മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം; സംഘടനകള്‍ സുപ്രീംകോടതിയിലേക്ക്
Sep 21, 2013, 10:39 IST
കോഴിക്കോട്: മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസാക്കുന്നതിനെ എതിര്‍ത്തുകൊണ്ട് ഒരു വിഭാഗം മുസ്ലിം സംഘടനകള്‍ സുപ്രീംകോടതിയിലേക്ക്. ശരീഅത്ത് നിയമപ്രകാരം ഒരു മുസ്ലീം പെണ്‍കുട്ടി ഋതുമതിയായാല്‍ അവളെ വിവാഹം കഴിപ്പിക്കാന്‍ അവകാശമുണ്ട്. അതിനാല്‍ ശരീഅത്ത് നിയമം അനുസരിച്ചുള്ള വിവാഹത്തിന് അനുമതി വേണമെന്നാണ് സംഘടനകളുടെ ആവശ്യം. അതുകൊണ്ടുതന്നെ വിവാഹക്കാര്യത്തില്‍ പ്രായപരിധി നിശ്ചയിക്കരുതെന്നും സംഘടനകള്‍ ആവശ്യപ്പെടും. വിവാഹത്തിന് പ്രായപരിധി നിശ്ചയിക്കുന്നത് മുസ്ലിം വ്യക്തിനിയമത്തിന് എതിരാണെന്നും സംഘടനകള്‍ കോടതിയില്‍ വാദമുന്നയിക്കും.
മുസ്ലിംലീഗ്, സമസ്ത, ഇരുവിഭാഗം മുജാഹിദ് സംഘടനകളും മുസ്ലിംലീഗ് പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് മുസ്ലിം വിവാഹപ്രായം സംബന്ധിച്ചുള്ള അന്തിമ തീരുമാനം കൈക്കൊള്ളാനായി സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
കോഴിക്കോട് യത്തീംഖാനയില്‍ താമസിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത മുസ്ലിം പെണ്‍കുട്ടിയെ അറബിക്ക് കല്യാണം കഴിപ്പിച്ചുകൊടുത്ത സംഭവം വിവാദമായ പശ്ചാത്തലത്തില്‍ മുസ്ലിം സംഘടനകള്‍ക്ക് നേരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് മുസ്ലിം സംഘടനകള്‍ യോഗം ചേര്‍ന്നത്.

Also Read:
പ്രഭാകരന് കമ്മീഷന് ശുപാര്‍ശ; ജില്ലയുടെ വികസനത്തിന് 25 കോടി അനുവദിച്ചു
Keywords: Muslim Marriage Act, Kozhikode, Supreme Court of India, Muslim-League, Girl, Criticism, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.