J P Nadda | ഇടത് സര്‍കാര്‍ കേരളത്തിന് ഭീഷണി; പോകുന്നത് അഴിമതിയില്‍ നിന്ന് അഴിമതിയിലേക്കെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ

 


തിരുവനന്തപുരം: (www.kvartha.com) ഇടത് സര്‍കാര്‍ കേരളത്തിന് ഭീഷണിയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ. കേരളത്തിലെ സര്‍കാര്‍ പോകുന്നത് അഴിമതിയില്‍ നിന്ന് അഴിമതിയിലേക്കാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

J P Nadda | ഇടത് സര്‍കാര്‍ കേരളത്തിന് ഭീഷണി; പോകുന്നത് അഴിമതിയില്‍ നിന്ന് അഴിമതിയിലേക്കെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ

കോവിഡ് കാല പര്‍ചേഴ്സിലടക്കം നടന്നത് വലിയ അഴിമതികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി തിരുവനന്തപുരം ജില്ലാ കമിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തിയ ഹര്‍ത്താലിനിടയില്‍ നടന്ന ആക്രമണത്തേയും അദ്ദേഹം കുറ്റപ്പെടുത്തി.

സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ പരാമര്‍ശിച്ച നഡ്ഡ, കേരളത്തിലെ സര്‍വകലാശാലകളില്‍ ബന്ധു നിയമനം നടക്കുന്നുവെന്നും ലോകായുക്തയെ ഇല്ലാതാക്കുന്നുവെന്നും കുറ്റപ്പെടുത്തി. തീവ്രവാദത്തിന്റെ ഹോട്സ്പോടായി കേരളം മാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Keywords: Nadda hits out at Kerala government over PFI violence, graft charges against Vijayan, Thiruvananthapuram, News, Politics, BJP, Criticism, Kerala, CPM.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia