CPM plans | മന്ത്രിസ്ഥാനം മാത്രമല്ല, എംവി ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ പദവിയും ഒഴിയും? രാജി സെപ്റ്റംബര്‍ 2നെന്ന് സൂചന; തളിപ്പറമ്പില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി; സ്ഥാനാര്‍ഥികളാവാന്‍ 3 പേര്‍
Aug 29, 2022, 20:07 IST
കണ്ണൂര്‍: (www.kvartha.com) സിപിഎം സംസ്ഥാന സെക്രടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ എംവി ഗോവിന്ദന്‍ മാസ്റ്റര്‍ മന്ത്രി സ്ഥാനത്തിന് പുറമെ എംഎല്‍എ പദവിയും ഒഴിഞ്ഞേക്കുമെന്ന് സൂചന. സിപിഎമിന്റെ മുഴുവന്‍ സമയ സെക്രടറിയായാണ് ഗോവിന്ദന്‍ മാസ്റ്ററെ തെരഞ്ഞെടുത്തിട്ടുള്ളത്. രാജ്യത്ത് ഇപ്പോള്‍ സിപിഎമിനും ഇടതുപക്ഷത്തിനും നിര്‍ണായക സ്വാധീനമുള്ളത് കേരളത്തില്‍ മാത്രമാണ്. അതോടെ പാര്‍ടിയെ വളരെ കരുതലോടെയും ശക്തിയോടെയും നയിക്കേണ്ട ഭരിച്ച ചുമതലയാണ് സിപിഎം സംസ്ഥാന സെക്രടറിക്കുള്ളത്.
ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി അടുത്ത് വരികയാണ്. കേരളത്തില്‍ നിന്ന് പരമാവധി സീറ്റുകള്‍ ഇടതുപക്ഷത്തിന് നേടേണ്ടതുണ്ട്, ഒപ്പം 2019 ലെ ചരിത്രപരമായ തോല്‍വിയുടെ നാണക്കേട് മാറ്റാനും ശ്രമിക്കും. ഈയൊരു പശ്ചാത്തലത്തില്‍ എംഎല്‍എ പദവിയും ഒഴിഞ്ഞു മുഴുവന്‍ സമയവും എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പാര്‍ടി പദവിയില്‍ സജീവമാവാനുള്ള ചര്‍ചകളാണ് നേതൃതലത്തില്‍ നടന്നുവരുന്നതെന്നാണ് അറിയുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ കോട്ടയായ തളിപ്പറമ്പില്‍ നിന്നും 22,689 വോടിനാണ് അദ്ദേഹം ജയിച്ചത്. നിര്‍ണായകമായ തദ്ദേശ സ്വയം ഭരണ, എക്‌സൈസ് വകുപ്പുകളുടെ ചുമതലയോടെ മന്ത്രിസഭയിലെ രണ്ടാമനായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
എംവി ഗോവിന്ദന്‍ മാസ്റ്റര്‍ രാജിവെച്ചാല്‍ അതോടെ തളിപ്പറമ്പില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും. പാര്‍ടി രണ്ടുടേം പൂര്‍ത്തീകരിച്ചവര്‍ മത്സരിക്കേണ്ടന്ന നിബന്ധന മുമ്പോട്ട് വെച്ചതോടെയാണ് സിറ്റിങ് എംഎല്‍എയായ ജയിംസ് മാത്യുവിനെ ഒഴിവാക്കി 2021ല്‍ എംവി ഗോവിന്ദന് മത്സരിക്കാന്‍ അവസരം ലഭിച്ചത്. 1996-ലും 2001-ലും എംവി ഗോവിന്ദന്‍ തളിപ്പറമ്പില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അവസ്ഥയുണ്ടായാല്‍ ഡിവൈഎഫ്‌ഐ നേതാവും സിപിഎം കണ്ണൂര്‍ ജില്ലാ കമിറ്റി അംഗവുമായ മനു തോമസ്, മറ്റ് ജില്ലാ കമിറ്റി അംഗങ്ങളായ പി സന്തോഷ്, സി സത്യപാലന്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുവരുന്നത്.
എംവി ഗോവിന്ദന്‍ മാസ്റ്റര്‍ സെപ്റ്റംബര്‍ രണ്ടിന് രാജുവെക്കുമെന്നാണ് വിവരം. ഇതോടെ പിണറായി മന്തിസഭയില്‍ രണ്ട് ഒഴിവുകളാവും. വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് നേരത്തെ സജി ചെറിയാന്‍ രാജിവെച്ച ഒഴിവുണ്ട്. ഇടതുപക്ഷം തുടര്‍ഭരണം നേടി ചരിത്രം കുറിച്ചെങ്കിലും ആദ്യ പിണറായി സര്‍കാരിനെ പോലെ രണ്ടാം സര്‍കാര്‍ മികവ് പുലര്‍ത്തുന്നില്ലെന്ന വിമര്‍ശനം പാര്‍ടിയിലും പൊതുജനങ്ങള്‍ക്കിടയിലും വ്യാപകമാണ്. പ്രതിച്ഛായ തിരിച്ചുപിടിക്കുന്നതിന് വേണ്ടി കാര്യമായ അഴിച്ചുപണി മന്ത്രിസഭയില്‍ ഉണ്ടായേക്കും. കണ്ണൂരില്‍ നിന്ന് കെകെ ശൈലജയെ മന്തിസഭയില്‍ ഉള്‍പെടുത്തുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും അതിനുള്ള സാധ്യത കുറവാണ്. തലശേരി എംഎല്‍എ എഎന്‍ ശംസീര്‍, അഴീക്കോട് എംഎല്‍എ കെവി സുമേഷ് എന്നിവരിലൊരാള്‍ മന്തിയായേക്കും. കാസര്‍കോട്ട് നിന്ന് അഡ്വ. സി എച് കുഞ്ഞമ്പുവിനെയും മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.

Keywords: Latest-News, Kerala, Kannur, Top-Headlines, CPM, Political-News, Politics, Political Party, Government, Election, MV Govindan Master, Government of Kerala, MV Govindan will also vacate post of MLA?.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.