National Herald Case | നാഷനല്‍ ഹെറാള്‍ഡ് കേസ്: സോണിയ ഗാന്ധിക്കെതിരെ ഇ ഡിയുടെ നീക്കം; കീഴടങ്ങില്ല, രാജ്യം ഭരിക്കുന്നവര്‍ക്ക് കോന്‍ഗ്രസിനെ ഭയം ആണെന്ന് വി ഡി സതീശന്‍

 



തിരുവനന്തപുരം: (www.kvartha.com) നാഷനല്‍ ഹെറാള്‍ഡ് കള്ളപ്പണകേസില്‍ കോന്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ ഇഡിയുടെ നീക്കം അപമാനിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ . എന്നാല്‍ പ്രധാനമന്ത്രിയാകാന്‍ രണ്ട് തവണ അവസരം നല്‍കിയിട്ടും അത് വേണ്ടെന്നു വച്ച നേതാവിനെയാണ് കേന്ദ്രസര്‍കാര്‍ ആക്രമിക്കുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു. സോണിയാ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം. 

രാജ്യം ഭരിക്കുന്നവര്‍ക്ക് കോന്‍ഗ്രസിനെ ഭയം ആണെന്നും സതീശന്‍ കുറ്റപ്പെടുത്തി. ഹിറ്റ്‌ലര്‍കും മുസോളിനിക്കും ഉണ്ടായിരുന്നു ഈ ഭയം. അതേ ഭയമാണ് നരേന്ദ്ര മോദിക്കും. ചുറ്റിനുമുള്ള എല്ലാത്തിനോടും ഉള്ള ഈ ഭയമാണ് ഇത്തരം കേസുകള്‍ക്ക് പിന്നിലെന്നും വി ഡി സതീശന്‍ പറഞ്ഞു. 

നാഷനല്‍ ഹെറാള്‍ഡ് കേസില്‍ എന്താണ് സംഭവിക്കുന്നതെന്ന് എന്ന് എല്ലാവര്‍കും അറിയാം. സോണിയക്കോ രാഹുലിനോ ഇക്കാര്യത്തില്‍ വീഴ്ചകള്‍ ഉണ്ടായിട്ടില്ല. പുകമറയുണ്ടാക്കി നേതാക്കളെ അപമാനിക്കാനാണ് ഇഡിയുടെയും സര്‍കാരിന്റെയും നീക്കം. അപകീര്‍തിപ്പെടുത്താം. ബുദ്ധിമുട്ടിക്കാം. അതിലപ്പുറം ഈ നീക്കത്തില്‍ ഒന്നുമില്ല. രാജ്യത്ത് നിരവധി കേസുകള്‍ ഇനി എടുക്കുന്നുണ്ട്. അതില്‍ വിരലിലെണ്ണാവുന്ന കേസുകള്‍ മാത്രമാണ് കോടതിയില്‍ എത്തുന്നത് സതീശന്‍ പറഞ്ഞു. 

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥാവകാശമുണ്ടായിരുന്ന അസോസിയേറ്റഡ് ജേനല്‍സ് ലിമിറ്റഡിന്റെ 1000 കണക്കിന് കോടികളുടെ സ്വത്തും ഓഹരിയും യങ് ഇന്‍ഡ്യ ലിമിറ്റഡ് (Young India Ltd) എന്ന കമ്പനിവഴി  തട്ടിയെടുത്തുവെന്നാണ് കേസ്. സുബ്രഹ്മണ്യന്‍ സ്വാമിയാണ് പരാതിക്കാരന്‍. കള്ളപ്പണ നിരോധന നിയമത്തിലെ ക്രിമിനല്‍ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ സോണിയയുടെയും രാഹുലിന്റെയും മൊഴി രേഖപ്പെടുത്താന്‍ ഇഡി നോടിസ് നല്‍കിയിരുന്നു. 

കോന്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പവന്‍ ബന്‍സല്‍ എന്നിവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. കേന്ദ്രസര്‍കാര്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണെന്ന് സംഭവത്തില്‍ കോന്‍ഗ്രസ് പ്രതികരിച്ചിരുന്നു.

National Herald Case | നാഷനല്‍ ഹെറാള്‍ഡ് കേസ്: സോണിയ ഗാന്ധിക്കെതിരെ ഇ ഡിയുടെ നീക്കം; കീഴടങ്ങില്ല, രാജ്യം ഭരിക്കുന്നവര്‍ക്ക് കോന്‍ഗ്രസിനെ ഭയം ആണെന്ന് വി ഡി സതീശന്‍


കുറ്റപത്രം റദാക്കാന്‍ കോടതിയെ സമീപിക്കാതെ ജാമ്യം നേടാന്‍ സോണിയയും രാഹുലും ശ്രമിച്ചത് കുറ്റവാളികളായതുകൊണ്ടാണോയെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഢ പറഞ്ഞിരുന്നു. 1600 കോടി രൂപ വില മതിക്കുന്ന ഹെറാള്‍ഡ് ഹൗസ് അടക്കം ആസ്തികള്‍ 50 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി, കമ്പനി നിയമം ലംഘിച്ചു, സോണിയഗാന്ധിയുടെ ഔദ്യോഗിക വിലാസം ദുരുപയോഗം ചെയ്തു, ഓഹരി വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നിന്ന് മറച്ചുവച്ചു, എഐസിസി നിയമവിരുദ്ധമായി വായ്പ നല്‍കി എന്നിവയായിരുന്നു ഇവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍.

അതേസമയം നയതന്ത്ര സ്വര്‍ണകടത്ത് കേസ് ഇഡിക്ക് മാത്രമായി അന്വേഷിക്കാനാകില്ലെന്ന് സതീശന്‍ പറഞ്ഞു. സിബിഐ അന്വേഷത്തെയും വിശ്വാസമില്ല. അതുകൊണ്ടാണ് ഇവിടെ ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സോണിയയെ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കോന്‍ഗ്രസ് നടത്തിയ രാജ്ഭവന്‍ മാര്‍ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു വി ഡി സതീശന്‍. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കന്‍വീനര്‍ എം എം ഹസന്‍ എന്നിവരും മാര്‍ചില്‍ പങ്കെടുത്തു.

Keywords: News,Kerala,Thiruvananthapuram,Case,Sonia Gandhi,Congress,V.D Satheeshan,Opposition leader,Judiciary,Enforcement, National Herald case; ED moves against Sonia Gandhi; VD Satheesan said that those ruling the country are afraid of Congress and will not surrender


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia