Arrested | കാടുവെട്ട് തൊഴിലാളിയായ യുവാവിന്റെ ദുരൂഹ മരണം: സിപിഎം നേതാവ് അറസ്റ്റില്‍
പേരാവൂര്‍: (www.kvartha.com) കാടുവെട്ട് തൊഴിലാളിയായ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സിപിഎം പ്രാദേശിക നേതാവ് അറസ്റ്റില്‍. കൊട്ടിയൂര്‍ കേളകം അടക്കാത്തോട്ടിലെ സന്തോഷിന്റെ മരണത്തിലാണ് സിപിഎം മുട്ടുമാറ്റി ബ്രാഞ്ച് സെക്രടറി ജോബിന്‍ ചേനാട്ടിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പൊലീസ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തത്.
നവംബര്‍ 27ന് ആളൊഴിഞ്ഞ പറമ്പില്‍ നിന്നുമാണ് സന്തോഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോബിന്റെ നേതൃത്വത്തില്‍ ഒരു സംഘമാളുകള്‍ സന്തോഷിനെ മര്‍ദിച്ചിരുന്നതായി കുടുംബം പരാതി നല്‍കിയിരുന്നു. ആക്രമിച്ചതിന് പിറ്റേന്ന് ആശുപത്രിയിലേക്ക് പോയ സന്തോഷ് ഏറെ വൈകിയിട്ടും വീട്ടിലെത്തിയില്ല.
തുടര്‍ന്ന് ഭാര്യ സുദിന മൊബൈല്‍ ഫോണില്‍ വിളിച്ചപ്പോള്‍ ജോബുമായുള്ള പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ പോയതാണെന്ന് സന്തോഷ് പറഞ്ഞു. തൊട്ടടുത്ത ദിവസം സന്തോഷിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജോബിനും അഞ്ചംഗ സംഘവും തന്റെ ഭര്‍ത്താവിനെ മര്‍ദിച്ചു കൊന്നതാണെന്ന ഭാര്യ സുദിന കേളകം പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.
Keywords: News, Kerala, Death, Found Dead, Police, Arrest, Arrested, Case, Mysterious death of youth: CPM leader arrested.