പൊന്നാനിയില്‍ തോറ്റു പോയാല്‍ യു.ഡി.എഫ് വിട്ട് സര്‍ക്കാരിനെ വീഴ്ത്താന്‍ ലീഗ്
Apr 20, 2014, 10:15 IST
തിരുവനന്തപുരം: (www.kvartha.com 20.04.2014) ലോക്സഭാ തിരഞ്ഞെടുപ്പില്‍ 14 മണ്ഡലത്തിലെ ഫലം യു.ഡി.എഫ് രാഷ്ട്രീയത്തില്‍ അപ്രതീക്ഷിത നടുക്കമുണ്ടാക്കുമെന്ന വ്യക്തമായ സൂചനകള്‍ പുറത്തുവരുന്നു. മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ എടുത്തിരിക്കുന്ന തീരുമാനം ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ രാഷ്ട്രീയ തീരുമാനമായി മാറുകയാണ്.
പൊന്നാനിയില്‍ ലീഗ് സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീര്‍ പരാജയപ്പെട്ടാല്‍ യു.ഡി.എഫിനുള്ള പിന്തുണ പിന്‍വലിക്കാനാണ് ലീഗ് തീരുമാനം. മുന്‍ കെ.പി.സി.സി അംഗവും ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ വി. അബ്ദുര്‍ റഹ്മാന് കോണ്‍ഗ്രസുകാര്‍ വ്യാപകമായി വോട്ട് മറിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലീഗിന്റെ നീക്കം.
ഇ.ടി മുഹമ്മദ് ബഷീര്‍ പൊന്നാനിയില്‍ പരാജയപ്പെട്ടുകൂടായ്കയില്ലെന്ന തിരിച്ചറിവിലേക്കാണ് ലീഗ് എത്തിയിരിക്കുന്നത്. അങ്ങിനെയെങ്കില്‍ അതിനുള്ള ഒരേയൊരു കാരണം കോണ്‍ഗ്രസുകാര്‍ വോട്ട് മറിച്ചത് മാത്രമാണെന്ന് വരും. പിന്നീട് കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ലീഗ് നിലപാട്.
കോട്ടയത്ത് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയും ധനമന്ത്രി കെ.എം മാണിയുടെ മകനുമായ ജോസ് കെ മാണിക്കെതിരെ കോണ്‍ഗ്രസില്‍ ഒരു വിഭാഗം വോട്ട് ചെയ്തുവെന്ന പ്രചാരണം ശക്തമാണെങ്കിലും മുന്നണി വിടുന്ന തീരുമാനത്തിനൊന്നും മാണി ഗ്രൂപ്പ് തയ്യാറായിട്ടില്ല. തിരഞ്ഞെടുപ്പ് ഫലം വന്നിട്ട് നോക്കാം എന്നാണ് അവരുടെ നിലപാട്. എന്നാല്‍ ലീഗിന്റെ ഉറച്ച കോട്ടകളായ മലപ്പറം, പൊന്നാനി മണ്ഡങ്ങള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ യു.ഡി.എഫ് എന്ന പേരില്‍ മുന്നോട്ട് പോകാന്‍ ലീഗ് ഒരുക്കമല്ല. അതോടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വീഴും. പകരം ഇടത് മുന്നണിയുമായി ചേര്‍ന്ന് വേറെ സര്‍ക്കാരുണ്ടാക്കണോ എന്നതുള്‍പെടെയുള്ള കാര്യങ്ങള്‍ ഇപ്പോള്‍ ആലോലിച്ചിട്ടില്ല.
നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് വര്‍ഷം ബാക്കിയുണ്ടായിരിക്കേ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കട്ടെയെന്നാണ് ലീഗില്‍ ഒരു വിഭാഗത്തിന്റെ നിലപാട്. ആ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കണം എന്ന് വരെ വാദിക്കുന്നവരും ലീഗിലുണ്ട്. ഏതായാലും മെയ് 16 ന്റെ തിരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തില്‍ ഏറ്റവും നിര്‍ണായകമാകാന്‍ പോകുന്നത് പൊന്നാനിയുടെ കാര്യത്തിലായി മാറുകയാണ്.
സി.പി.എം പി.ബി അംഗം എം.എ ബേബി മത്സരിക്കുന്ന കൊല്ലത്ത് എല്‍.ഡി.എഫ് വിട്ടുവന്ന എന്‍.കെ പ്രേമചന്ദ്രന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനാല്‍ ആ മണ്ഡലം ഏറ്റവും ശ്രദ്ധാ കേന്ദ്രമായി മാറിയിരുന്നു. അതിനെ മറികടന്നാണ് ഇപ്പോള്‍ പൊന്നാനി ശ്രദ്ധാ കേന്ദ്രമായി മാറിയത്. 1992 ല്‍ കര്‍സേവകര്‍ ബാബരി മസ്ജിദ് പൊളിച്ചപ്പോള്‍ കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസുമായുള്ള സഖ്യം ഉപേക്ഷിക്കാന്‍ ലീഗില്‍ ശക്തമായ സമ്മര്‍ദം ഉണ്ടായിരുന്നു. എന്നാല്‍ അന്ന് ലീഗ് അതിന് തയ്യാറായില്ല. മാസങ്ങള്‍ക്കുള്ളില്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ യുഡിഎഫ് വിടാന്‍ ലീഗ് തീരുമാനം എടുക്കുകയും ചെയ്തിരുന്നു. പൊന്നാനിയുടെ കാര്യത്തില്‍ യുഡിഎഫ് ബന്ധം മുറിച്ചുമാറ്റാനുള്ള തീരുമാനം വേണ്ടിവന്നാല്‍ നടപ്പാക്കാന്‍ ഉറച്ചുതന്നെയാണ് ലീഗ് നീങ്ങുന്നത്.
സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും, ഇ. അഹമ്മദ്, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയ നേതാക്കളും ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുകയും അനൗപചാരികമായി സംസ്ഥാന നിര്‍വാഹക സമിതിയിലെ അംഗങ്ങളുമായി ആശയ വിനിമയം നടത്തുകയും ചെയ്തുകഴിഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Thiruvananthapuram, Election-2014, Malappuram, Muslim, Congress, UDF, LDF, E.T Muhammed Basheer, Kerala, Oommen Chandy, LDF, Goverment, Ponnani, Lok Sabha, Vote.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.