MV Govindan | വിദേശ സർവകലാശാലകളിൽ മെറിറ്റ് ഉറപ്പുവരുത്തുമെന്ന് എം വി ഗോവിന്ദൻ
Feb 7, 2024, 16:38 IST
കണ്ണുർ: (KVARTHA) സംസ്ഥാന ബജറ്റിൽ ധനകാര്യ മന്ത്രി അവതരിപ്പിച്ച വിദേശ സർവകലാശാലകൾ കേരളത്തിൽ വരുന്ന വിഷയം പാർടി നിലപാടാണെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദൻ വീണ്ടും രംഗത്തെത്തി. ഇക്കാര്യത്തിൽ പാർടി പി ബി യുടെ അനുമതി ലഭിച്ചിട്ടുണ്ട്. വിദേശ സർവകലാശാലകൾ വരുന്നതിൽ പാർടിക്ക് യാതൊരു ആശയക്കുഴപ്പവുമില്ല. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശ സർവകലാശാലകളിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്നത് ഇവിടെയുള്ള വിദ്യാർത്ഥികൾ പുറത്തുപോകാതിരിക്കാനാണെന്നും സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദൻ പറഞ്ഞു.
കണ്ണൂർ ഇ കെ നായനാർ അകാഡമിയിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം മെറിറ്റ് പാലിച്ചു കൊണ്ടുള്ള പ്രവർത്തനമാണ് അവർ നടത്തുക. ഈ കാര്യം സർകാർ ഉറപ്പാക്കും. സ്വകാര്യ നിക്ഷേപത്തെ ഇടതുപക്ഷം ഒരിക്കലും എതിർത്തിട്ടില്ല. അതിന് എതിര് നിൽക്കാൻ കഴിയില്ല. എന്നാൽ ലാഭത്തിനു വേണ്ടിയുള്ള ചൂഷണം അനുവദിക്കില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കേരളത്തിൽ സ്വകാര്യ നിക്ഷേപം പുതിയ കാര്യമല്ല. സിപിഎം നയത്തിൽ മാറ്റമില്ലെന്നും വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്കരണം പുതിയതല്ലെമന്നും എംവി ഗോവിന്ദൻ പറഞ്ഞു.
എസ്എഫ്ഐയുമായും ബജറ്റ് നിർദേശം മറ്റെല്ലാവരുമായും ചർച്ച നടത്തും. വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപമാകാമെന്നാണ് മുൻ നിലപാട്. സംസ്ഥാനത്തെ പ്രതിപക്ഷത്തിന്റെ നിലപാട് നിഷേധാത്മകമാണെന്നും എംവി ഗോവിന്ദൻ ആരോപിച്ചു. സാമുഹ്യ ഇടപെടലുകൾ വിദേശ സർവകലാശാലകളുടെ കാര്യത്തിൽ ഉണ്ടാകും. കേരളത്തിലെ വിജ്ഞാന സമുഹത്തെ വിജ്ഞാന സമ്പത്തായി മാറ്റിയെടുന്നുകയാണ് സർകാരിൻ്റെ ലക്ഷ്യം. വിദേശ സർവകലാശാലകളിൽ മെറിറ്റ് ഉറപ്പുവരുത്തും. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: News, Kerala, Kannur, MV Govindan, Education, Kannur, Malayalam News, MV Govindan says that merit will be ensured in foreign universities.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.