Police Investigation | നെടുങ്കണ്ടത്ത് വീടിനുള്ളില്‍ ഉറങ്ങികിടന്ന ഗൃഹനാഥന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം; കൈപ്പിഴയല്ല, പ്രതികള്‍ ബോധപൂര്‍വം വെടിവെച്ച് കൊന്നതെന്ന് പൊലീസ്
Aug 18, 2023, 15:29 IST
ഇടുക്കി: (www.kvartha.com) നെടുങ്കണ്ടത്ത് ഗൃഹനാഥനെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ഗൃഹനാഥന്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ വന്‍ ട്വിസ്റ്റാണ് പുറത്തുവരുന്നത്.
പിടിയിലായ പ്രതികള്‍നെടുങ്കണ്ടം മാവടി സ്വദേശി പ്ലാക്കല്‍ സണ്ണി(54)യെ മനപൂര്‍വം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. കേസില്‍ സജി (50), ബിനു (40), വിനീഷ് (38) എന്നിവരെ നേരത്തെ പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായക വിവരം പുറത്ത് വന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: പ്രതികളില്‍ ഒരാളായ ബിനുവിനെ മുമ്പ് ചാരായ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ചാരായ വാറ്റ് സംബന്ധിച്ച എക്‌സൈസിന് വിവരം നല്‍കിയത് കൊല്ലപ്പെട്ട സണ്ണിയാണെന്നാണ് പ്രതികള്‍ കരുതിയിരുന്നത്. സജിയുടെ നിര്‍ദേശ പ്രകാരമാണ് ബിനു ചാരായം വാറ്റിയത്. ഇതാണ് വൈരാഗ്യത്തിന് കാരണം. പിടിയിലായ സജിയാണ് വെടിവച്ചത്.
ബുധനാഴ്ച രാത്രി 11.30യോടെയായിരുന്നു സംഭവം. സണ്ണി വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നു. വീടിന്റെ കതകില്‍ വെടിയുണ്ടകള്‍ തറച്ച പാടുകള്‍ കണ്ടതാണ് പൊലീസിന്റെ സംശയം വര്‍ധിപ്പിച്ചത്. വന്യമൃഗ വേട്ട സംഘങ്ങളാണ് പിന്നിലെന്നായിരുന്നു പൊലീസിന്റെ സംശയം. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തി സജി, ബിനു, വിനീഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ഏലത്തോട്ടത്തില്‍ കൂരന്‍ എന്നറിയപ്പെടുന്ന വന്യമൃഗത്തെ കണ്ടെത്തിയിരുന്നുവെന്നും ഇതിന് നേരെ വെടിവെച്ചപ്പോള്‍ അബദ്ധത്തില്‍ ഗൃഹനാഥന് മേല്‍ പതിക്കുകയായിരുന്നുവെന്നുമാണ് പറഞ്ഞത്. എന്നാല്‍ പിന്നീട് നടത്തിയ സമഗ്ര അന്വേഷണത്തിലാണ് ബോധപൂര്‍വം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന വിവരം വ്യക്തമായത്.
Keywords: News, Kerala, Kerala-News, Police-News, Mavadi, Nedumkandam, Idukki, Accused, Killed, Sunny, Death, Murder, Police, Nedumkandam Sunny Death was murder says police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.