Protest | കണ്ണൂരിൽ യൂത് ലീഗ് കലക്ടറേറ്റ് മാർചിൽ ഉന്തും തള്ളും; പ്രവർത്തകരെ പിരിച്ച് വിടാൻ ജലപീരങ്കി പ്രയോഗിച്ച് പൊലീസ്
Feb 20, 2023, 17:03 IST
കണ്ണൂർ: (www.kvartha.com) ബജറ്റിലെ നികുതി വർധനവിനെതിരെ യൂത് ലീഗ് പ്രവർത്തകർ നടത്തിയ കണ്ണൂർ കലക്ടറേറ്റ് മാർചിൽ പൊലീസുമായി സംഘർഷം. തിങ്കളാഴ്ച രാവിലെ 11 മണിയോടെ കണ്ണൂർ സ്റ്റേഡിയം കോർണറിൽ നിന്നും പ്രതിഷേധ ജാഥയായി കലക്ട്രേറ്റിലേക്ക് എത്തിയ പ്രവർത്തകർ ഒന്നാം ഗേറ്റിൽ ഉയർത്തിയ ബാരികേഡ് തകർക്കാൻ ശ്രമിച്ചത്തോടെ പൊലീസുമായി നേരിയ ഉന്തും തള്ളും ഉണ്ടായി. തുടർന്ന് പൊലീസ് ജലാപീരങ്കി പ്രയോഗിച്ചു.
അൽപനേരമുണ്ടായ സംഘർഷത്തിനിടെയിൽ പ്രവർത്തകർ കലക്ടറേറ്റിന് മുൻപിൽ പ്രതിഷേധ ധർണ നടത്തി. നാട്ടിലെ യുവാക്കൾക് പ്രതീക്ഷ നൽകുന്നത് ഒന്നും ബജറ്റിലില്ലെന്ന് പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു കൊണ്ട് യൂത് ലീഗ് നേതാവ് സി കെ മുഹമ്മദ് അലി പറഞ്ഞു. ബജറ്റെന്ന് പറഞ്ഞുകൊണ്ട് ധനമന്ത്രി നിയമസഭയിൽ നിരത്തിയത് കള്ളക്കണക്കുകൾ മാത്രമാണെന്നും ഇതിനെതിരെ ശക്തമായ സമരവുമായി യൂത് ലീഗ് ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ പ്രസിഡണ്ട് നസീർ നെല്ലൂർ അധ്യക്ഷനായി. ജില്ലാ മുസ്ലിം ലീഗ് ജെനറൽ സെക്രടറി കെ ടി സഹദുല്ല, അഡ്വ. എംപി മുഹമ്മദലി, പിസി നസീർ, അൽത്വാഫ് മാങ്ങാടൻ, സിപി റശീദ്, അലി മംഗര, ശജീർ ഇഖ്ബാൽ, നസീർ പുറത്തീൽ, സലാം പൊയനാട് എന്നിവർ നേതൃത്വം നൽകി.
Keywords: Kannur, News, Kerala, Police, Youth, Politics, Muslim Youth League protests against Budget.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.