Praises | എംപിയാകുക എന്നത് എല്ലാവര്‍ക്കും പറ്റുന്ന കാര്യമല്ല, സുരേഷ് ഗോപി അതിന് യോഗ്യനാണെന്ന് തൃശൂര്‍ മേയര്‍; എം കെ വര്‍ഗീസിന്റെ പരസ്യമായ അഭിനന്ദനം തിരിച്ചടിയായിരിക്കുന്നത് ഇടതുമുന്നണിക്ക്

 


തൃശൂര്‍: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോടു തേടി കോര്‍പറേഷന്‍ ഓഫിസിലെ തന്റെ ചേംബറിലെത്തിയ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ അഭിനന്ദനങ്ങളുമായി മൂടി തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസ്. സുരേഷ് ഗോപി മിടുക്കനാണെന്നും എംപിയാകുക എന്നു പറഞ്ഞാല്‍ എല്ലാവര്‍ക്കും പറ്റുന്ന കാര്യമല്ലെന്നും, സുരേഷ് ഗോപി അതിനു യോഗ്യനാണെന്നത് കാലങ്ങളായി നാം കണ്ടുവരുന്നതാണെന്നുമായിരുന്നു വര്‍ഗീസിന്റെ പ്രതികരണം.

കഴിഞ്ഞ തവണ തൃശൂരില്‍ തോറ്റെങ്കിലും അന്നുമുതല്‍ താന്‍ ഇവിടെത്തന്നെയുണ്ടെന്നായിരുന്നു ഇതിന് സുരേഷ് ഗോപിയുടെ പ്രതികരണം. ഇടതു പിന്തുണയോടെ തൃശൂര്‍ മേയര്‍ സ്ഥാനത്തു തുടരുന്ന കോണ്‍ഗ്രസ് വിമത കൗണ്‍സിലറാണ് എംകെ വര്‍ഗീസ്. അതുകൊണ്ടുതന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന ഘട്ടത്തില്‍ അദ്ദേഹം എന്‍ഡിഎ സ്ഥാനാര്‍ഥിയെ പരസ്യമായി അഭിനന്ദിച്ചത് ഇടതുമുന്നണിക്കു തിരിച്ചടിയാണ്. സിപിഐ നേതാവും മുന്‍ മന്ത്രിയുമായ സുനില്‍ കുമാറാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫിനായി വടകരയിലെ സിറ്റിങ് എംപി കെ മുരളീധരനും മത്സരിക്കുന്നു.

Praises | എംപിയാകുക എന്നത് എല്ലാവര്‍ക്കും പറ്റുന്ന കാര്യമല്ല, സുരേഷ് ഗോപി അതിന് യോഗ്യനാണെന്ന് തൃശൂര്‍ മേയര്‍; എം കെ വര്‍ഗീസിന്റെ പരസ്യമായ അഭിനന്ദനം തിരിച്ചടിയായിരിക്കുന്നത് ഇടതുമുന്നണിക്ക്

വര്‍ഗീസിന്റെ വാക്കുകള്‍:

എംപിയാകുക എന്നു പറഞ്ഞാല്‍ ആര്‍ക്കും പറ്റുന്ന ഒരു സംഭവമല്ല. അതിനു കുറേ ഗുണങ്ങള്‍ വേണം. ജനമനസ്സിലേക്ക് ഇറങ്ങിച്ചെല്ലണം, ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കണം, അവരുടെ കൂടെ നില്‍ക്കണം. അവരുടെ ആവശ്യങ്ങള്‍ തിരിച്ചറിയണം. അങ്ങനെയുള്ളവരെ ആണല്ലോ നമ്മള്‍ പൊതുവേ തിരഞ്ഞെടുത്തു വിടുന്നത്. ഇതെല്ലാം സുരേഷ് ഗോപിക്കുണ്ട് എന്നത് കാലങ്ങളായി നാം കണ്ടുവരുന്നതാണ്. അദ്ദേഹം തിരഞ്ഞെടുക്കപ്പെടാന്‍ യോഗ്യനാണ്.

തൃശൂര്‍ മേയര്‍ എന്ന നിലയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവകാശം ഇന്നുവരെ എനിക്കു കിട്ടിയിട്ടുണ്ട്. എന്റെ ചിന്തയും അങ്ങനെ തന്നെയാണ്. സ്വതന്ത്രമായി ചിന്തിക്കാനുള്ള അവകാശം എനിക്കുണ്ട്. ഞാന്‍ സ്വതന്ത്രനാണ്. ഞാന്‍ സ്വതന്ത്രമായി ചിന്തിക്കും, സ്വതന്ത്രമായി പ്രവര്‍ത്തിക്കും. തൃശൂരിന്റെ വികസനത്തിനു സഹായിക്കാന്‍ വരുന്ന ആരെയും ഞാന്‍ സ്വീകരിക്കും. ആരെയും വെറുതേ വിടില്ല. തൃശൂരിനെ ഏറ്റെടുത്ത് വികസനരംഗത്തു വരുമ്പോള്‍ ആരെ, എങ്ങനെ എന്നതു ഞാന്‍ നോക്കുന്നില്ല- എന്നും വര്‍ഗീസ് പറഞ്ഞു.

കഴിഞ്ഞ തവണ എന്നെ തോല്‍പ്പിച്ചെങ്കിലും അന്നു മുതല്‍ താന്‍ ഇവിടെത്തന്നെയുണ്ടെന്നായിരുന്നു ഇതിന് സുരേഷ് ഗോപിയുടെ പ്രതികരണം. ഞാന്‍ രാഷ്ട്രീയമായും അല്ലാതെയും ഒരുപാടു പരിപാടികള്‍ ഇവിടെ നടത്തി. അതില്‍ വലിയ ജനപങ്കാളിത്തവുമുണ്ടായി. അവരുമായി എല്ലാം പങ്കുവച്ചിട്ടുണ്ട്. അവരെ എന്റെ ഹൃദയം അറിയിച്ചിട്ടുണ്ട്. ഹൃദത്തില്‍നിന്ന് അവര്‍ മനസ്സിലാക്കിയ കാര്യങ്ങളും അവരുടെ ബുദ്ധിയും കൂടി ചേരുന്നിടത്ത് വലിയൊരു വികസന സാധ്യതയുണ്ടെന്ന് അവര്‍ തിരിച്ചറിയും. അതു വോടാകുമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അങ്ങനെയുള്ളവര്‍ വോടു ചെയ്താല്‍ മതി എന്നും സുരേഷ് ഗോപി പറഞ്ഞു.

വികസനം എന്നത് അവകാശം തന്നെയാണ്. ആ അവകാശം കൊണ്ടുവരുന്നതിന് പ്രാപ്തിയുള്ളവര്‍ വേണം. ഞാന്‍ അതു തെളിയിച്ചു എന്നൊന്നും വീമ്പു പറയുന്നില്ല. എങ്കിലും ചെയ്തതൊന്നും ചെയ്തില്ല എന്നാവില്ലല്ലോ. അതൊക്കെ ഇവിടെ ദൃശ്യവുമാണ് എന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ ഞാന്‍ എല്ലാവരെയും കണ്ടു കഴിഞ്ഞു. ഈ ചേംബറിലും ഒരു വോടല്ല. അതില്‍ക്കൂടുതലുണ്ട്. അദ്ദേഹത്തിന്റെ കുടുംബമുണ്ട്. അദ്ദേഹത്തിന്റെ സ്റ്റാഫുണ്ട്. അവര്‍ക്കെല്ലാം സ്വതന്ത്ര ചിന്താഗതിയുണ്ട്. വോട് എന്നതു പൗരന്റെ അവകാശമാണ്. രാഷ്ട്രീയക്കാരന്റെ അവകാശം അല്ല. ആ പൗരന്‍മാരോടാണ് ഞാന്‍ വോടു തേടുന്നത്. രാഷ്ട്രീയക്കാരോടല്ല എന്നും സുരേഷ് ഗോപി പറഞ്ഞു.

Keywords: NDA Candidate Suresh Gopi Receives Praise from Thrissur Mayor for Parliamentary Qualifications, Thrissur, News, Suresh Gopi, NDA, Candidate, Politics, MK Varghese, Development, Vote, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia