MV Govindan | ഹര്‍താലിനെ അനുകൂലിച്ച് എംവി ഗോവിന്ദന്‍; 'എല്ലാ ഹര്‍താലിനും ജനപിന്തുണയില്ലെന്ന് പറയാനാവില്ല'; ആദ്യം നിരോധിക്കേണ്ടത് ആര്‍എസ്എസിനെയെന്ന് സിപിഎം സംസ്ഥാന സെക്രടറി
Sep 27, 2022, 19:31 IST
കണ്ണൂര്‍: (www.kvartha.com) ഹര്‍താലിനെ അനുകൂലിച്ചും പിഎഫ്‌ഐ നിരോധനത്തെ എതിര്‍ത്തും സിപിഎം നേതാവ്. നിരോധിച്ചത് കൊണ്ടുമാത്രം ഒരു പ്രസ്ഥാനത്തെയും ഇല്ലാതാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍ പറഞ്ഞു. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരോധിക്കുകയാണെങ്കില്‍ ആദ്യം നിരോധിക്കേണ്ടത് ആര്‍എസ്എസിനെയാണ്. നിരോധിക്കുമോ, അത് ഇന്നത്തെ ഇന്‍ഡ്യന്‍ സാഹചര്യത്തില്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയാം. അവരാണല്ലോ ഇന്‍ഡ്യയിലെ ഏറ്റവും വലിയ വര്‍ഗീയവാദ സംഘടന. നേരത്തെ ആര്‍എസ്എസിനെ നിരോധിച്ചിട്ടുണ്ട്.
പഴയ സിപിഐയെ നിരോധിച്ചിട്ടുണ്ട്. വര്‍ഗീയശക്തികളെ നിരോധിക്കേണ്ട സാഹചര്യമാണെങ്കില്‍ ആര്‍എസ്എസിനെ നിരോധിക്കേണ്ട സാഹചര്യമാണുള്ളതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. തെറ്റായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകള്‍ക്കെതിരെ നല്ല ബോധവല്‍കരണം വേണം. നിയമപരമായി അവയെ നേരിടണം. തെറ്റായ മാര്‍ഗങ്ങളിലൂടെ അവര്‍ പോകുന്നത് തടയണം. ആരെയും നിരോധിച്ചതുകൊണ്ടു മാത്രം കാര്യമില്ല. അവയൊക്കെ മറ്റുപല പേരിലും പിന്നീട് വന്നിട്ടുണ്ടെന്നതാണ് ചരിത്രം.
എല്ലാ ഹര്‍താലും ജനപിന്തുണയില്ലാത്തതാണെന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി എംവി ഗോവിന്ദന്‍ പറഞ്ഞു. ഹര്‍താല്‍ നിര്‍ത്തണമെന്ന് പറയുന്നതിനോട് അനുകൂല അഭിപ്രായമില്ല. പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കണം. എന്നാല്‍ ഹര്‍താലിന്റെ മറവില്‍ ജനങ്ങള്‍ക്കെതിരെയുള്ള കടന്നാക്രമണം തടയേണ്ടതാണെന്നും ഇതിനെതിരെ ശക്തമായ നടപടി സര്‍കാര്‍ സ്വീകരിക്കണമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
< !- START disable copy paste -->

You Might Also Like:
Keywords: Latest-News, Kerala, Kannur, Top-Headlines, Political-News, Politics, Political Party, MV-Govindan, CPM, PFI, RSS, Hartal, BJP, MV Govindan supports hartal.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.