KAAPA | കോളജ് വിദ്യാര്‍ഥിനിയെ ബൈകിടിച്ച് കൊലപ്പടുത്തിയെന്ന കേസിലെ പ്രതിയെ കാപ ചുമത്തി ജയിലില്‍ അടച്ചു
Oct 4, 2023, 18:32 IST
കൊച്ചി: (KVARTHA) മൂവാറ്റുപുഴയില്‍ കോളജ് വിദ്യാര്‍ഥിനിയെ ബൈകിടിച്ച് കൊലപ്പടുത്തിയെന്ന കേസിലെ പ്രതിയെ കാപ ചുമത്തി ജയിലില്‍ അടച്ചു. ഓപറേഷന്‍ ഡാര്‍ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ റൂറല്‍ പൊലീസ് മേധാവി വിവേക് കുമാര്‍ സമര്‍പ്പിച്ച റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് പ്രതിയെ മാറ്റിയത്.
നിര്‍മല കോളജില്‍ ബികോം അവസാന വര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന വാളകം കുന്നയ്ക്കാല്‍ വടക്കേ പുഷ്പകം വീട്ടില്‍ രഘുവിന്റെയും ഗിരിജയുടെയും മകള്‍ നമിതയെ (19) കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി ആന്‍സണ്‍ റോയി(22) യെയാണ് കാപ ചുമത്തി ജയിലില്‍ അടച്ചത്. ഇക്കഴിഞ്ഞ ജൂലൈ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ലൈസന്‍സില്ലാതെ അമിതവേഗത്തിലും അശ്രദ്ധയിലും ബൈക് ഓടിച്ച് അപകടം വരുത്തുകയായിരുന്നു. കോളജ് വിട്ട് വീട്ടിലേക്ക് പോകാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക് ഇടിച്ചാണ് നമിത മരിക്കുന്നത്. അപകടത്തില്‍ നമിതയ്‌ക്കൊപ്പം ഉണ്ടായിരുന്ന വിദ്യാര്‍ഥിനിക്കും പരുക്കേറ്റിരുന്നു. നമിതയുടെ മരണവുമായി ബന്ധപ്പെട്ട് ആന്‍സനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മനഃപൂര്‍വമല്ലാത്ത നരഹത്യ, അപകടകരമായി വാഹനം ഓടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പെടുത്തി രെജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഈ കേസില്‍ മൂവാറ്റുപുഴ സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞുവരുന്നതിനിടെയാണ് പ്രതിക്കെതിരേ കാപ ചുമത്തിയത്.
ഏനാനല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആന്‍സണ്‍ റോയ് മൂവാറ്റുപുഴ, വാഴക്കുളം പൊലീസ് സ്റ്റേഷനുകളില്‍ വധശ്രമം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കല്ലൂര്‍ക്കാട് പൊലീസ് ഇന്‍സ്പെക്ടര്‍ കെ ഉണ്ണിക്യഷ്ണന്‍, സിപിഒ മാരായ ബേസില്‍ സ്‌കറിയ, സേതു കുമാര്‍, കെഎം നൗശാദ് എന്നിവരാണ് കാപ ചുമത്തിയ പ്രതിയെ അറസ്റ്റുചെയ്ത് വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയത്.

Keywords: Muvattupuzha bike accident case accused imposed KAAPA, Kochi, News, Muvattupuzha Bike Accident, Accused, KAAPA, Viyyur Jail, Student Died, Police, Arrest, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.