MV Govindan | കര്‍ണാടകയിലെ വിജയം കോണ്‍ഗ്രസിന്റെ തിരിച്ചുവരവല്ലെന്ന് എം വി ഗോവിന്ദന്; 'ദക്ഷിണേന്ഡ്യയെ ബിജെപി വിമുക്തമാക്കാനായത് സന്തോഷകരം'
May 13, 2023, 15:41 IST
കണ്ണൂര്‍: (www.kvartha.com) കര്‍ണാടകയിലെ വിജയത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്. കര്‍ണാടകയിലെ വിജയം ഇന്‍ഡ്യയിലെ കോണ്‍ഗ്രസിന്റെ തിരിച്ചുവരവാണെന്ന് പറയാനാവില്ലെന്ന് അദ്ദേഹം കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. ബിജെപി വിരുദ്ധ വോടുകള്‍ ഓരോ സംസ്ഥാനങ്ങളിലും ഏകോപിക്കപ്പെടണം. ഭരണ വിരുദ്ധ വികാരവും മതനിരപേക്ഷതയും കര്‍ണാടകയില്‍ പ്രതിഫലിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണേന്ഡ്യയെ ബിജെപി വിമുക്തമാക്കാനായത് സന്തോഷകരമാണ്. വര്ഗീയതയോടുള ശക്തമായ വിയോജിപ്പും ഭരണവിരുദ്ധ വികാരവും കര്‍ണാടകയില്‍ പ്രതിഫലിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ വന്ന് കര്‍ണാടകയില്‍ കാംപ് ചെയ്ത് പ്രചാരണം നടത്തിയിട്ടും ബിജെപിക്ക് കാര്യമുണ്ടായില്ല. ബിജെപി വിരുദ്ധ വോടുകള്‍ ഏകോപിപ്പിച്ചാല്‍ ബിജെപിയെ പുറത്താക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തെ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവെന്ന് പറയാന്‍ കഴിയില്ല. ലോക്സഭ തിരഞ്ഞെടുപ്പില്‍ ഓരോ സംസ്ഥാനത്തെയും ഓരോ യൂണിറ്റായി കാണണം. ബിജെപിയുടെ വര്‍ഗീയ അജന്‍ഡകള്‍ നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെയുള്ള ശക്തമായ പ്രതികരണമാണ് എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നുണ്ടായതെന്നും എംവി ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.

Keywords: Kannur News, Malayalam News, CPM News, Kerala News, Politics, Political News, MV Govindan, Congress, Karnataka Election 2023, MV Govindan says victory in Karnataka is not the comeback of Congress.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.