Youth Congress | 'ക്ഷേത്രത്തില്‍ ഭാരവാഹി ജീവനൊടുക്കാന്‍ ശ്രമിച്ചതിൽ ദുരൂഹത'; അന്വേഷണം വേണമെന്ന് യൂത് കോണ്‍ഗ്രസ്; പൊലീസിൽ പരാതി
Nov 21, 2022, 11:18 IST
കണ്ണൂര്‍: (www.kvartha.com) ക്ഷേത്രം ട്രസ്റ്റി ചെയര്‍മാന്‍ ക്ഷേത്രത്തില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതായി പറയുന്ന സംഭവത്തില്‍ ദുരൂഹതയെന്ന പരാതി ശക്തമായി. ഇതു സംബന്ധിച്ച് അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് യൂത് കോണ്‍ഗ്രസ് നേതാവ് പൊലീസിന് പരാതി നല്‍കി. പാലകുളങ്ങര ധര്‍മശാസ്ത്രാ ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കെസി മണികണ്ഠന്‍ നായരുടെ ആത്മഹത്യാ ശ്രമത്തെ കുറിച്ചു അന്വേഷണം നടത്തി സത്യാവസ്ഥ പുരത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് യൂത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വി രാഹുല്‍ പൊലീസിന് പരാതി നൽകി.
സമൂഹ മാധ്യമങ്ങളില്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുള്ള ആത്മഹത്യാകുറിപ്പില്‍ പരാമര്‍ശിച്ചിരിക്കുന്ന ചിലര്‍ സിപിഎം പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരുമാണെന്നും ഈ സാഹചര്യത്തില്‍ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി നിജിസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും രാഹുല്‍ തളിപ്പറമ്പ് പൊലീസില്‍ നൽകിയ പരാതിയിൽ പറയുന്നു.
ഞായറാഴ്ച പുലര്‍ചെ മൂന്നുമണിയോടെ ഫേസ്ബുക് പേജില്‍ വിട എന്ന അടികുറിപ്പുമായി മണികണഠ്ന്‍ നായർ ഇട്ട പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഒരു സുഹൃത്തിന്റെ ഇടപെടല്‍ കാരണം ക്ഷേത്രത്തിനകത്ത് വിഷം കഴിച്ച നിലയില്‍ കണ്ട കെസി മണികണ്ഠന്‍ നായരെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞതെന്നാണ് പറയുന്നത്. പോസ്റ്റുകണ്ട ഇദ്ദേഹം മണികണ്ഠന്‍ നായരുടെ സുഹൃത്തും പരിസ്ഥിതി പ്രവര്‍ത്തകനുമായ വിജയ് നീലകണ്ഠനെ വിവരമറിയിക്കുകയായിരുന്നു. മരണം ക്ഷേത്രത്തിലായിരിക്കുമെന്ന് ഫേസ്‌ബുകിൽ കുറിച്ചതിനാല്‍ ക്ഷേത്രപരിസരത്തെത്തി നടന്ന അന്വേഷണത്തിലാണ് മതില്‍ കെട്ടിനകത്ത് വരാന്തയില്‍ കിടക്കുന്ന നിലയില്‍ മണികണ്ഠന്‍നായരെ കണ്ടെത്തി ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു.
അവശനിലയിലായ ഇയാളെ പൊലീസെത്തിയ ശേഷമാണ് ആംബുലന്‍സില്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ മിംസ് ആശുപത്രിയിലുമെത്തിച്ചത്. ഇദ്ദേഹം അപകടനില തരണം ചെയ്തതായാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഒന്‍പതു പേജുകളില്‍ ഫേസ്‌ബുകിൽ പ്രസിദ്ധീകരിച്ച കുറിപ്പിന്റെ അടിസ്ഥാനത്തിൽ, ക്ഷേത്രവുമായി ബന്ധപ്പെട്ട ചില ഗുരുതരമായ പ്രശ്‌നങ്ങളാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിനു പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.

Keywords: 'Mystery in Attempted Kills Self'; Youth Congress wants investigation, Kerala, Kannur, Top-Headlines, News, Temple, Investigates, Police, Youth Congress, Complaint.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.