MV Jayarajan | കണ്ണൂരിലെ ജവഹര്‍ സ്റ്റേഡിയത്തിന്റെ ധാരണാപത്രം ഒപ്പിടാന്‍ മേയര്‍ തയ്യാറാകണമെന്ന് എംവി ജയരാജന്‍

 


കണ്ണൂര്‍: (www.kvartha.com) ജവഹര്‍ സ്റ്റേഡിയത്തിന്റെ വികസന സ്വപ്നങ്ങളെ തകര്‍ത്തത് എന്തിനാണെന്ന് കണ്ണൂര്‍ കോര്‍പേറഷന്‍ മേയര്‍ മറുപടി പറയണമെന്ന് സിപിഎം ജില്ലാസെക്രടറി എംവി ജയരാജന്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഡിയം സംരക്ഷണ സമിതി കോര്‍പറേഷന്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
                  
MV Jayarajan | കണ്ണൂരിലെ ജവഹര്‍ സ്റ്റേഡിയത്തിന്റെ ധാരണാപത്രം ഒപ്പിടാന്‍ മേയര്‍ തയ്യാറാകണമെന്ന് എംവി ജയരാജന്‍

ഇപി ലത മേയറായിരുന്ന കാലത്താണ് സര്‍കാര്‍ സ്റ്റേഡിയം പുനര്‍നിര്‍മാണത്തിന് അനുവദിച്ച പത്തുകോടി പദ്ധതിയുടെ ധാരണാപത്രം ഒപ്പിടാത്തതെന്ന വാദം ശരിയല്ല. അന്ന് ലതയെ മേയറാക്കിയ പാര്‍ടിയെ പ്രതിനിധീകരിക്കുന്ന അംഗങ്ങള്‍ പ്രതിപക്ഷത്തുണ്ട്. മേയര്‍ ടിഒ മോഹനന്‍ സന്നദ്ധനാണെങ്കില്‍ സര്‍വകക്ഷി സംഘം തൊട്ടടുത്ത ദിവസം തന്നെ തിരുവനന്തപുരത്തേക്ക് പോയി ധാരണാപത്രം ഒപ്പിടാന്‍ തയ്യാറാണ്. അന്ന് ഇപ്പോള്‍ കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണസമിതിയുടെ ഭാഗമായ ഒരുവ്യക്തിയുടെ തെറ്റായ ഇടപെടല്‍ കാരണമാണ് എല്‍ഡിഎഫ് ഭരണസമിതി ധാരണാപത്രത്തില്‍ ഒപ്പിടാഞ്ഞതെന്നും എംവി ജയരാജന്‍ ചൂണ്ടിക്കാട്ടി.

ഇന്ന് കോര്‍പറേഷന്‍ മേയര്‍ തയ്യാറാണെങ്കില്‍ നാളെ പോയാല്‍ മറ്റന്നാള്‍ തന്നെ ധാരണാപത്രത്തില്‍ ഒപ്പിടാന്‍ കഴിയുമെന്നും എംവി ജയരാജന്‍ പറഞ്ഞു. ജവഹര്‍ സ്റ്റേഡിയം കൂടാതെ മരക്കാര്‍ കണ്ടി സ്റ്റേഡിയവും മാലിന്യനിക്ഷേപ കേന്ദ്രമായിരിക്കുകയാണ്. ഇഴ ജന്തുക്കളുടെ വാസസ്ഥലമായിരിക്കുകയാണ് ഇവിടങ്ങള്‍. ജവഹര്‍ സ്റ്റേഡിയത്തില്‍ ഇരുപതിലേറെ കോര്‍പറേഷന്‍ മാലിന്യവണ്ടികളാണ് സൂക്ഷിക്കുന്നതെന്നും ഇതു കായിക പ്രേമികളോടുള്ള അനാദരവാണെന്നും എംവി ജയരാജന്‍ ചൂണ്ടിക്കാട്ടി. കണ്ണൂര്‍ എസ്എന്‍ കോളജ് പ്രിന്‍സിപല്‍ ഡോ. കെ അജയ കുമാര്‍ അധ്യക്ഷനായി. ഫുട്ബോള്‍ താരം സികെ വിനീത്, ഷിനുചൊവ്വ, ഒകെ വിനീഷ്, പിപി പവിത്രന്‍, കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ എന്‍ സുകന്യ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords:  Latest-News, Kerala, Kannur, Top-Headlines, M.V Jayarajan, Political-News, Politics, CPM, Jawahar Stadium Kannur, MV Jayarajan wants Mayor to be ready to sign the MoU for Jawahar Stadium in Kannur.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia