Criticized | സി പി എം അനുകൂല ട്രസ്റ്റ് നടത്തിയ എം വി ആര്‍ അനുസ്മരണത്തില്‍ നിന്നും അവസാന നിമിഷത്തില്‍ പികെ കുഞ്ഞാലിക്കുട്ടി പിന്‍മാറി, ശബ്ദ സന്ദേശമയച്ച് ഖേദപ്രകടനം നടത്തി; വിലക്കിയത് കോണ്‍ഗ്രസെന്ന് എംവി ജയരാജന്‍

 


കണ്ണൂര്‍: (KVARTHA) കണ്ണൂരില്‍ നടന്ന എം വി ആര്‍ അനുസ്മരണ പരിപാടിയില്‍ മുസ്ലിം ലീഗ് ദേശീയ ജെനറല്‍ സെക്രടറി പികെ കുഞ്ഞാലിക്കുട്ടി പിന്‍മാറിയത് സി പി എമിന് വീണ്ടും തിരിച്ചടിയായി മാറി. കണ്ണൂര്‍ നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ നടന്ന പരിപാടിയില്‍ നിന്നാണ് പികെ കുഞ്ഞാലിക്കുട്ടി പിന്‍മാറിയത്. എന്നാല്‍ പരിപാടിയില്‍ പങ്കെടുത്തില്ലെങ്കിലും തന്റെ വീഡിയോ സന്ദേശം സംഘാടകര്‍ക്ക് കുഞ്ഞാലിക്കുട്ടി അയച്ചു കൊടുത്തത് താല്‍ക്കാലിക ആശ്വാസമായി മാറി.

Criticized | സി പി എം അനുകൂല ട്രസ്റ്റ് നടത്തിയ എം വി ആര്‍ അനുസ്മരണത്തില്‍ നിന്നും അവസാന നിമിഷത്തില്‍ പികെ കുഞ്ഞാലിക്കുട്ടി പിന്‍മാറി, ശബ്ദ സന്ദേശമയച്ച് ഖേദപ്രകടനം നടത്തി; വിലക്കിയത് കോണ്‍ഗ്രസെന്ന് എംവി ജയരാജന്‍

അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നും സഹകരണ മേഖലയെ തകര്‍ക്കുന്ന നയപരിപാടികളാണ് കേന്ദ്രസര്‍കാര്‍ സ്വീകരിക്കുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി തന്റെ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. കേരളത്തിലെ സഹകരണ മേഖലയുടേത് ജനകീയ ഇടപെടലാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് നേതാവ് കരകുളം കൃഷ്ണപിളള സിപിഎം അനുകൂല എം വി ആര്‍ ട്രസ്റ്റ് നടത്തിയ പരിപാടിയില്‍ പങ്കെടുത്തു.

ഡിസിസി അനുമതിയോടെയാണ് പരിപാടിയില്‍ പങ്കെടുത്തതെന്നു കരകുളം കൃഷ്ണപിളള പറഞ്ഞു. തനിക്ക് ഒരു വിലക്കും പാര്‍ടിയുടെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ല. കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തത് അസൗകര്യം കാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിലക്കുന്നവര്‍ക്കുളള വിലക്കാണ് പികെ കുഞ്ഞാലിക്കുട്ടി എം വി ആര്‍ ട്രസ്റ്റിന് അയച്ച വീഡിയോ സംഭാഷണമെന്നു സിപി എം കണ്ണൂര്‍ ജില്ലാസെക്രടറി എം വി ജയരാജന്‍ പറഞ്ഞു. സെമിനാറില്‍ പികെ കുഞ്ഞാലിക്കുട്ടി വരണമെന്നു ആഗ്രഹിച്ചവരും വരേണ്ടെന്നു ആഗ്രഹിച്ചവരുമുണ്ട്. സഹകരണ മേഖലയില്‍ രാഷ്ട്രീയത്തിനതീതമായ സഹകരണം അനിവാര്യമാണെന്നും എംവി ജയരാജന്‍ പറഞ്ഞു.

സി എം പി ഔദ്യോഗിക വിഭാഗം നേതാവ് സിപി ജോണിന്റെ ഇടപെടല്‍ കാരണമാണ് പികെ കുഞ്ഞാലിക്കുട്ടി അവസാന നിമിഷം പരിപാടിയില്‍ നിന്നും പിന്‍മാറിയതെന്നാണ് സൂചന. സി പി എം അനുകൂല ട്രസ്റ്റിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ തങ്ങളുടെ അതൃപ്തി നേരത്തെ ലീഗ് നേതൃത്വത്തെ സിപി ജോണ്‍ അറിയിച്ചിരുന്നു. എം വി ആറിന്റെ മകന്‍ എംവി നികേഷ് കുമാറാണ് പികെ കുഞ്ഞാലിക്കുട്ടിയെ അനുസ്മരണ പരിപാടിയിലേക്ക് ക്ഷണിച്ചത്.

എം വി ആറുമായുളള അടുപ്പത്തെ തുടര്‍ന്നാണ് പരിപാടിയില്‍ പങ്കെടുക്കാമെന്നു സമ്മതിച്ചത്. ഇതിനെ സിപിഎം വേദിയില്‍ പങ്കെടുക്കുന്നുവെന്ന വ്യാഖ്യാനമുണ്ടായതാണ് കുഞ്ഞാലിക്കുട്ടിയെ പിന്തിരിപ്പിച്ചത്. തനിക്കേറെ പ്രിയപ്പെട്ട എം വി ആറിന്റെ ഓര്‍മദിനത്തില്‍ അദ്ദേഹത്തിന്റെ കുടുംബം ക്ഷണിച്ചിട്ടും പരിപാടിയില്‍ പങ്കെടുക്കാനാവാത്തതില്‍ ദു:ഖമുണ്ടെന്നും കുഞ്ഞാലിക്കുട്ടി തന്റെ വീഡിയോ സന്ദേശത്തില്‍ പറഞ്ഞിട്ടുണ്ട്.

നേരത്തെ ഈ വിഷയത്തില്‍ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ മുസ്ലിം ലീഗിനെ ഭയക്കുകയാണെന്നും ലീഗില്ലെങ്കില്‍ യു ഡി എഫുണ്ടാവില്ലെന്ന് അറിയാവുന്ന കെ സുധാകരനും വിഡി സതീശനുമാണ് ഇതിന് പിന്നിലെന്നും മന്ത്രി വി എന്‍ വാസവന്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നു.

കേരള നിര്‍മിതിയില്‍ സഹകരണ മേഖലയുടെ പങ്കെന്ന വിഷയത്തിലാണ് എം വി ആര്‍ അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി സെമിനാര്‍ നടത്തിയത്. സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവനാണ് സെമിനാര്‍ ഉദ് ഘാടനം ചെയ്തത്. എംവി നികേഷ് കുമാര്‍, എംവി ജയരാജന്‍, കരകുളം കൃഷ്ണപിളള തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

സിപി ജോണ്‍ ഔദ്യോഗിക വിഭാഗം നടത്തിയ അനുസ്മരണ പരിപാടിയില്‍ മുസ്ലിം ലീഗ് നേതാവ് പികെ ബശീര്‍ പങ്കെടുത്തിട്ടുണ്ട്. എംവി ആറിന്റെ മൂത്തമകന്‍ എംവി ഗിരീഷ് കുമാറും പരിപാടിയില്‍ പങ്കെടുത്തു പ്രസംഗിച്ചു. എംവി ആറിന്റെ മകന്‍ എംവി രാജേഷ് കുമാറിന്റെ നേതൃത്വത്തിലും എം വി ആര്‍ അനുസ്മരണം നടത്തിയിരുന്നു.

Keywords:  MV Jayarajan Criticized Congress, Kannur, News, MV Jayarajan, Criticized, Congress, CPM, Muslim League, MVR Remembrance Day, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia