍ മദ്രസകളെ ഉപയോഗിക്കുന്നത് അനുവദിക്കാനാകില്ല എന്നുമാണ് ഇവര്‍ പ്രചരിപ്പിക്കുന്നതെന്നാണ് ഇ.കെ. വിഭാഗത്തിന്റെ വിമര്‍ശനം.
Keywords: News Paper, Muslim-League, Sunni, Thiruvananthapuram, Kerala, Chandrika, Suprabhatham, Muslim League to make hurdles for Suprabhatham of E.K. Sunni faction, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.