Criticized | സുധാകരന്റെ പ്രസ്താവന കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വത്തിന്റെ തെളിവെന്ന് എം വി ഗോവിന്ദന്‍

 


കണ്ണൂര്‍: (www.kvartha.com) കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റ ആര്‍എസ്എസ് അനുകൂല പരാമര്‍ശം രാഷ്ട്രീയ വിവാദമാകുന്നു. ആര്‍എസ്എസിനെ സംരക്ഷിച്ചിരുന്നുവെന്ന കെ സുധാകരന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കയാണ് സിപിഐ എം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍.

Criticized | സുധാകരന്റെ പ്രസ്താവന കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വത്തിന്റെ തെളിവെന്ന് എം വി ഗോവിന്ദന്‍

അങ്ങനെ ചെയ്തതില്‍ അത്ഭുതം ഒന്നുമില്ലെന്ന് പറഞ്ഞ അദ്ദേഹം കോണ്‍ഗ്രസ് ബിജെപിക്കൊപ്പം ചേര്‍ന്ന് മൃദുഹിന്ദുത്വം സ്വീകരിക്കുകയാണെന്നും കുറ്റപ്പെടുത്തി. ആര്‍എസ്എസിന് കോണ്‍ഗ്രസ് സംരക്ഷണം നല്‍കിയത് പരസ്യമായി പറഞ്ഞത് നന്നായെന്നും, ബിജെപിയിലേക്ക് പോകാന്‍ തയാറാണെന്ന് സുധാകരന്‍ നേരത്തെ തന്നെ പറഞ്ഞതാണെന്നും എം വി ഗോവിന്ദന്‍ കണ്ണൂരില്‍ പറഞ്ഞു.

ആര്‍എസ്എസ് ശാഖ ആരംഭിക്കാനും സംരക്ഷിക്കാനും ആളെ വിട്ടു നല്‍കിയിട്ടുണ്ടെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വെളിപ്പെടുത്തല്‍. എടക്കാട്, തോട്ടട, കീഴുന്ന പ്രദേശങ്ങളില്‍ ആര്‍എസ്എസ് ശാഖ ആരംഭിക്കാനും സംരക്ഷിക്കാനുമാണ് സഹായം നല്‍കിയതെന്നും സിഎംപി സി പി ജോണ്‍ വിഭാഗം കണ്ണൂരില്‍ നടത്തിയ എം വി രാഘവന്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കവെ സുധാകരന്‍ പറഞ്ഞിരുന്നു.

Keywords: MV Govindan Criticized Sudhakaran's Controversial Statement, Kannur, News, Politics, Statement, Controversy, K Sudhakaran, RSS, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia