Arrested | മൂവാറ്റുപുഴയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ കൊലപാതകം; ഒപ്പം താമസിച്ചിരുന്ന ആളെ ഒഡിഷയില്‍ നിന്നും പിടികൂടി പൊലീസ്

 


മൂവാറ്റുപുഴ: (KVARTHA) മൂവാറ്റുപുഴയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒപ്പം താമസിച്ചിരുന്ന ആളെ ഒഡിഷയില്‍ നിന്നും പിടികൂടി പൊലീസ്. കൊലപാതകത്തിന് ശേഷം കടന്നുകളഞ്ഞ ഒഡീഷ സ്വദേശി ഗോപാല്‍ മാലിക്കിനെയാണ് പൊലീസ് പിടികൂടിയത്. മരിച്ചവര്‍ക്കൊപ്പം തടിമിലില്‍(Mill) ജോലി ചെയ്തിരുന്നയാളാണ് ഗോപാല്‍ മാലിക് എന്നും ആസാം സ്വദേശികളുടെ മരണശേഷം ഇയാളെ കാണാതായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

കഴുത്ത് മുറിഞ്ഞ് രക്തം വാര്‍ന്ന നിലയിലാണ് അടൂപറമ്പിലെ തടിമിലില്‍ ജോലി ചെയ്തിരുന്ന അസം സ്വദേശികളായ മോഹന്‍തോ, ദീപങ്കര്‍ ശര്‍മ എന്നിവരെ കഴിഞ്ഞ ദിവസം മരിച്ചനിലയില്‍ കണ്ടെത്തിയത്. നാട്ടില്‍ നിന്ന് ഫോണില്‍ വിളിച്ചിട്ടും ഭര്‍ത്താവിനെ കിട്ടാതായതോടെ കൂട്ടത്തില്‍ ഒരാളുടെ ഭാര്യ മില്ലുടമയെ വിവരം അറിയിക്കുകയായിരുന്നു. 

Arrested | മൂവാറ്റുപുഴയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ കൊലപാതകം; ഒപ്പം താമസിച്ചിരുന്ന ആളെ ഒഡിഷയില്‍ നിന്നും പിടികൂടി പൊലീസ്


എന്തോ സംഭവിച്ചിട്ടുണ്ടെന്ന തോന്നലില്‍ ഉടമ പ്രദേശവാസിയായ ശബാബിനോട് ചെന്ന് അന്വേഷിക്കാന്‍ നിര്‍ദേശിച്ചു. ഇരുവരും പുതച്ചുമൂടി കിടക്കുന്നതാണ് ശബാബ് പുറത്ത് നിന്ന് കണ്ടത്. എന്നാല്‍ അകത്ത് ചെന്ന് നോക്കിയപ്പോഴാണ് രക്തം വാര്‍ന്നൊലിക്കുന്നത് കണ്ടത്. ഇതോടെ സമീപവാസികളെ വിവരമറിയിച്ചു.

പൊലീസ് അന്വേഷണത്തിലാണ് മുറിയില്‍ മൂന്നാമനായി ഒഡീഷ സ്വദേശി ഗോപാല്‍ കൂടിയുണ്ടെന്ന വിവരം പുറത്തുന്നത്. ഉറങ്ങിക്കിടക്കുമ്പോള്‍ ഇരുവരെയും കഴുത്തറുത്ത് കൊന്നതാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പിടിയിലായ ആളെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരം ലഭ്യമാകുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞു.

Keywords: Muvattupuzha Twin Murder Case; Accused Arrested in Odisha, Kochi, News, Missing, Twin Murder Case, Accused, Arrested, Police, Phone Call, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia