Criticism | എഡിജിപിയെ മാറ്റിയത് രാഷ്ട്രീയ കാരണങ്ങളാല്‍: എം വി ഗോവിന്ദന്‍
● സമുദായം കള്ളക്കടത്ത് നടത്തുന്നുവെന്ന് പറയാനാവില്ല.
● സിപിഎം- ബിജെപി അഡ്ജസ്റ്റ്‌മെന്റ് ശുദ്ധ അസംബന്ധം.
കണ്ണൂര്‍: (KVARTHA) സര്‍കാര്‍ എഡിജിപി എംആര്‍ അജിത് കുമാറിനെ (Ajith Kumar) മാറ്റിയതില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ (MV Govindan). നടപടിക്ക് കാരണമെന്താണെന്ന് രാഷ്ട്രീയം അറിയുന്നവര്‍ക്ക് മനസിലാവുമെന്ന് എംവി ഗോവിന്ദന്‍ കണ്ണൂരില്‍ പറഞ്ഞു. സര്‍കാര്‍ വാക്ക് പാലിച്ചുവെന്നും എഡിജിപിക്കെതിരെ നടപടി എടുത്തുവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കെടി ജലീലിന്റെ സ്വര്‍ണക്കടത്ത് പരാമര്‍ശത്തിലും എംവി ഗോവിന്ദന്‍ പ്രതികരിച്ചു. ഒരു സമുദായമാണ് കള്ളക്കടത്ത് നടത്തുന്നതെന്ന് പറയാനാവില്ല. എന്നാല്‍ കുറ്റകൃത്യമല്ലെന്ന ധാരണ മാറ്റാന്‍ സമുദായ നേതാക്കള്‍ക്ക് ബാധ്യതയുണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
ചേലക്കരയിലും പാലക്കാടും സിപിഎമ്മിന് ബിജെപിയുമായി അഡ്ജസ്റ്റ്‌മെന്റുണ്ടെന്ന പിവി അന്‍വറിന്റെ പരാമര്‍ശം എംവി ഗോവിന്ദന്‍ തള്ളിക്കളഞ്ഞു. ശുദ്ധ അസംബന്ധമാണിതെന്നായിരുന്നു പ്രതികരണം. ശുദ്ധ അസംബന്ധങ്ങള്‍ക്ക് മറുപടി പറയേണ്ട കാര്യമില്ലെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.
#MVGovindan #EDGP #CPM #Kerala #Government #Politics #Allegation