Criticized | പ്രധാനമന്ത്രി പ്രതിപക്ഷ വേട്ടയ്ക്ക് നേതൃത്വം നല്‍കുന്നുവെന്ന് എം വി ഗോവിന്ദന്‍
Mar 22, 2024, 12:45 IST
കണ്ണൂര്‍: (KVARTHA) ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിനെ ഇ ഡി അറസ്റ്റു ചെയ്തതിനെതിരെ കണ്ണൂരില്‍ എല്‍ഡിഎഫ് പ്രതിഷേധം. സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. നരേന്ദ്ര മോദി നേരിട്ടാണ് പ്രതിപക്ഷ നേതാക്കളുടെ വേട്ടയ്ക്ക് നേതൃത്വം നല്‍കുന്നതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.
ജനാധിപത്യ ധ്വംസനത്തിന്റെ പ്രകടമായ ഉദാഹരണമാണ് ഡെല്‍ഹി മുഖ്യമന്ത്രിയുടെ അറസ്റ്റ്. ആര്‍ എസ് എസ് അജന്‍ഡയാണിത്. ഇതിനെ ഇടതുപക്ഷ ജനാധിപത്യ ശക്തികള്‍ അതിശക്തമായി പ്രതിരോധിക്കും. കേരളത്തിന്റെ പ്രതിഷേധത്തില്‍ അണി ചേര്‍ന്നയാളാണ് കേജ് രിവാള്‍ എന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
അകത്തുള്ള കേജ് രിവാളാണ് പുറത്തുള്ള കേജ് രിവാളിനെക്കാള്‍ ശക്തന്‍. ഇന്‍ഡ്യാ മുന്നണിയെ നില നിര്‍ത്താനുള്ള പോരാട്ടം തുടരുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. കേജ് രിവാളിന്റെ അറസ്റ്റ് ഫാസിസ്റ്റ് രീതിയാണെന്ന് പരിപാടിയില്‍ പങ്കെടുത്ത സിപിഎം കേന്ദ്ര കമിറ്റിയംഗം പികെ ശ്രീമതി ആരോപിച്ചു. അടിയന്തിരാവസ്ഥയേക്കാള്‍ അപകടകരമായ അവസ്ഥയാണ് രാജ്യത്ത്. ഫാസിസ്റ്റ് അമിതാധികാര പ്രവണതയ്‌ക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയരണമെന്നും പി കെ ശ്രീമതി പറഞ്ഞു.

Keywords: MV Govindan Criticized PM Modi on Aravind Kejriwal's Arrest, Kannur, News, MV Govindan, Criticized, PM Modi, Aravind Kejriwal, Arrest, Politics, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.