Beach Fest | മുഴപ്പിലങ്ങാട് ബീച് ഫെസ്റ്റിന് മെയ് ഏഴിന് കൊടിയിറങ്ങും; സമാപന ദിവസം സലീം കോടത്തൂരും സംഘവും നയിക്കുന്ന ഇശല്‍ നൈറ്റ് നടക്കും
May 5, 2023, 08:49 IST
കണ്ണൂര്‍: (www.kvartha.com) എട്ടാമത് മുഴപ്പിലങ്ങാട് ബീച് ഫെസ്റ്റ് മെയ് ഏഴിന് സമാപിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം ആറു മണിക്ക് തുറമുഖ വകുപ്പ് മന്ത്രി അഹ് മദ് ദേവര്‍ കോവില്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
സമാപന ദിവസം സലീം കോടത്തൂരും സംഘവും നയിക്കുന്ന ഇശല്‍ നൈറ്റ് നടക്കും. ചലച്ചിത്ര നടി ആശാ ശരത്തും സംഘവും നയിക്കുന്ന നൃത്തസന്ധ്യ നടക്കും. ആഭ്യന്തര വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാര്യത്തില്‍ ബീച് ഫെസ്റ്റ് വന്‍ വിജയകരമായ അനുഭവമാണ് സമ്മാനിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ വി പ്രഭാകരന്‍, സത്യന്‍ വണ്ടിച്ചാലില്‍, കെ ശിവദാസന്‍, എ കെ ഇബ്രാഹിം, സി വിജേഷ് എന്നിവര്‍ പങ്കെടുത്തു.
Keywords: News, Kerala-News, Kerala, Kannur, Beach, Beach Fest, Press Meet, Minister, Ahamed Devarkovil, News-Malayalam, Regional-News, Muzhappilangad beach fest will be flagged off on May 7.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.