Narasimham Celebration | നീ ഒന്നു പോ മോനെ ദിനേശാ; മോഹന്‍ലാല്‍ മീശ പിരിച്ച നരസിംഹത്തിന് 24 വയസ്; ആഘോഷങ്ങളുമായി അണിയറ പ്രവര്‍ത്തകര്‍!

 


കൊച്ചി: (KVARTHA) നീ ഒന്നു പോ മോനേ ദിനേശാ, കേരളക്കരയെ ആവേശത്തിലാഴ്ത്തിയ ഡയലോഗുമായി തീയേറ്ററുകളില്‍ നരസിംഹമെത്തിയിട്ട് 24 വര്‍ഷങ്ങള്‍ പിന്നിട്ടു. ഇതിന്റെ ഭാഗമായി ആശിര്‍വാദ് സിനിമാസിന്റെ 24-ാം വാര്‍ഷികാഘോഷം ദുബൈയില്‍ നടന്നു.

മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍, ജിത്തു ജോസഫ് എന്നിവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. ആശിര്‍വാദ് സിനിമാസിന്റെ ആദ്യ ചിത്രമായിരുന്ന നരസിംഹം തിയേറ്ററുകളിലെത്തിയതിന്റെ 24-ാം വാര്‍ഷിക ദിനത്തിലായിരുന്നു ആഘോഷം.


Narasimham Celebration | നീ ഒന്നു പോ മോനെ ദിനേശാ; മോഹന്‍ലാല്‍ മീശ പിരിച്ച നരസിംഹത്തിന് 24 വയസ്; ആഘോഷങ്ങളുമായി അണിയറ പ്രവര്‍ത്തകര്‍!

ആന്റണി പെരുമ്പാവൂരിന്റെ നേതൃത്യത്തിലുള്ള നിര്‍മാണ കംപനിയാണ് ആശിര്‍വാദ് സിനിമാസ്. നരസിംഹം മുതല്‍ കഴിഞ്ഞ വര്‍ഷമിറങ്ങിയ നേര് വരെ ആകെ 34 ചിത്രങ്ങള്‍ ആണ് ആശിര്‍വാദ് നിര്‍മിച്ചത്. 

2000 മുതലിങ്ങോട്ട് മോഹന്‍ലാലിന്റെ മിക്ക ചിത്രങ്ങളുടെയും നിര്‍മാണം ആശിര്‍വാദ് സിനിമാസ് ആയിരുന്നു. മോഹന്‍ലാലിന്റെ സംവിധാനത്തില്‍ വരുന്ന ബറോസ്, എമ്പുരാന്‍ എന്നിവയാണ് ആശിര്‍വാദിന്റെ ബാനറില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

Keywords: Narasimham turns 24, workers lined up with celebrations, Kannur, News, Narasimham, Cinema, Celebrations, Mohanlal, Antony Perumbavoor, Producer, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia