Mystery in death of Five | ഒരു കുടുംബത്തിലെ 5 പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ദുരൂഹത ഏറുന്നു; സാമ്പത്തികപ്രശ്നങ്ങളും ശത്രുക്കളും ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ; പൊലീസ് അന്വേഷിക്കുന്നു
Jul 2, 2022, 12:32 IST
തിരുവനന്തപുരം: (www.kvartha.com) കല്ലമ്പലത്തിനടുത്ത് ഗൃഹനാഥന് ഉള്‍പെടെ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍. ചാത്തമ്പാറ കടയില്‍ വീട്ടില്‍ മണിക്കുട്ടന് (46), ഭാര്യ സന്ധ്യ (36), മക്കളായ അജീഷ് (19), അമേയ (13), മാതൃസഹോദരി ദേവകി (85) എന്നിവരെയാണ് ശനിയാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മണിക്കുട്ടനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ബാക്കിയുള്ളവരെല്ലാം നിലത്ത് കിടക്കുകയായിരുന്നു. മണിക്കുട്ടന്റെ അമ്മ ഈ വീട്ടിലുണ്ടായിരുന്നു. അവരെ പൊലീസ് മറ്റൊരിടത്തേക്ക് മാറ്റി. മണിക്കുട്ടന് കടബാധ്യതകളോ, ശത്രുക്കളോ ഇല്ലെന്നും നാട്ടുകാര്‍ പറയുന്നു. അതിനാല്‍ മരണകാരണം പുറത്തുകൊണ്ടുവരണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
ചാത്തമ്പാറ ജൻക്ഷനില് 25 കൊല്ലമായി മണിക്കുട്ടന് തട്ടുകട നടത്തുകയാണ്. ഏതാനും ദിവസം മുമ്പ് വൃത്തിയില്ലായ്മ ചൂണ്ടിക്കാട്ടി ഭക്ഷ്യസുരക്ഷാ വകുപ്പ് 50,000 രൂപാ പിഴ ചുമത്തിയിരുന്നതായി നാട്ടുകാരും ബന്ധുക്കളും പറയുന്നു. പിഴ കുറയ്ക്കണമെന്ന് അപേക്ഷിട്ടും അധികൃതര്‍ തയ്യാറായില്ലെന്നും അതോടെ തവണകളായി പിഴ അടയ്ക്കാമെന്ന് സമ്മതിക്കുകയും കുറച്ച് പണം കൊടുക്കുകയും ചെയ്തിരുന്നുവെന്നുമാണ് വിവരം. രണ്ട് ദിവസമായി കട അടച്ചിട്ടിരിക്കുകയായിരുന്നു. ശനിയാഴ്ച കട തുറക്കുമെന്ന് വെള്ളിയാഴ്ച തന്നോട് പറഞ്ഞതായി 17 വര്‍ഷമായി കടയിലെ ജീവനക്കാരനായ ശംനാദ് പറയുന്നു. കടതുറക്കുന്നതിന് മുന്നോടിയായി സവാള ഉള്‍പെടെ പൊളിച്ച് വച്ചിരുന്നത് പൊലീസ് കണ്ടെത്തി.
എന്തെങ്കിലും പ്രശ്നമോ, മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകളോ ഉള്ളതായി തന്നോട് പറഞ്ഞിട്ടില്ലെന്നും ശംനാദ് പറയുന്നു. പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പുറത്ത് നിന്ന് ആരെങ്കിലും ബലംപ്രയോഗിച്ച് വീടിന് അകത്ത് കടന്നതിന്റെ ലക്ഷണങ്ങളില്ലെന്നും ഫോറന്‍സിക് റിപോര്‍ടും പോസ്റ്റുമോര്‍ടം റിപോര്‍ടും ലഭിച്ചാലേ മരണകാരണം കൃത്യമായി പറയാനാകൂവെന്നും റൂറല്‍ എസ്പി ദിവ്യ വി ഗോപിനാഥ് അറിയിച്ചു.
മണിക്കുട്ടന് അടുത്തിടെ പുതിയ വീട് വച്ചിരുന്നു. അവിടെ താമസം തുടങ്ങിയെങ്കിലും കടയിലെ ജോലി സൗകര്യത്തിനായി കുടുംബ വീട്ടിലേക്ക് വീണ്ടും താമസം മാറ്റിയെന്ന് കരവാരം പഞ്ചായത്ത് പ്രസിഡന്റ് ഷിബുലാല്‍ പറഞ്ഞു.

Keywords: Mystery surrounds deaths of Five members of family, Thiruvananthapuram, Kerala, News, Top-Headlines, Latest-News, Police, Death, Family, Investigates.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.