Protest | ദേശീയപാത വികസനം: കുടിയൊഴിക്കപ്പെട്ട വ്യാപാരികള്‍ക്ക് നഷ്ടപരിഹാരത്തിനായി വ്യാപാരി വ്യവസായി സമിതി കുത്തിയിരിപ്പ് സമരം നടത്തും

 


കണ്ണൂര്‍: (KVARTHA) ദേശീയപാത വികസനത്തിന്റെ പേരില്‍ ഒഴിപ്പിക്കപ്പെട്ട വ്യാപാരികളുടെ മുഴുവന്‍ അപേക്ഷയും പരിഗണിക്കുക, വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിച്ച വ്യാപാരികള്‍ക്ക് സര്‍കാര്‍ പ്രഖ്യാപിച്ച പാകേജ് നടപ്പിലാക്കുക, ആനുകൂല്യത്തില്‍ കാലാനുസൃത വര്‍ധനവ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒക്ടോബര്‍ മൂന്നിന് രാവിലെ പത്തുമണിക്ക് നാഷണനല്‍ ഹൈവെ പ്രൊജക്റ്റ് ഓഫീസിനു മുന്‍പില്‍ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പ്രവര്‍ത്തകര്‍ കുത്തിയിരിപ്പു സമരം നടത്തുമെന്ന് വ്യാപാരി വ്യവസായി സമിതി കണ്ണൂര്‍ ജില്ലാ സെക്രടറി പി എം സുഗുണന്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Protest | ദേശീയപാത വികസനം: കുടിയൊഴിക്കപ്പെട്ട വ്യാപാരികള്‍ക്ക് നഷ്ടപരിഹാരത്തിനായി വ്യാപാരി വ്യവസായി സമിതി കുത്തിയിരിപ്പ് സമരം നടത്തും

കെവി സുമേഷ് എം എല്‍ എ രാവിലെ പത്തുമണിക്ക് സമരം ഉദ്ഘാടനം ചെയ്യും. ദേശീയപാത വികസനത്തിന്റെ ഭാഗമായി ഒഴിപ്പിച്ച കണ്ണൂര്‍ ജില്ലയിലെ വ്യാപാരികളില്‍ കുറെ അധികം പേര്‍ക്ക് ഇനിയും നഷ്ടപരിഹാരം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തുന്നതെന്ന് സുഗുണന്‍ പറഞ്ഞു. ദേശീയപാത ആക്ഷന്‍ കമിറ്റി കണ്‍വീനര്‍ കെവി ഉണ്ണികൃഷ്ണന്‍, സി മനോഹരന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords:  National highway development: Traders and industrialists Samiti to stage sit-in for compensation to evicted traders, Kannur, News, Protest, Inauguration, National Highway Development, Traders, Industrialists, Press Meet, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia