MV Govindan | എംവി ഗോവിന്ദൻ മാസ്റ്റർ പാർടിയിലെ ഉയർന്ന ക്ലാസിൽ; പ്രത്യയശാസ്ത്ര കരുത്തേകാൻ കണ്ണൂരിൽ നിന്ന് മറ്റൊരു നേതാവ് കൂടി

 


കണ്ണൂർ: (www.kvartha.com) കമ്യൂണിസ്റ്റ് പാർടിയുടെ അടിത്തട്ടിൽ നിന്നും ഉയർന്നുവന്ന നേതാവിന് പരമോന്നത പദവിയിലേക്ക് സ്ഥാനക്കയറ്റം. സിപിഎമിലെ പ്രത്യയ ശാസ്ത്ര വിദഗ്ധരിൽ ഒരാളായി അറിയപ്പെടുന്ന എംവി ഗോവിന്ദൻ പാർടിയുടെ പരമോന്നത പദവിയായ പിബിയിൽ നിലവിൽ മുഖ്യമന്ത്രി പിണറായി വിജയന് ശേഷം എത്തുന്ന രണ്ടാമത്തെ കണ്ണൂരുകാരനായി. നേരത്തെ സംസ്ഥാന സെക്രടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വിയോഗം കാരണം പിബിയിലുണ്ടായ ഒഴിവാണ് എംവി ഗോവിന്ദനിലൂടെ നികത്തുന്നത്.
  
MV Govindan | എംവി ഗോവിന്ദൻ മാസ്റ്റർ പാർടിയിലെ ഉയർന്ന ക്ലാസിൽ; പ്രത്യയശാസ്ത്ര കരുത്തേകാൻ കണ്ണൂരിൽ നിന്ന് മറ്റൊരു നേതാവ് കൂടി

1996ലും 2001ലും 2021ലും തളിപ്പറമ്പിൽ നിന്നാണ് എംവി ഗോവിന്ദൻ നിയമസഭയിലെത്തിയത്. അഖിലേൻഡ്യ കർഷകത്തൊഴിലാളി യൂണിയൻ വൈസ്‌ പ്രസിഡന്റും കെഎസ്‌കെടിയു സംസ്ഥാന പ്രസിഡന്റുമായിരുന്നു. സിപിഎം കാസർകോട്‌ ഏരിയ സെക്രടറിയായും കണ്ണൂർ, എറണാകുളം ജില്ലാ സെക്രടറിയായും പ്രവർത്തിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റും സെക്രടറിയുമായിരുന്നു. ദേശാഭിമാനി, മാർക്‌സിസ്‌റ്റ്‌ സംവാദം ചീഫ്‌ എഡിറ്ററായിരുന്നു. 1969ൽ സിപിഎം അംഗമായ എം വി ഗോവിന്ദൻ 2018ലാണ് കേന്ദ്രകമിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

തളിപ്പറമ്പ്‌ പരിയാരം ഇരിങ്ങൽ യുപി സ്‌കൂളിൽ കായികാധ്യാപകനായിരിക്കെ സ്വയം വിരമിച്ച്‌ രാഷ്‌ട്രീയരംഗത്ത്‌ സജീവമായി. അടിയന്തരാവസ്ഥയിൽ ജയിലിലായി. കടുത്ത പൊലീസ്‌ വേട്ടയ്‌ക്ക്‌ ഇരയായി. വൈരുധ്യാത്മക ഭൗതികവാദം ഇൻഡ്യൻ ദർശനത്തിൽ, സ്വത്വരാഷ്ട്രീയത്തെപ്പറ്റി, ചൈനാ ഡയറി, യുവജനപ്രസ്ഥാനത്തിന്റെ ചരിത്രം ആശയ സമരങ്ങളുടെ പശ്ചാത്തലത്തിൽ, കർഷക തൊഴിലാളി പ്രസ്ഥാനം ചരിത്രവും വർത്തമാനവും, കാടുകയറുന്ന ഇൻഡ്യൻ മാവോവാദം തുടങ്ങിയ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

പരേതരായ കെ കുഞ്ഞമ്പു - എം വി മാധവി ദമ്പതികളുടെ മകനായി കണ്ണൂർ മൊറാഴയിൽ 1953 ഏപ്രിൽ 23നാണ്‌ ജനനം. സിപിഎം കണ്ണൂർ ജില്ലാ കമിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ്‌ സെക്രടറിയുമായ പികെ ശ്യാമള‌യാണ്‌ ഭാര്യ. മക്കൾ: ജി എസ്‌ ശ്യാംജിത് (ചലചിത്ര പ്രവർത്തകൻ), ജിഎസ്‌ രംഗീത് (അഭിഭാഷകൻ, കണ്ണൂർ). മരുമകൾ: സിനി നാരായണൻ (യുഎസ്‌ടി ഗ്ലോബൽ, തിരുവനന്തപുരം).

Keywords:  Kannur, Kerala, News, Top-Headlines ,Latest-News, MV-Govindan, Political party, Political-News, Politics, MV Govindan inducted into CPM Politburo.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia