Criticized | ആദ്യ വെടി പൊട്ടിച്ച് എം വി ജയരാജന്‍; എം പി എന്ന നിലയില്‍ സുധാകരന്‍ കണ്ണൂരിനായി ഒന്നും ചെയ്തില്ലെന്ന് ആരോപണം
Feb 26, 2024, 22:29 IST
കണ്ണൂര്‍: (KVARTHA) യു ഡി എഫ് സ്ഥാനാര്‍ഥിയായി സിറ്റിങ് എം പി കെ സുധാകരന്‍ മത്സരിക്കുമെന്ന് ഉറപ്പായതോടെ ആദ്യവെടി പൊട്ടിച്ച് എല്‍ ഡി എഫ് നിയുക്ത സ്ഥാനാര്‍ഥി എം വി ജയരാജന്‍. കണ്ണൂര്‍ മണ്ഡലത്തിനായി എം പിയെന്ന നിലയ്ക്കു സുധാകരന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ജയരാജന്‍ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പോയന്റ് കോള്‍ പദവി ലഭിക്കാത്തതാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ യഥാര്‍ഥപ്രശ്നം. ഇതിനായി കേരളസര്‍കാര്‍ സമ്മര്‍ദം ചെലുത്തുമ്പോഴും നിഷേധാത്മകമായ വികസന വിരുദ്ധ നയമാണ് സുധാകരന്‍ സ്വീകരിച്ചത്. കേന്ദ്രം അര്‍ഹമായ സാമ്പത്തിക സഹായം കേരളത്തിന് നല്‍കാത്തപ്പോഴും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡെല്‍ഹിയില്‍ നടത്തിയ സമരത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് യു ഡി എഫ് എം പിമാര്‍ ചെയ്തത്.
ഇവരെ എന്തിനാണ് ഡെല്‍ഹിയിലേക്ക് വിട്ടതെന്നു ജനങ്ങള്‍ ചോദിച്ചു തുടങ്ങിയിട്ടുണ്ട്. തനിക്ക് ഇഷ്ടമുളളപ്പോള്‍ ബി ജെ പിയിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചയാളാണ് സുധാകരന്‍. കണ്ണൂരില്‍ ആര്‍ എസ് എസ് ശാഖയ്ക്കു താനാണ് സംരക്ഷണം നല്‍കിയതെന്ന് ഗര്‍വോടെ പ്രസംഗിച്ച നേതാവാണ് സുധാകരന്‍. തന്റെ ഉറ്റമിത്രവും ധര്‍മടം മണ്ഡലത്തില്‍ മുഖ്യമന്ത്രിക്കെതിരെ മത്സരിച്ച സി രഘുനാഥ് ബി ജെ പിയിലേക്ക് ചേക്കേറിയതു തന്നെ സുധാകരനും ഭാവിയില്‍ ബി ജെ പിയിലേക്ക് പോകുന്നതിന്റെ തെളിവാണെന്നും ജയരാജന്‍ ആരോപിച്ചു.

Keywords: MV Jayarajan Criticized K Sudhakaran, Kannur, News, MV Jayarajan, K Sudhakaran, Criticized, Politics, Lok Sabha Election, Protection, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.