Flex Board | ഇരിങ്ങാലക്കുടയില്‍ വച്ച ഇന്നസെന്റിന്റെയും സുരേഷ് ഗോപിയുടെയും ചിത്രം പതിച്ച എന്‍ഡിഎയുടെ പ്രചാരണ ബോര്‍ഡ് നീക്കി

 


തൃശൂര്‍: (KVARTHA) ഇരിങ്ങാലക്കുടയില്‍ വച്ച അന്തരിച്ച നടന്‍ ഇന്നസെന്റിന്റെയും സുരേഷ് ഗോപിയുടെയും ചിത്രം പതിച്ച എന്‍ഡിഎയുടെ പ്രചാരണ ബോര്‍ഡ് സ്ഥലത്ത് നിന്നു നീക്കി. ഇന്നസെന്റിന്റെ ചിത്രം ദുരുപയോഗപ്പെടുത്തിയെന്ന് ആരോപിച്ച് എല്‍ഡിഎഫ്, ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.

തങ്ങളുടെ അനുവാദത്തോടെയല്ല സുരേഷ് ഗോപിയുടെ ബോര്‍ഡ് ഉയര്‍ത്തിയിരിക്കുന്നതെന്നും പാര്‍ടിയുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഇന്നസെന്റിന്റെ കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇരിങ്ങാലക്കുടയില്‍ അന്തരിച്ച നടന്‍ ഇന്നസെന്റിനൊപ്പമുള്ള ചിത്രമടങ്ങിയ ബോര്‍ഡ് വച്ചായിരുന്നു എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പോര്.

Flex Board | ഇരിങ്ങാലക്കുടയില്‍ വച്ച ഇന്നസെന്റിന്റെയും സുരേഷ് ഗോപിയുടെയും ചിത്രം പതിച്ച എന്‍ഡിഎയുടെ പ്രചാരണ ബോര്‍ഡ് നീക്കി
 
എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി എസ് സുനില്‍കുമാറിനൊപ്പവും എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിക്കൊപ്പവും മുന്‍ എംപിയും സിനിമ താരവുമായ ഇന്നസെന്റ് നില്‍ക്കുന്ന ചിത്രങ്ങളാണ് ബോര്‍ഡുകളിലുണ്ടായിരുന്നത്. മുന്‍ എം പിയും ചലച്ചിത്ര നടനുമായ ഇന്നസെന്റിന്റെ ചിത്രം എന്‍ ഡി എ സ്ഥാനാര്‍ഥി സുരേഷ് ഗോപി പ്രചാരണ ബോര്‍ഡുകളില്‍ വച്ചതിനെതിരെ എല്‍ഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം തിരഞ്ഞെടുപ്പ് കമിറ്റി സെക്രടറി പി മണിയാണ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്.

മുന്നണിയുടെയോ ഇന്നസെന്റിന്റെ കുടുബത്തിന്റെയോ അനുമതിയില്ലാതെയാണ് ചിത്രം ആലേഖനം ചെയ്തത്. ഇന്നസെന്റിന്റെ കുടുബം ഇതിനെതിരെ പരസ്യമായി രംഗത്തുവന്നു. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുരേഷ് ഗോപിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും, ദുരുപയോഗം ചെയ്ത് സ്ഥാപിച്ച ബോര്‍ഡുകള്‍ മാറ്റണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

ബസ് സ്റ്റാന്‍ഡ് എകെപി റോഡിലെ ഒഴിഞ്ഞ പറമ്പില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇടതുപക്ഷ സ്ഥാനാര്‍ഥി സുനില്‍കുമാറിന്റെ ബോര്‍ഡാണ് ആദ്യം ഉയര്‍ന്നത്. ചാലക്കുടിയിലെ മുന്‍ ഇടതുപക്ഷ എംപിയും ഇടതുപക്ഷ സഹയാത്രികനുമായിരുന്നു ഇന്നസെന്റ് എന്നതിനാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കൊപ്പം അദ്ദേഹത്തിന്റെ ചിത്രവും ഉള്‍പെടുത്തി താരത്തിന്റെ ജന്മനാട്ടില്‍ ബോര്‍ഡ് വച്ചു എന്നാണ് കരുതിയത്.

എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയും ഇന്നസെന്റും ഒരുമിച്ചുള്ള ചിത്രം സഹിതം ഇവിടെ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. കൂടല്‍ മാണിക്യം ഉത്സവം നടക്കുന്നതിനാല്‍ ഉത്സവ ആശംസകളോടൊപ്പം വോട് അഭ്യര്‍ഥിച്ചാണ് ബോര്‍ഡ് വച്ചത്. ഇതോടെ സംഭവം വിവാദമാവുകയും നടപടി എടുക്കുകയുമായിരുന്നു.

Keywords: NDA's Campaign Flex board with Innocent and Suresh Gopi at Iringalakuda removed, Thrissur, News, Collector, NDA's Campaign Flex Board, Controversy, Politics, Complaint, NDA, LDF, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia