ദേശീയ ഗെയിംസ്: സര്‍വീസസ് കിരീടം നിലനിര്‍ത്തി, 54 സ്വര്‍ണവുമായി കേരളം ചരിത്രമെഴുതി

 


തിരുവനന്തപുരം: (www.kvartha.com 14/02/2015) 35-ാമത് ദേശീയ ഗെയിംസില്‍ കേരളത്തിന് റെക്കോര്‍ഡ് നേട്ടം. 54 സ്വര്‍ണവുമായി കേരളം മേളയില്‍ രണ്ടാം സ്ഥാനത്തെത്തിയിരിക്കയാണ്. 91 സ്വര്‍ണവുമായി വ്യക്തമായ മുന്‍തൂക്കത്തോടെ സര്‍വീസസ് കിരീടം നിലനിര്‍ത്തി.

40 സ്വര്‍ണവുമായി ഹരിയാനയാണ്  മൂന്നാംസ്ഥാനത്തുള്ളത്.  ഈ ദേശീയ ഗെയിം കേരളത്തെ സംബന്ധിച്ച് റെക്കോര്‍ഡ് നേട്ടം തന്നെയാണ്.   1999 ലെ ദേശീയ ഗെയിംസില്‍ മണിപ്പൂരില്‍ നേടിയ 52 സ്വര്‍ണത്തിന്റെ റെക്കോര്‍ഡാണ് കേരളം ഇത്തവണ തിരുത്തിയത്. മേളയുടെ അവസാന ദിവസമായ വെള്ളിയാഴ്ച മാത്രം 17 സ്വര്‍ണം നേടി കേരള താരങ്ങള്‍ ചരിത്രമെഴുതിയിരുന്നു.

54 സ്വര്‍ണവും 48 വെള്ളിയും 60 വെങ്കലവുമുള്‍പ്പെടെ 162 മെഡലുമായി ഗെയിംസില്‍ കേരളം റണ്ണറപ്പായി.  വെള്ളിയാഴ്ച മാത്രം 17 സ്വര്‍ണവും 10  വെള്ളിയും ഏഴു  വെങ്കലവും നേടിയ കേരളം മൊത്തം മെഡല്‍ നേട്ടത്തില്‍ സര്‍വിസസിനെ പിന്നിലാക്കിയിരുന്നു. 91 സ്വര്‍ണവും 33 വെള്ളിയും 35 വെങ്കലവുമടക്കം 159 മെഡലുകള്‍ നേടിയാണ് സര്‍വിസസ് ഓവറോള്‍ കിരീടം നിലനിര്‍ത്തിയത്. ഗെയിംസ് ചരിത്രത്തില്‍ കേരളത്തിന്റെ ഏറ്റവും മികവാര്‍ന്ന പ്രകടനമാണിത്. ആദ്യമായി ആതിഥേയത്വം വഹിച്ച 1987ല്‍ കേരളം ഓവറോള്‍ കിരീടം നേടിയിരുന്നു.

ദേശീയ ഗെയിംസ്: സര്‍വീസസ് കിരീടം നിലനിര്‍ത്തി, 54 സ്വര്‍ണവുമായി കേരളം ചരിത്രമെഴുതിശനിയാഴ്ച മേള സമാപിക്കും. വൈകിട്ട് ആറുമണിക്ക് ആരംഭിക്കുന്ന സമാപനച്ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം ആയിരിക്കും മുഖ്യാതിഥിയായെത്തുന്നത്. ലാലിസവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നതിനാല്‍ സമാപന ചടങ്ങുകള്‍ ലളിതമായി നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
തളങ്കരയില്‍ കാര്‍ 10 അടി താഴ്ചയുള്ള റെയില്‍വേ ട്രാക്കിലേക്ക് വീണു; യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു
Keywords:  National Games: Kerala puts up its best-ever show, Thiruvananthapuram, Record, Winner, Cabinet, Governor, Manipur, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia