സേവറി നാണുവിന്റെ കൊലപാതകം സംബന്ധിച്ച പ്രസ്താവന കെ സുധാകരന്റെ കുറ്റസമ്മതമെന്ന് എം വി ജയരാജന്‍; പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്നും ആവശ്യം

 


കണ്ണൂര്‍: (www.kvartha.com 20.06.2021) സേവറി നാണുവിന്റെ കൊലപാതകം സംബന്ധിച്ച പ്രസ്താവന കെ സുധാകരന്റെ കുറ്റസമ്മതമെന്ന് സിപിഎം നേതാവ് എം വി ജയരാജന്‍. സുധാകരന്റെ നിര്‍ദേശപ്രകാരമാണ് കൊലയാളികള്‍ ബോംബ് എറിഞ്ഞതെന്ന് പറഞ്ഞ ജയരാജന്‍ ഡിസിസി ഓഫിസ് സെക്രടറിയായിരുന്ന പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.

സേവറി നാണുവിന്റെ കൊലപാതകം സംബന്ധിച്ച പ്രസ്താവന കെ സുധാകരന്റെ കുറ്റസമ്മതമെന്ന് എം വി ജയരാജന്‍; പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്നും ആവശ്യം

നാല്‍പാടി വാസു കേസില്‍ സുധാകരന്‍ പ്രതിയാണെന്നും കോണ്‍ഗ്രസ് സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെട്ടതാണെന്നും ജയരാജന്‍ ആരോപിക്കുന്നു. 1992 ജൂണ്‍ 13-നാണ് കണ്ണൂര്‍ ബസ് സ്റ്റാന്‍ഡിന് അടുത്തുള്ള സേവറി ഹോടെലിലെ ജീവനക്കാരനായിരുന്ന നാണുവിനെ ഒരു സംഘം അക്രമികള്‍ ബോംബെറിഞ്ഞ് കൊന്നത്.

താന്‍ ജില്ലാ അധ്യക്ഷനായ ശേഷം സേവറി നാണുവല്ലാതെ കണ്ണൂരില്‍ മറ്റൊരു സിപിഎം പ്രവര്‍ത്തകനും കൊല്ലപ്പെട്ടിട്ടില്ല. അങ്ങനെയൊരാളുടെ പേര് പിണറായി വിജയന്‍ പറഞ്ഞാല്‍ രാജിവയ്ക്കാം എന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവന.

Keywords: MV Jayarajan about K Sudhakaran's statement on Savory Nanu's murder, Kannur, News, Politics, K.Sudhakaran, Statement, Trending, Attack, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia