എസ്കെഎസ്എസ്എഫ് നേതാക്കൾക്കു നേരെ അക്രമം; സിപിഎം പാനൂർ മേഖലയിൽ അക്രമ രാഷ്ട്രീയം തുടരുമെന്ന വെല്ലുവിളിയെന്ന് നജീബ് കാന്തപുരം
Aug 11, 2021, 12:35 IST
കണ്ണൂര്‍: (www.kvartha.com 11.08.2021) മന്‍സൂര്‍ വധത്തിനു ശേഷവും സി പി എം പാനൂര്‍ മേഖലയില്‍ അക്രമ രാഷ്ട്രീയം തുടരുക തന്നെ ചെയ്യുമെന്ന വെല്ലുവിളിയാണ് എസ് കെ എസ് എസ് എഫ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ യമാനിക്കും സഹപ്രവര്‍ത്തകനും നേരെ നടന്ന മര്‍ദനമെന്ന് നജീബ് കാന്തപുരം. ഫെയ്സ് ബുക് പോസ്റ്റിലൂടെയായിരുന്നു നജീബ് കാന്തപുരത്തിന്റെ പ്രതികരണം. നേതാക്കളെ ക്രൂരമായി മര്‍ദിച്ച സി പി എം ക്രിമിനലുകളുടെ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഫെയ്സ് ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
'മന്‍സൂര്‍ വധത്തിനു ശേഷവും സി പി എം പാനൂര്‍ മേഖലയില്‍ അക്രമ രാഷ്ട്രീയം തുടരുക തന്നെ ചെയ്യുമെന്ന വെല്ലുവിളിയാണ് എസ് കെ എസ് എസ് എഫ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ യമാനിക്കും സഹപ്രവര്‍ത്തകനും നേരെ കഴിഞ്ഞ ദിവസം രാത്രി നടന്ന മര്‍ദനം. ഫൈസിയുടെ തലപ്പാവ് വലിച്ചെറിയുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്ത സി പി എം ക്രിമിനലുകളുടെ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമ സഭയില്‍ പോലീസിന് നല്കിയ ഗുഡ് സെര്ടിഫികറ്റിനു പിന്നാലെയാണ് ഈ സംഭവം എന്നത് ശ്രദ്ധേയമാണ്. മന്‍സൂര്‍ വധക്കേസിലെ പ്രതിയെ ചൂണ്ടിക്കാണിച്ച് കൊടുത്തിട്ട് പോലും സെല്യൂട് അടിക്കുന്ന ഈ പൊലീസില്‍ നിന്ന് എന്ത് നീതിയാണ് ലഭിക്കുക? പാനൂര്‍ കല്ലിക്കണ്ടിയിലെ സാമൂഹ്യവിരുദ്ധരായ സഖാക്കളാണ് ഇതിനു പിന്നിലെന്ന് നാട്ടുകാര്‍ വ്യക്തമാക്കുന്നുണ്ട്.
ബൈകില്‍ സഞ്ചരിക്കുകയായിരുന്ന മുഅല്ലിംകളെ ഉത്തരേന്ത്യയിലെ ആള്‍ക്കൂട്ട ആക്രമങ്ങളെ അനുസ്മരിപ്പിക്കും വിധമാണ് ആക്രമിച്ചത്. വാഹനത്തില്‍ പിന്തുടര്ന്ന് വന്ന് ക്രൂരമായി ആക്രമിക്കുകയായിരുന്നു. പൊതുസമൂഹം ഈ വിഷയം ഗൗരവമായി കാണണം, പാര്‍ടി ഗ്രാമങ്ങളില്‍ ഇത്തരം അനുഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹാജിമാര്‍ക്ക് കല്ലേറുണ്ടായ കടവത്തൂരിനടുത്താണ് ഈ ക്രൂരത അരങ്ങേറിയത്.
Keywords: News, Kerala, State, Facebook, Facebook Post, Social Media, CPM, Politics, Protest, Najeeb Kanthapuram strongly opposes CPM violence in Panoor
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.