N Haridas | ഗണപതി മിത്താണെങ്കില്‍ ക്ഷേത്രഭരണത്തില്‍ നിന്ന് സിപിഎം നേതാക്കള്‍ മാറിനില്‍ക്കണമെന്ന് എന്‍ ഹരിദാസ്
Aug 6, 2023, 22:39 IST
കണ്ണൂര്‍: (www.kvartha.com) ഗണപതി കേവലം മിത്താണെങ്കില്‍ ഗണപതി ക്ഷേത്രങ്ങളുടെ ഭരണത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ സിപിഎം നേതാക്കള്‍ തയാറാകണമെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ എന്‍ ഹരിദാസ് താളിക്കാവിലെ ബിജെപി ജില്ലാകമിറ്റി ഓഫീസായ മാരാര്‍ജി ഭവനില്‍ ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗണപതി ക്ഷേത്രങ്ങളുടെ ഭരണത്തിലിരുന്ന് അതിലുള്ള വരുമാനം കൈകാര്യം ചെയ്യുന്നതിന് സിപിഎം നേതാക്കള്‍ക്ക് ഒരു സങ്കോചവുമില്ല. കേരളത്തില്‍ ദേവസ്വം ഭരണം കയ്യാളുന്നത് സിപിഎമാണ്. കേരളത്തിലെ ഒട്ടുമിക്ക ഗണപതി ക്ഷേത്രങ്ങളുടെയും ട്രസ്റ്റിമാര്‍ സിപിഎം നേതാക്കളാണ്. ഗണപതി കേവലം മിത്താണെങ്കില്‍ എന്തിനാണ് ഇത്തരം ക്ഷേത്രങ്ങളില്‍ ട്രസ്റ്റിമാരാകുന്നത്.
കള്ളത്തരമാണെങ്കില്‍ ഗണപതി ക്ഷേത്രങ്ങള്‍ അടച്ചുപൂട്ടാന്‍ സംസ്ഥാന സര്‍കാര്‍ തയാറാണോയെന്ന് വ്യക്തമാക്കണം. ക്ഷേത്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് മിത്തില്ല, മറിച്ച് ക്ഷേത്രസങ്കല്‍പം മാത്രമാണ് മിത്തെന്നതാണ് സിപിഎം നിലപാട്. സിപിഎം നേതാക്കള്‍ നാഴികയ്ക്ക് നാല്‍പത് വട്ടം കള്ളം പ്രചരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വിദ്യാഭ്യാസ മന്ത്രി പെന്തക്കോസ്തുകാരുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിന് വിലക്കില്ല. ഭജനം കൊണ്ട് രോഗം മാറുമെന്ന് പറഞ്ഞ് അതില്‍ പങ്കെടുത്ത് ജനങ്ങളെ വിശ്വസിപ്പിക്കുന്നു. അതിനെ മിത്താണെന്ന് പറയാന്‍ ധൈര്യമുണ്ടോയെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണം. വിശ്വാസത്തിന്റെ കാര്യത്തില്‍ പൂര്‍ണമായും ഇരട്ടത്താപ്പാണ് സിപിഎം നേതൃത്വം സ്വീകരിക്കുന്നത്.
ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ പൂര്‍ണമായും മിത്താണെന്ന് പറഞ്ഞ് അവഹേളിക്കാന്‍ തുനിഞ്ഞിറങ്ങുമ്പോള്‍ ഇതര വിഭാഗത്തിന്റെ വിശ്വാസം മാത്രം ശരിയെന്ന് പറയുന്ന നിലപാട് പൊതുസമൂഹം അംഗീകരിക്കില്ലെന്ന് സിപിഎം നേതൃത്വം മനസ്സിലാക്കണമെന്നും ഹരിദാസ് പറഞ്ഞു.
ഗണപതി ക്ഷേത്രങ്ങളുടെ ഭരണത്തിലിരുന്ന് അതിലുള്ള വരുമാനം കൈകാര്യം ചെയ്യുന്നതിന് സിപിഎം നേതാക്കള്‍ക്ക് ഒരു സങ്കോചവുമില്ല. കേരളത്തില്‍ ദേവസ്വം ഭരണം കയ്യാളുന്നത് സിപിഎമാണ്. കേരളത്തിലെ ഒട്ടുമിക്ക ഗണപതി ക്ഷേത്രങ്ങളുടെയും ട്രസ്റ്റിമാര്‍ സിപിഎം നേതാക്കളാണ്. ഗണപതി കേവലം മിത്താണെങ്കില്‍ എന്തിനാണ് ഇത്തരം ക്ഷേത്രങ്ങളില്‍ ട്രസ്റ്റിമാരാകുന്നത്.
കള്ളത്തരമാണെങ്കില്‍ ഗണപതി ക്ഷേത്രങ്ങള്‍ അടച്ചുപൂട്ടാന്‍ സംസ്ഥാന സര്‍കാര്‍ തയാറാണോയെന്ന് വ്യക്തമാക്കണം. ക്ഷേത്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് മിത്തില്ല, മറിച്ച് ക്ഷേത്രസങ്കല്‍പം മാത്രമാണ് മിത്തെന്നതാണ് സിപിഎം നിലപാട്. സിപിഎം നേതാക്കള്‍ നാഴികയ്ക്ക് നാല്‍പത് വട്ടം കള്ളം പ്രചരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വിദ്യാഭ്യാസ മന്ത്രി പെന്തക്കോസ്തുകാരുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിന് വിലക്കില്ല. ഭജനം കൊണ്ട് രോഗം മാറുമെന്ന് പറഞ്ഞ് അതില്‍ പങ്കെടുത്ത് ജനങ്ങളെ വിശ്വസിപ്പിക്കുന്നു. അതിനെ മിത്താണെന്ന് പറയാന്‍ ധൈര്യമുണ്ടോയെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണം. വിശ്വാസത്തിന്റെ കാര്യത്തില്‍ പൂര്‍ണമായും ഇരട്ടത്താപ്പാണ് സിപിഎം നേതൃത്വം സ്വീകരിക്കുന്നത്.
Keywords: N Haridas says CPM leaders should stay away from temple administration if Ganpati is a myth, News, Kannur, N Haridas Criticized CPM Leaders, Religion, Politics, Allegation, Temple, Allegation, Society, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.