ബിജെപി നേതാവിന്റെ വധത്തെ പാര്‍ടിയുമായി ബന്ധപ്പെടുത്തുന്നത് ദുരുദ്ദേശപരമെന്ന് മൂവാറ്റുപുഴ അശ്‌റഫ് മൗലവി

 


ആലപ്പുഴ: (www.kvartha.com 19.12.2021) എസ് ഡി പി ഐ സംസ്ഥാന സെക്രടെറി കെ എസ് ശാന്‍ ജനകീയനായ നേതാവായിരുന്നുവെന്ന് മൂവാറ്റുപുഴ അശ്‌റഫ് മൗലവി. കെ എസ് ശാന്റെ ജീവനു പകരമായി മറ്റൊരു ജീവന്‍ എന്നൊരു നിലപാട് പാര്‍ടിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം രാജ്യത്തെ നിയമവാഴ്ചയില്‍ വിശ്വാസമര്‍പിച്ചാണ് പാര്‍ടി മുന്നോട്ട് പോകുന്നതെന്നും വ്യക്തമാക്കി. ആര്‍ എസ് എസുകാരാണ് ശാന്റെ കൊലപാതകത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

ബിജെപി നേതാവിന്റെ വധത്തെ പാര്‍ടിയുമായി ബന്ധപ്പെടുത്തുന്നത് ദുരുദ്ദേശപരമെന്ന് മൂവാറ്റുപുഴ അശ്‌റഫ് മൗലവി

ശാന്റെ ഘാതകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നാണ് പാര്‍ടി വിശ്വസിക്കുന്നത്. ഞായറാഴ്ച നടന്ന ബി ജെ പി നേതാവിന്റെ കൊലപാതകത്തില്‍ പാര്‍ടിയുടെ പേര് വലിച്ചിഴയ്ക്കുന്നതിന് പിന്നില്‍ ദുരദ്ദേശമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് വീട്ടിലേക്ക് സാധനങ്ങളുമായി ബൈകില്‍ വരികയായിരുന്ന ശാനെ കാറിലെത്തിയ ഒരുസംഘം ക്രൂരമായി വെട്ടിപ്പരിക്കേല്‍പിച്ചത്.

അക്രമത്തിനുശേഷം കാര്‍ വന്നവഴിതന്നെ തിരിച്ചുപോകുകയും ചെയ്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പിന്നാലെയെത്തിയ വാഹനങ്ങളിലെ യാത്രക്കാരാണ് ഗുരുതരമായി പരിക്കേറ്റ ശാനെ ആശുപത്രിയിലെത്തിച്ചത്. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ശാന്‍ 12 മണിയോടെ മരണത്തിന് കീഴടങ്ങുകയും ചെയ്തു.

തൊട്ടുപിന്നാലെയാണ് ഞായറാഴ്ച രാവിലെ ആലപ്പുഴയിലെ ബിജെപി നേതാവിന്റെ കൊലപാതകം. ഒബിസി മോര്‍ച സംസ്ഥാന സെക്രടെറി രഞ്ജിത്ത് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. പ്രഭാത സവാരിക്കിടെ ഒരു സംഘം ആളുകളെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആലപ്പുഴ നഗരപരിധിയിലാണ് കൊലപാതകം നടന്നത്.

പ്രഭാതസവാരിക്കായി ഇറങ്ങിയ രഞ്ജിത്തിനെ അജ്ഞാത സംഘം അടിച്ചു വീഴ്ത്തുകയും ഇതിനിടെ റോഡില്‍ വീണ നേതാവിനെ സംഘം ആവര്‍ത്തിച്ച് വെട്ടുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കൊലപാതകത്തിന് പിന്നാലെ അക്രമികള്‍ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു. വെട്ടേറ്റ രഞ്ജിത്തിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എസ് ഡി പി ഐ നേതാവിനെ കൊലപ്പെടുത്തിയതിനുള്ള പ്രതികാര നടപടിയാകാം ഇതെന്നാണ് പൊലീസ് നിഗമനം. രഞ്ജിത്തിന്റെ മൃതദേഹം ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളക്കിണര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട രഞ്ജിത്ത്.

ആലപ്പുഴയില്‍ തുടര്‍ച്ചയായുള്ള രണ്ട് കൊലപാതകങ്ങളില്‍ ഞെട്ടിയിരിക്കയാണ് പ്രദേശവാസികള്‍. രണ്ട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയുമായി നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

Keywords:   Muvattupuzha Ashraf Moulavi  says linking BJP leader's assassination to party is ill-intentioned, Alappuzha, News, Killed, BJP, SDPI, Allegation, Politics, Police, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia