കവര്‍ച്ചക്കിടെ വീട്ടുകാരെ ആക്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി

 


ഇടുക്കി: (www.kvartha.com 11.09.2015) മോഷണത്തിനിടെ വീട്ടുകാരെ ആക്രമിച്ച് രക്ഷപെട്ടയാളെ നാട്ടുകാര്‍ പിടികൂടി. അടിമാലി ഇരുമ്പുപാലം പടിക്കപ്പ് പാലക്കാത്തടത്തില്‍ സാബുവാണ് (ഈട്ടിസാബു 43) നാട്ടുകാരുടെ പിടിയിലായത്.

വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നിന് കമ്പിളികണ്ടത്ത് ഓലിക്കല്‍ രവിയുടെ വീട്ടിലാണ് സംഭവം. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ദമ്പതികള്‍ ആശുപത്രിയിലാണ്. ജനലഴി മുറിച്ച് അകത്തുകടന്ന സാബു, രവിയുടെ ഭാര്യ ജയശ്രീയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിക്കുകയായിരുന്നു. ജയശ്രീയുടെ നിലവിളി കേട്ട് എത്തിയ രവിയെയും ജയശ്രീയെയും മോഷ്ടാവ് കത്തി ഉപയോഗിച്ച് കുത്തി.
കവര്‍ച്ചക്കിടെ വീട്ടുകാരെ ആക്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി

ഒച്ചയും ബഹളവും കേട്ട് നാട്ടുകാരെത്തിയപ്പോഴേക്കും സാബു ഓടി രക്ഷപ്പെട്ടു. പിന്നീട് രാവിലെ
അഞ്ചിന് എറണാകുളത്തേക്ക് പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസില്‍ അപരിചിതനായ ഒരാള്‍ കയറുന്നത് കണ്ട് യാത്രക്കാരായ നാട്ടുകാരും ബസ് ജീവനക്കാരും  ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് പിടികൂടി പോലീസിന്‌  കൈമാറി.
നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് പിടിയിലായ സാബു.

ശല്ല്യാംപാറയില്‍ വീട് കുത്തിതുറന്ന് സ്വര്‍ണവും റാഡോ വാച്ചും കവര്‍ന്നതും കൊന്നത്തടിയില്‍ വീട് കുത്തി തുറന്ന് മോഷണം നടത്തിയതും സാബുവാണെന്ന് അടിമാലി സി.ഐ സജി മാര്‍ക്കോസ് പറഞ്ഞു. 50 ലേറെ കേസുകളില്‍ പ്രതിയായ സാബു ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia