കേരളം കുതിക്കുന്നു: ഗെയിംസില്‍ ഹരിയാനയെ പിന്തള്ളി രണ്ടാംസ്ഥാനത്ത്
Feb 12, 2015, 13:32 IST
തിരുവനന്തപുരം: (www.kvartha.com 12/02/2015) ദേശീയ ഗെയിംസില്‍ 30 ത് സ്വര്‍ണവുമായി കേരളം കുതിപ്പ് തുടരുന്നു. സൈക്ലിംഗില്‍ വനിതകളുടെ പോയിന്റ് റെയ്‌സില്‍ കേരളത്തിന്റെ മഹിതാ മോഹന്‍ സ്വര്‍ണം നേടിയതോടെ മെഡല്‍ വേട്ടയില്‍ ഹരിയാനയെ പിന്തള്ളി കേരളം രണ്ടാമതെത്തി.
ദേശീയ ഗെയിംസില്‍ മഹിതയുടെ മൂന്നാം സ്വര്‍ണമാണിത്. വനിതകളുടെ പോയിന്റ് റെയ്‌സില്‍ മൂന്ന് മെഡലുകളും കേരളം തൂത്തുവാരി. കേരളത്തിന്റെ പാര്‍വതി വെള്ളിയും ബിസ്മി വെങ്കലവും നേടിയതോടെയാണ് മൂന്നു മെഡലുകളും കേരളത്തിന്റെ കൈകളില്‍ ഭദ്രനായത്. അതിനിടെ വ്യാഴാഴ്ച സൈക്ലിംഗിലും കയാക്കിംഗിലുമായി മൂന്ന് സ്വര്‍ണം കൂടി കേരള താരങ്ങള്‍ നേടി.
സൈക്ലിംഗ് ടീം പര്‍സ്യൂട്ടില്‍ ലിഡിയമോള്‍ സണ്ണി, വി.ജി. പാര്‍വതി, വി.രജനി, മഹിത മോഹന്‍ എന്നിവരാണ് കേരളത്തിന് വേണ്ടി സ്വര്‍ണം നേടിയത്. സൈക്ലിംഗ് സ്പ്രിന്റ് ഇനത്തില്‍ കേരളത്തിന്റെ ലിഡിയ മോള്‍ സണ്ണി വെങ്കലവും നേടി. അനുഷ, മിനിമോള്‍, ജസ്റ്റിമോള്‍, ട്രീസ എന്നിവരാണ് കയാക്കിംഗില്‍ കേരളത്തിന് വേണ്ടി സ്വര്‍ണം നേടിയത്.
കൂടാതെ സൈക്ലിങിലും ജൂഡോയിലും കേരളത്തിന് മെഡല്‍ നേട്ടം ആവര്‍ത്തിച്ചു. സൈക്ലിങ് സ്പ്രിന്റ് വിഭാഗത്തില്‍ ലിഡിയമോള്‍ കേരളത്തിനായി വെങ്കലം നേടി. ജൂഡോയില്‍ 70 കിലോ വിഭാഗത്തില്‍ ദേവീ കൃഷ്ണയാണ് കേരളത്തിനായി വെങ്കലം നേടിയത്. അതേസമയം ഇപ്പോള്‍ ഒന്നാംസ്ഥാനത്തുള്ള സര്‍വീസസ് 68 സ്വര്‍ണം നേടി ബഹുദൂരം മുന്നിട്ടുനില്‍ക്കുകയാണ്.
Also Read:
ഉദുമ കണ്ണംകുളത്ത് വീണ്ടും പള്ളിക്കമ്മിറ്റി ഭാരവാഹിയുടെ വീടിന് നേരെ അക്രമം
Keywords: National Games: Kerala win 30th gold, climb to 2nd spot, Anushz, Minimole, Justi Mole,Thiruvananthapuram, Winner, Gold, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.