CM Pinarayi | സാംസ്കാരിക മികവുകളെ ഇല്ലാതാക്കുന്ന സംഘടിത ശ്രമങ്ങള്‍ രാജ്യത്ത് നടക്കുന്നു; കേരളത്തെ ദേശീയതലത്തില്‍ കരിതേച്ച് കാണിക്കുന്നുവെന്ന് മുഖ്യമന്ത്രി
Nov 13, 2023, 15:12 IST
തിരുവനന്തപുരം: (KVARTHA) കേരളത്തെ ദേശീയതലത്തില്‍ കരിതേച്ച് കാണിക്കാന്‍ നീചമായ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക മികവുകളെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സംഘടിത ശ്രമങ്ങള്‍ രാജ്യത്ത് നടക്കുന്നതായും ദേശീയതലത്തില്‍ കേരളത്തെ കരിതേച്ചുകാണിക്കാനുള്ള നീചമായ പ്രചാരണങ്ങളും അതിന്റെ ഭാഗമായുള്ള പ്രൊപ്പഗാന്‍ഡ സിനിമകളും വരെ ഉണ്ടാകുന്നതായും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് കേരള നവോത്ഥാന സമിതിയുടെ സംസ്ഥാന നേതൃ കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സമൂഹത്തിലുണ്ടാകുന്ന ചില സമകാലിക സംഭവങ്ങള്‍ ആരിലും ആശങ്കയുയര്‍ത്തുന്നതാണെന്ന് കളമശ്ശേരി സംഭവം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു. കളമശ്ശേരിയിലുണ്ടായ ദൗര്‍ഭാഗ്യ സംഭവത്തിന്റെ വിവരം കേട്ടയുടന്‍ അതിനെ വര്‍ഗീയവത്കരിക്കാനും വര്‍ഗീയ വികാരം കത്തിച്ചു വര്‍ഗീയ ചേരിതിരിവു സൃഷ്ടിക്കാനും ശ്രമമുണ്ടായി. നാട്ടിലുള്ള ചില കുത്സിത ശക്തികളാണ് ഇതിനായുള്ള പ്രവര്‍ത്തനം ആരംഭിച്ചത്. പക്ഷേ കേരളം ആ നീക്കങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ ഒറ്റക്കെട്ടായി അണിനിരന്നു.
വര്‍ഗീയ പ്രചാരണത്തിന് നവോത്ഥാന നായകരെത്തന്നെ കരുക്കളാക്കാന്‍ ശ്രമിക്കുന്ന കാഴ്ചയും കാണുന്നുണ്ട്. അതു തിരിച്ചറിയാനും പ്രതിരോധിക്കാനും കഴിയണം. നവോത്ഥാന പ്രസ്ഥാനത്തിന്റെ പ്രതീകങ്ങളെ ചരിത്രവിരുദ്ധമാംവിധം ഉപയോഗിക്കാന്‍ വിട്ടുകൊടുക്കില്ലെന്ന നിര്‍ബന്ധബുദ്ധിയുണ്ടാകണം. ലോകശ്രദ്ധയാര്‍ജിക്കുന്ന നിലയിലേക്കു കേരളം വളര്‍ന്നത് ജനകീയ സമരങ്ങളുടേയും പുരോഗമന മുന്നേറ്റങ്ങളുടേയും ഫലമായാണ്. പക്ഷേ അങ്ങനെയൊന്നുമല്ലെന്നു വരുത്തിത്തീര്‍ക്കന്‍ വലിയ ശ്രമം രാജ്യത്തു നടക്കുന്നു. രാജ്യത്തിന്റെ ചരിത്രം ഒരു പ്രത്യേക വിഭാഗത്തിന്റേതുമാത്രമാണെന്ന തരത്തിലുള്ള പ്രചാരണമുണ്ടാകുന്നു. അതിനായി യഥാര്‍ഥ ചരിത്രം മറച്ചുവയ്ക്കുകയും വ്യാജ ചരിത്രം നിര്‍മിക്കുകയും ചെയ്യുന്നു. ഇത് അംഗീകരിച്ചു മുന്നോട്ടുപോകാന്‍ പുരോഗമനപരമായി ചിന്തിക്കുന്ന ഒരു സമൂഹത്തിനു കഴിയില്ല. അവയ്ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയണം.
നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കു തുടക്കംകുറിച്ച പല നാടുകളിലും അവയ്ക്കു തുടര്‍ച്ചയുണ്ടാകാതിരുന്നതിനാല്‍ അവിടങ്ങളില്‍ ഇന്നു വര്‍ഗീയ സംഘര്‍ഷങ്ങളും വിദ്വേഷ ചിന്തകളും വ്യാപകമാകുകയാണ്. നവോത്ഥാനത്തിനു തുടര്‍ച്ചയുണ്ടായ നാടുകളും ഇല്ലാതായ നാടുകളും തമ്മിലുള്ള വ്യത്യാസം ഇതില്‍നിന്നുതന്നെ വ്യക്തമാണ്. അതുകൊണ്ടുതന്നെ നവോത്ഥാന മൂല്യങ്ങളെ ശക്തിപ്പെടുത്തി മുന്നോട്ടു പോകണമെന്നതിന് ഇന്നത്തെ കാലത്ത് അതീവ പ്രാധാന്യമുണ്ട്. നവോത്ഥാന മുന്നേറ്റത്തിന്റെ കാലം കഴിഞ്ഞില്ലേയെന്നും പിന്നെന്തിനാണ് അതു പറഞ്ഞിരിക്കുന്നതുമെന്ന് നിരുപദ്രവകരമെന്ന മട്ടില്‍ ചിലര്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഇത്തരം സന്ദേഹക്കാര്‍ കൃത്യമായ അജണ്ടയോടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരാണ്. ആ സന്ദേഹത്തിനു മറുപടി നല്കുമ്പോള് മാത്രമേ നവോത്ഥാന സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാകൂ.
സാഹോദര്യത്തെ സാധ്യമാക്കുന്നതു മതനിരപേക്ഷതയാണ്. ജാതിനിരപേക്ഷ സമൂഹവും മതനിരപേക്ഷ സമൂഹവും തമ്മില്‍ വ്യത്യാസമുണ്ട്. ജാതി ചോദിക്കരുത്, പറയരുതെന്ന തത്വത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് ജാതി രഹിത സമൂഹം. അതില്‍ ജാതി ഇല്ലാതാകുന്നുവെന്നും അല്ലെങ്കില്‍ പ്രസക്തമേ അല്ലാതാകുന്നുവെന്നുമാണുള്ളത്. മതനിരപേക്ഷ സമൂഹമെന്നതു മതമില്ലാത്ത സമൂഹമല്ല. അവിടെ മതവും വിശ്വാസ സ്വാതന്ത്ര്യവുമുണ്ട്. അതൊക്കെ നിലനിര്‍ത്തുമ്പോഴും മതം ചോദിക്കാതെയും പറയാതെയും മനുഷ്യര്‍ സാഹോദര്യത്തില്‍ കഴിയുകയാണ്. അവിടെ മതത്തിന്റെ നിരാകരണമല്ല, മതത്തിന്റെ രാഷ്ട്രീയ ദുരുപയോഗത്തിന്റെ നിരാകരണം മാത്രമേയുള്ളൂ. വ്യത്യസ്ത മതവിശ്വാസങ്ങളുള്ളപ്പോഴും മനസുകൊണ്ട് ഒരുമിക്കുകയെന്നത് കേരള സമൂഹത്തിന്റെ സഹജ സ്വഭാവമാണ്. മതത്തെ ഉപേക്ഷിക്കാതിരിക്കലും അതേസമയം ദുരുപയോഗിക്കാതിരിക്കലും ആണ് അതുകൊണ്ട് ഉദ്ദേശിക്കന്നത്. ഈ സഹജ സ്വഭാവത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഇന്നു നടക്കുകയാണ്. ഇതിനെതിരായ ജാഗ്രതയോടെയുള്ള ഇടപെടല്‍ നടത്താന്‍ നവോത്ഥാന സമിതിക്കു കഴിയണം.
നവോത്ഥാന സംരക്ഷണ സമിതിയിലെ അംഗ സംഘടനകള്‍ സര്‍ക്കാരിനു മുന്നില്‍ നല്‍കിയിട്ടുള്ള ആവശ്യങ്ങളില്‍ ഭരണ നടപടികള്‍ ആവശ്യമുള്ളവ പരിശോധിക്കുന്നതിന് സമിതി നിശ്ചയിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള സമിതിയില്‍ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി, പട്ടികജാതി വകുപ്പ് ഡയറക്ടര്‍, പട്ടിക വര്‍ഗ വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളാണെന്നും സമിതി ഇവ പരിശോധിച്ച് സമയബന്ധിതമായി സര്‍ക്കാരിനു ശുപാര്‍ശ സമര്‍പ്പിക്കണമെന്നു തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ.എസ്.ടി.എ. ഹാളില്‍ നടന്ന ചടങ്ങില്‍ മുന്‍ എം.പി കെ. സോമപ്രസാദ് അധ്യക്ഷത വഹിച്ചു. കെ. ശാന്തകുമാരി എം.എല്‍.എ, മുന്‍ മന്ത്രി എ. നീലലോഹിതദാസന്‍ നാടാര്‍, പി. രാമഭദ്രന്, അഡ്വ. കെ.പി. മുഹമ്മദ്, കെ.പി. നടരാജന് തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: News, Kerala, Kerala-News, Thiruvananthapuram-News, National Level Efforts, Discredit, Kerala, Chief Minister, Pinarayi Vijayan, CM, Thiruvananthapuram News, National level efforts to discredit Kerala underway says Chief Minister Pinarayi Vijayan.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.