മോഡിയും സോണിയയും വന്നാല്‍ കളം മാറും; ബിജെപിയും കോണ്‍ഗ്രസും തീവ്രശ്രമത്തില്‍

 


തിരുവനന്തപുരം: (www.kvartha.com 01/06/2015) അതീവ നിര്‍ണായകമായി മാറിയിരിക്കുന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പു പ്രചാരണത്തിന് മൂന്നു മുന്നണികളുടെയും ദേശീയ നേതാക്കള്‍ എത്തുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കൊണ്ടുവരാന്‍ ബിജെപിയും ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയെ കൊണ്ടുവരാന്‍ കോണ്‍ഗ്രസും നടത്തുന്ന ശ്രമങ്ങളാണ് മണ്ഡലത്തെ കൂടുതല്‍ ശ്രദ്ധാകേന്ദ്രമാക്കുന്നത്.

കൗതുകകരമായ കാര്യം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വരുന്നതിനോടു സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം കാര്യമായ താല്‍പര്യം കാട്ടുന്നില്ല എന്നതാണ്.
 വന്നാലും വന്നില്ലെങ്കിലും കുഴപ്പമില്ല എന്നതരത്തിലാണ് കോണ്‍ഗ്രസ് നേതാക്കളുടെ സ്വകാര്യ പ്രതികരണങ്ങള്‍.

എങ്കിലും യുവ സ്ഥാനാര്‍ത്ഥി കെ എസ് ശബരീനാഥിന്റെ പ്രചാരണത്തിന് രാഹുല്‍ എത്തുമെന്നാണു വിവരം. സോണിയാ ഗാന്ധിയെ കൊണ്ടുവരാന്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ആഭ്യന്തര മന്ത്രിയും തിരക്കിട്ട ശ്രമത്തിലാണെന്നാണു വിവരം. സോണിയ മണ്ഡലത്തിലെ പ്രധാന കേന്ദ്രത്തില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുകയും സ്ഥാനാര്‍ത്ഥിയെ ജനത്തിനു മുന്നില്‍ അവതരിപ്പിച്ച് വോട്ടു ചോദിക്കുകയും ചെയ്താല്‍ അത് വോട്ടായി മാറുമെന്ന് നേതാക്കള്‍ കരുതുന്നു.

എ കെ ആന്റണി, വയലാര്‍ രവി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ക്കു പുറമേ മുകുള്‍ വാസ്്‌നിക്കും മറ്റും എത്തുന്നുണ്ട്്. യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതാക്കളും വരും. എന്നാല്‍ അതൊക്കെ മറ്റു നേതാക്കളുടെ പരിഗണനയ്ക്കു വിട്ടുകൊടുത്ത്സോണിയ എന്ന മന്ത്രത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഉമ്മന്‍ ചാണ്ടിയും വി എം സുധീരനും രമേശ് ചെന്നിത്തലയും. അതേസമയം, മുതിര്‍ന്ന നേതാവ് ഒ രാജഗോപാലിനെ അപ്രതീക്ഷിതമായി കളത്തിലിറക്കി രണ്ടു മുന്നണികളെയും അമ്പരപ്പിച്ച ബിജെപി പ്രധാനമന്ത്രിയെ പ്രചാരണത്തിനെത്തിച്ച് മറ്റൊരു അമ്പരപ്പ് സമ്മാനിക്കാനുള്ള ശ്രമിത്തിലാണ്.


നിയമസഭാ ഉപതെരഞ്ഞെടുപ്പാണെങ്കിലും ബിജെപി ജയിച്ചുകൂടായ്കയില്ലാത്ത തെരഞ്ഞെടുപ്പ് എന്ന പരിഗണനവച്ച് മോഡി വരുമെന്നാണ് നേതാക്കളുടെ കണക്കുകൂട്ടല്‍. ദേശീയ പ്രസിഡന്റ് അമിത് ഷാ എന്തായാലും എത്തുമെന്ന് ഉറപ്പായിട്ടുണ്ട്. എല്‍ കെ അദ്വാനിയെ കൊണ്ടുവരാനുമുണ്ട് ശ്രമം.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തുടങ്ങിയവരും എത്തുന്നുണ്ട്. മോഡിയുടെയോ സോണിയയുടെയോ പ്രഭാവമുള്ള നേതാക്കള്‍ സിപിഎമ്മിന് ഇല്ലെങ്കിലും താഴേത്തട്ടിലെ പ്രചാരണ മികവുകൊണ്ട് അതു മറികടക്കാനുള്ള ശ്രമത്തിലാണ് സിപിഎം. ഇതുവരെയുള്ള പ്രചാരണത്തില്‍ ഇടതുമുന്നണി മുന്നിലുമാണ്.
മോഡിയും സോണിയയും വന്നാല്‍ കളം മാറും; ബിജെപിയും കോണ്‍ഗ്രസും തീവ്രശ്രമത്തില്‍

Also Read: 
കമ്മാടം ക്ഷേത്രക്കവര്‍ച്ച ആസൂത്രണം ചെയ്തത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച്

Keywords:  Narendra modi and Soniato Aruvikkara? Their parties are in dilemma, Thiruvananthapuram, Congress, BJP, CPM, Rahul Gandhi, Chief Minister, Kerala.

മോഡിയും സോണിയയും വന്നാല്‍ കളം മാറും; ബിജെപിയും കോണ്‍ഗ്രസും തീവ്രശ്രമത്തില്‍
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia