NDA Padayatra | രാജ്യത്ത് കുട്ടികൾക്ക് നേരെ ഏറ്റവുമധികം ലൈംഗിക പീഡനം നടക്കുന്നത് കേരളത്തിലെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്; ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെ സുരേന്ദ്രന്റെ 'പദയാത്ര' തുടങ്ങി; പരമാവധി മണ്ഡലങ്ങൾ പിടിച്ചെടുക്കൽ ലക്ഷ്യം; സീറ്റ് നേടലും അകൗണ്ട് തുറക്കലും അസാധ്യമായ കാര്യമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ
Jan 28, 2024, 11:02 IST
കാസർകോട്: (KVARTHA) കെ സുരേന്ദ്രൻ നയിക്കുന്ന 'കേരള പദയാത്ര'യുടെ ഉദ്‌ഘാടന ചടങ്ങ് ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ പ്രചാരണത്തിന് തുടക്കം കുറിക്കൽ കൂടിയായി. കേരള രാഷ്ട്രീയത്തിൽ നിർണായകമായ ചുവടുവെപ്പ് നടത്താൻ ലക്ഷ്യമിട്ടാണ് എൻഡിഎയുടെ നേതൃത്വത്തിൽ പദയാത്ര നടക്കുന്നത്. 20 ലോക്സഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന ജാഥയുടെ ഉദ്ഘാടന ചടങ്ങിൽ നിരവധി പാർടി പ്രവർത്തകരും നേതാക്കളും ശനിയാഴ്ച വൈകീട്ട് കാസർകോട് താളിപ്പടുപ്പ് മൈതാനത്ത് തടിച്ചുകൂടി. ആദ്യ ദിനത്തെ യാത്ര മേൽപറമ്പിൽ സമാപിച്ചു.
ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് പതാക കൈമാറിയാണ് യാത്ര ഉദ്ഘാടനം ചെയ്തത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളം ഒരു മാറ്റത്തിന് സാക്ഷ്യം വഹിക്കുമെന്നും സംസ്ഥാനത്ത് താമര വിരിയുമെന്നും പ്രമോദ് സാവന്ത് പറഞ്ഞു. സംസ്ഥാനത്തെ ഇടതുസർകാരിനെ അഴിമതിക്കാരെന്ന് വിശേഷിപ്പിച്ച അദ്ദേഹം ഈ സർകാരിനെ പുറത്താക്കണമെന്നും അത് നടപ്പാക്കാൻ പദയാത്രയ്ക്ക് പിന്തുണ നൽകണമെന്നും അഭ്യർഥിച്ചു.
കേരളത്തിൽ ഗവർണർക്ക് പോലും സുരക്ഷയില്ലെന്ന് പ്രമോദ് സാവന്ത് പറഞ്ഞു. ഒടുവിൽ കേരളത്തിലെ ഗവർണർക്ക് കേന്ദ്രസർകാർ സുരക്ഷ ഒരുക്കേണ്ടി വന്നിരിക്കുകയാണ്. ഗവർണർക്ക് പോലും സുരക്ഷ ഒരുക്കാൻ
കഴിയാത്തിടത്ത് എങ്ങിനെയാണ് സാധാരണക്കാരന് സുരക്ഷയുണ്ടാകുക. കേരള മുഖ്യമന്തിയുടെ ഓഫീസ് അഴിമതിയുടെ കൺട്രോൾ റൂം ആയി മാറിയിരിക്കുകയാണ്. മുഖ്യമന്തിയുടെ പ്രിൻസിപൽ പ്രൈവറ്റ് സെക്രടറി തന്നെ കള്ളക്കടത്ത് കേസിൽ ജയിലിൽ കിടന്നു. രാജ്യത്ത് കുട്ടികൾക്ക് നേരെ ഏറ്റവും അധികം ലൈംഗിക പീഡനം നടക്കുന്നത് കേരളത്തിലാണ്. 3459 പോക്സോ കേസുകളൊണ് കേരളത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രസർകാരിൻ്റെ വികസന നേട്ടങ്ങൾ സംസ്ഥാന സർകാരിൻ്റേതാക്കി ചിത്രീകരിക്കുകയാണ് സംസ്ഥാനം ചെയ്യുന്നതെന്ന് ചടങ്ങിൽ സംസാരിച്ച കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. ഒന്നര ലക്ഷം കോടി രൂപയാണ് കേന്ദ്ര സർകാർ കേരളത്തിൽ ദേശീയപാത വികസനത്തിനായി ചിലവഴിച്ചത്. എന്നാൽ ഇത് അമ്മായി അപ്പൻ്റെയും മരുമകൻ്റെയും നേട്ടമായി ചിത്രീകരിക്കാൻ പടം വച്ച് നാടെങ്ങും ബോർഡ് വച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സീറ്റ് നേടലും അകൗണ്ട് തുറക്കലും കേരളത്തിലെ ബിജെപി-എൻഡിഎയ്ക്ക് അസാധ്യമായ കാര്യമല്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ വിജയിച്ച് വീണ്ടും അധികാരത്തിലെത്താൻ പൂർണ ആത്മവിശ്വാസമുള്ള ഏക രാഷ്ട്രീയ മുന്നണി ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടതു-വലത് മുന്നണികൾ തകർത്ത കേരളത്തെ രക്ഷിക്കാൻ നരേന്ദ്രമോദിക്ക് മാത്രമേ സാധിക്കുകയുള്ളൂ. പുതിയ കേരളം നിർമിക്കാനാണ് എൻഡിഎ പദയാത്ര നടത്തുന്നത്. നൽകിയ വാഗ്ദാനങ്ങളെല്ലാം പാലിച്ച ഭരണാധികാരിയാണ് നരേന്ദ്രമോദി. അഴിമതി മുഖമുദ്രയാക്കിയ സർകാരാണ് കേരളം ഭരിക്കുന്നത്. അഴിമതിയുടെ കാര്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും മത്സരിക്കുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ പാർടികൾ ഭരണത്തിലുള്ള സംസ്ഥാനത്ത് ജനപിന്തുണ തേടുകയാണ് പ്രാഥമിക ലക്ഷ്യമെന്ന് ബിജെപി നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ തൃശൂർ അടക്കം കേരളത്തിൽ പരമാവധി സീറ്റുകൾ നേടാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഈ മാസം ആദ്യം തൃശൂരിലും പിന്നീട് കൊച്ചിയിലും രണ്ട് വമ്പൻ റോഡ് ഷോകൾ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് പര്യടനങ്ങൾക്ക് പിന്നാലെ പാർടി പ്രവർത്തകർക്കിടയിൽ ആവേശം വർധിച്ച സാഹചര്യത്തിലാണ് പദയാത്ര നടക്കുന്നത്.
വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന പദയാത്ര ഫെബ്രുവരി 27ന് പാലക്കാട് സമാപിക്കും. ഫെബ്രുവരി ഒമ്പത്, 10, 12 തീയതികളിൽ യഥാക്രമം കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം നിയോജക മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന പദയാത്ര സംസ്ഥാന തലസ്ഥാനത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരടക്കം 25,000 പേരെങ്കിലും ഓരോ മണ്ഡലത്തിലും പങ്കെടുക്കുമെന്നാണ് നേതാക്കൾ പറയുന്നത്.

Thrilled to kickstart our journey for a #PuthiyaKeralam in Kasargod today! The overwhelming support from thousands joining us is a testament to the hunger for change and progress in Kerala. With #ModiyudeGuarantee, we're committed to building a brighter future for every citizen.… pic.twitter.com/KN1GLb5fHR
— K Surendran (@surendranbjp) January 27, 2024
ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ പാർടികൾ ഭരണത്തിലുള്ള സംസ്ഥാനത്ത് ജനപിന്തുണ തേടുകയാണ് പ്രാഥമിക ലക്ഷ്യമെന്ന് ബിജെപി നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ തൃശൂർ അടക്കം കേരളത്തിൽ പരമാവധി സീറ്റുകൾ നേടാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഈ മാസം ആദ്യം തൃശൂരിലും പിന്നീട് കൊച്ചിയിലും രണ്ട് വമ്പൻ റോഡ് ഷോകൾ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് പര്യടനങ്ങൾക്ക് പിന്നാലെ പാർടി പ്രവർത്തകർക്കിടയിൽ ആവേശം വർധിച്ച സാഹചര്യത്തിലാണ് പദയാത്ര നടക്കുന്നത്.
വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന പദയാത്ര ഫെബ്രുവരി 27ന് പാലക്കാട് സമാപിക്കും. ഫെബ്രുവരി ഒമ്പത്, 10, 12 തീയതികളിൽ യഥാക്രമം കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം നിയോജക മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന പദയാത്ര സംസ്ഥാന തലസ്ഥാനത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരടക്കം 25,000 പേരെങ്കിലും ഓരോ മണ്ഡലത്തിലും പങ്കെടുക്കുമെന്നാണ് നേതാക്കൾ പറയുന്നത്.
Keywords: News, Kasargod, Kasaragod-News, Kerala, Kerala-News, Politics, Padayatra, K Surendran, BJP, Malayalam News, NDA, NDA begins Kerala Padayatra in Kerala ahead of Lok Sabha polls.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.