കണ്ണൂര്‍: സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരെ ജസ്റ്റിസ് ആര്‍.ബസന്ത് നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. സൂര്യനെല്ലി പെണ്‍കുട്ടി വഴി പിഴച്ചവളാണെന്നും , ബാലവേശ്യാവൃത്തിയാണ് നടന്നതെന്നുമായിരുന്നു ഇന്ത്യാവിഷന്‍ ചാനലിന്റെ ഒളിക്യാമറിയില്‍ കുടുങ്ങിയ ജസ്റ്റിസ് ബസന്ത് അഭിപ്രായപ്പെട്ടത്. ബാല വേശ്യാവൃത്തി ബലാത്സംഗമല്ല എന്നുമുള്ള വിവാദ അഭിപ്രായ പ്രകടനം പുറത്തുവന്നയുടന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം കത്തി പടരുകയായിരുന്നു.
സൂര്യനെല്ലി കേസില്‍ പ്രത്യേക കോടതി ശിക്ഷ വിധിച്ച പ്രതികളെ വെറുതെ വിട്ട ഹൈകോടതി കുറ്റമുക്തരാക്കികൊണ്ടുള്ള വിധി പുറപ്പെടുവിച്ചത് ജസ്റ്റിസ് ബസന്ത് ഉള്‍പ്പെട്ട ബെഞ്ചായിരുന്നു.
തലശേരിയില്‍ ബസന്ത് പങ്കെടുക്കാനിരുന്ന പരിപാടിയിലേക്ക് ഡി.വൈ.എഫ്.ഐ, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി മാര്‍ച്ച് നടത്തി. പരാമര്‍ശത്തിനെതിരെ തലശേരിയില്‍ അഭിഭാഷകരും പ്രതിഷേധ പ്രകടനം നടത്തി.
ദല്‍ഹി മാനഭംഗത്തിന്റെ പശ്ചാതലത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യാന്‍ ബസന്തിന് അവകാശമില്‌ളെന്ന് പ്രതിഷേധത്തിനത്തെിയ അഭിഭാഷകര്‍ പറഞ്ഞു. ഡി.വൈ.എഫ്. ഐ സെക്രട്ടറിയേറ്റിനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം നടത്തി. ജസ്റ്റിസ് ബസന്തിന്റെ കോലവും കത്തിച്ചു. തൃശൂരില്‍ എ.ഐ.വൈ.എഫ് നേതൃത്വത്തിലും പ്രതിഷേധ പ്രകടനം നടത്തി. കൊച്ചിയില്‍ ബി.ജെ.പി നേതൃത്വത്തില്‍ ഹൈകോടതി പരിസരത്ത് പ്രകടനം നടത്തി. ബസന്തിന്റെ കോഴിക്കോടുള്ള വസതിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി നാട്ടുകയും ചെയ്തു.
അതിനിടെ, വിവാദ പരാമര്‍ശം നടത്തിയ ബസന്തിനെ പൊതുജനമധ്യത്തില്‍ പെണ്‍കുട്ടികള്‍ കരണത്തടിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ബസന്തിന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.സ്ത്രീകളെ ബഹുമാനിക്കുന്ന ആള്‍ എന്ന നിലയില്‍ അതിനോട് യോജിക്കാനാക്കാനാവില്ലെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിയില്‍ സുപ്രീംകോടതി ഞെട്ടല്‍ രേഖപ്പെടുത്തിയത് വിധിപ്രസ്താവം വായിക്കാത്തതുകൊണ്ടാണെന്നായിരുന്നു ഒളിക്യാമറയിലെ അഭിപ്രായ പ്രകടനം. 'ഹൈകോടതി വിധി വായിക്കാത്തവര്‍ വായിച്ചാല്‍ ഞെട്ടുക മാത്രമേ ചെയ്യൂ ' എന്നും ബസന്ത് പറഞ്ഞു.
പ്രതിഷേധം ശക്തമായിട്ടും, തന്റെ വാദങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി തലശേരിയില്‍ സെമിനാറില്‍ പങ്കെടുക്കാനത്തെിയ ജസ്റ്റിസ് ബസന്ത് പറഞ്ഞു. അതിനിടെ ജസ്റ്റിസ് ബസന്തിനെതിരെ മാനനഷ്ട കേസ് നല്‍കുമെന്ന് സൂര്യനെല്ലി പെണ്‍കുട്ടി അറിയിച്ചു.
Keywords: Suryanelli, Sex racket, Case, Child prostitution, Highcourt, Justice, R.Basanth, Statement, Controversy, Protest, Yuvamorcha, DYFI, Mahila association, V.S.Achuthanandan, Kochi, Thalassery, Supreme court, Thiruvanchoor Radhakrishnan, Kannur, Kerala, Kvartha, Malayalam news

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.