MV Govindan | 'കേരളത്തില്‍ നിലനില്‍ക്കുന്ന മതനിരപേക്ഷത തകര്‍ക്കാനുളള ശ്രമം'; കേരളസ്റ്റോറിയെന്ന സിനിമ ആര്‍എസ്എസിന്റെ വര്‍ഗീയ അജന്‍ഡയുടെ ഭാഗമെന്ന് എം വി ഗോവിന്ദന്‍
May 1, 2023, 17:06 IST
കണ്ണൂര്‍: (www.kvartha.com) വിവാദമായ കേരളസ്റ്റോറിയെന്ന സിനിമ ആര്‍ എസ് എസിന്റെ വര്‍ഗീയ അജന്‍ഡയുടെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ നിലനില്‍ക്കുന്ന മതനിരപേക്ഷത തകര്‍ക്കാനുളള ശ്രമമാണ് നടക്കുന്നത്. ഭരണഘടനാസ്ഥാപനങ്ങളെല്ലാം അവര്‍ക്ക് അനുകൂലമാണ്. ഭരണഘടനാസ്ഥാപനങ്ങളെ നിയന്ത്രിക്കുന്നത് ആര്‍ എസ് എസാണ്. കേരളസമൂഹത്തില്‍ വിഷം കലക്കി വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്യുന്ന സിനിമയാണ് കേരളസ്റ്റോറിയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും കേരളസ്റ്റോറിക്കെതിരെ രംഗത്ത് വന്നിരുന്നു. സിനിമ കേരളത്തിനെതിരെ വിദ്വേഷപ്രചാരണം ലക്ഷ്യമിട്ട് നിര്‍മിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം.
സംഘപരിവാര്‍ നുണ ഫാക്ടറിയുടെ ഉത്പന്നമാണ് സിനിമ. വിദ്വേഷ പ്രചാരണത്തിലൂടെ കേരളത്തിലെ തെരഞ്ഞെടുപ്പാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നത്. അന്വേഷണ ഏജന്‍സികളും കോടതിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവുംവരെ തള്ളിക്കളഞ്ഞ 'ലവ് ജിഹാദ്' ആരോപണങ്ങളെ പ്രമേയമാക്കിയത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ലവ് ജിഹാദ് എന്ന ഒന്നില്ല എന്നാണ് അന്നത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ഇപ്പോഴും കേന്ദ്ര മന്ത്രിയുമായ ജി കിഷന്‍ റെഡ്ഢി പാര്‍ലമെന്റില്‍ മറുപടി നല്‍കിയത്. എന്നിട്ടും സിനിമയില്‍ ഈ വ്യാജ ആരോപണത്തെ മുഖ്യകഥാപരിസരമാക്കി മാറ്റുന്നത് കേരളത്തെ ലോകത്തിന് മുന്നില്‍ അവഹേളിച്ചു കാണിക്കാനുള്ള വ്യഗ്രത കൊണ്ടുമാത്രമാണ്. കേരളത്തിലെ മത സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാനും വര്‍ഗീയതയുടെ വിഷവിത്തുകള്‍ വിതയ്ക്കാനുമാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ശശിതരൂര്‍ എം പി തുടങ്ങിയ നേതാക്കളും കേരളസ്റ്റോറിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. വിദ്വേഷവും വെറുപ്പും പടര്‍ത്തുന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് കാന്തപുരം അബൂബക്കര്‍ മുസ്ല്യായരും മറ്റു മുസ്ലിം മതസംഘടനാ നേതാക്കളും മുസ്ലിം ലീഗ് നേതൃത്വവും രംഗത്തുവന്നിട്ടുണ്ട്.
Keywords: News, Kerala-News, Kerala, News-Malayalam, Opposition Leader, MV Govindan, Criticism, Cinema, Protest, RSS, CM, Pinarayi Vijayan, CPM, Top Headlines, Trending, MV Govindan against the Kerala Story movie.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.