Inauguration | നവകേരള സ്ത്രീ സദസ്: പ്രൊഫൈല്‍ പിക്ചര്‍ കാംപയ്‌ന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു
Feb 12, 2024, 18:36 IST
തിരുവനന്തപുരം: (KVARTHA) ഫെബ്രുവരി 22ന് എറണാകുളത്ത് വച്ച് നടക്കുന്ന നവകേരള സ്ത്രീ സദസ്: മുഖ്യമന്ത്രിയുമായി മുഖാമുഖം പരിപാടിയോടനുബന്ധിച്ചുള്ള പ്രൊഫൈല്‍ പിക്ചര്‍ കാംപയ്ന്‍ ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു.
മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ പരിപാടിയുടെ ക്രമീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. സമൂഹത്തിലെ വിവിധ മേഖലകളിലെ 3000ത്തോളം സ്ത്രീകളെ പങ്കെടുപ്പിച്ച് കൊണ്ടായിരിക്കും നവകേരള സ്ത്രീ സദസ് സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ജനപ്രതിനിധികള്‍, തദ്ദേശ ഭരണസ്ഥാപനങ്ങളുടെ നേതൃത്വം വഹിക്കുന്നവര്‍, വകുപ്പ് മേധാവികള്‍, കുടുംബശ്രീ, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ആരോഗ്യ-വിദ്യാഭ്യാസ- വ്യവസായ-കാര്‍ഷിക മേഖലകളിലെ പ്രതിനിധികള്‍, പരമ്പരാഗത വ്യവസായ മേഖല, ഐ ടി, കലാ- സാഹിത്യ- കായിക മേഖലകള്‍, ആദിവാസി, ട്രാന്‍സ് വനിതകള്‍, തുടങ്ങി സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള സ്ത്രീകളുടെ പങ്കാളിത്തത്തോടെയാണ് സദസ് സംഘടിപ്പിക്കുന്നത്.
സ്ത്രീപക്ഷ നവകേരളം എന്നതാണ് സംസ്ഥാന സര്‍കാരിന്റെ ലക്ഷ്യം. നവകേരള സദസിന്റെ തുടര്‍ചയായാണ് ജനാധിപത്യ സംവാദങ്ങള്‍ വിവിധ വിഭാഗങ്ങളുമായി മുഖാമുഖ രൂപത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി, നവകേരള നിര്‍മിതിയെന്ന സാമൂഹ്യ പ്രക്രിയയില്‍ ഭാഗധേയത്വം വഹിക്കുന്ന, സമൂഹത്തിലെ വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്ന സ്ത്രീകളുടെ മഹാസദസ് സംഘടിപ്പിക്കും.
നവകേരളം സംബന്ധിച്ച് സ്ത്രീ സമൂഹത്തിന്റെ പ്രതീക്ഷകള്‍, നിര്‍ദേശങ്ങള്‍, നൂതന ആശയങ്ങള്‍ എല്ലാം സദസില്‍ പങ്കുവയ്ക്കപ്പെടും. നൂതനവും സര്‍ഗാത്മകവുമായ ചുവടുവെപ്പുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ പോകുന്ന ഒന്നായിരിക്കും നവകേരളസ്ത്രീ സദസ്.
നവകേരളം കര്‍മ പദ്ധതി സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ ഡോ. ടി എന്‍ സീമ, നോളജ് എകോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാര്‍, വനിത വികസന കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ വി സി ബിന്ദു, മറ്റ് വകുപ്പ് മേധാവികള്‍ എന്നിവര്‍ ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തു.

Keywords: Nava Kerala Sadas: Profile Picture Campaign Inaugurated by Minister Veena George, Thiruvananthapuram, News, Nava Kerala Sadas, Profile Picture Campaign, Inauguration, Education, Industry, Chief Minister, Meeting, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.