നീലേശ്വരത്തെ വി.എസ്. ഓട്ടോ സ്റ്റാന്‍ഡ് കമ്മിറ്റി പിരിച്ചുവിട്ടു
Sep 11, 2012, 17:56 IST
നീലേശ്വരം: വി.എസ്. അനൂകൂലികള്‍ക്ക് ഭൂരിപക്ഷമുള്ള നീലേശ്വരത്തെ ഓട്ടോതൊഴിലാളി യൂണിയന് യൂണിറ്റ് കമ്മിറ്റി പിണറായി പക്ഷം നേതൃത്വം നല്കുന്ന ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. പിണറായി പക്ഷത്തിന് പ്രാമുഖ്യം നല്‍കികൊണ്ടുള്ള അഡ്ഹോക് കമ്മിറ്റിയും ഇവിടെ രൂപവല്‍കരിച്ചിട്ടുണ്ട്.
നിലവിലുള്ള കമ്മിറ്റിയില്‍ വി.എസ്. പക്ഷത്തെ ഹരീഷ് കരുവാച്ചേരി സെക്രട്ടറിയും നാരായണന് പട്ടേന പ്രസിഡന്റുമായുള്ള കമ്മിറ്റിയെയാണ് പിരിച്ചുവിട്ടത്. പിണറായി പക്ഷത്തെ ശ്രീധരന് ചായോത്തിനെ കണ്വീനറാക്കിക്കൊണ്ടുള്ള പുതിയ അഡ്ഹോക്ക് കമ്മിറ്റിയെയാണ് രൂപീകരിച്ചിട്ടുള്ളത്. സി.പി.എം. ലോക്കല്‍ കമ്മിറ്റി ഓഫീസായ എം.ജി. കാമത്ത് ഹാളിലാണ് ചൊവാഴ്ച യൂണിറ്റ് കമ്മിറ്റി യോഗം ചേര്‍ന്നത്.
85 പേര് അംഗങ്ങളായുള്ള കമ്മിറ്റിയില്‍ 33 പേര് മാത്രമാണ് യോഗത്തിനെത്തിയത്. ഓട്ടോതൊഴിലാളി യൂണിയന് (സി.ഐ.ടി.യു.) ജില്ലാ സെക്രട്ടറി കെ.സി. ഉണ്ണിനായര്, ഏരിയാ സെക്രട്ടറി കെ. നാരായണന് ജില്ലാ കമ്മിറ്റി അംഗം കെ. കണ്ണന് നായര്‍ എന്നിവര്‍ സംബന്ധിച്ച യോഗത്തിലാണ് നിലവിലുള്ള കമ്മിറ്റിയെ പിരിച്ചുവിടാനും അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചത്.
വി.എസ്. പക്ഷത്തിന്റെ കാസര്‍കോട് ജില്ലയിലെ തട്ടകമായി അറിയപ്പെടുന്ന നീലേശ്വരത്ത് വി.എസ്. അനുകൂല പ്രകടനങ്ങളും ഫ്ളക്സ് ബോര്‍ഡുകളും കൊണ്ട് സംസ്ഥാനത്ത് തന്നെ ശ്രദ്ധആകര്ശികപ്പെട്ടിരുന്നു. വി.എസ്സിന് രണ്ട് തവണ സീറ്റ് നിഷേധിക്കപ്പെട്ടപ്പോഴും സംസ്ഥാനത്ത് ആദ്യം പ്രതിഷേധപ്രകടനം നടന്നത് നീലേശ്വരത്തായിരുന്നു. നീലേശ്വരം ലോക്കല്‍ കമ്മിറ്റിയുടെ നിയന്ത്രണവും വി.എസ്. പക്ഷത്തിനാണ്.
വി.എസ്. അനുകൂലികള്‍ ഓട്ടോ സ്റ്റാന്‍ഡിന് വി.എസ്. ഓട്ടോ സ്റ്റാന്‍ഡ് എന്ന് നാമകിരണം ചെയ്യുകയും ഇതിന്റെ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. വി.എസ്. ഓട്ടോ സ്റ്റാന്‍ഡെന്ന ഫ്ളക്സ് ബോര്‍ഡ് പലതവണ ഇവിടെനിന്നും പാര്‍ട്ടി നേതാക്കള്‍ ഇടപ്പെട്ട് നീക്കംചെയ്തിരുന്നുവെങ്കിലും പ്രവര്‍ത്തകര്‍ പരസ്യമായിതന്നെയാണ് തുടര്‍ചയായി പകരം ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചുകൊണ്ടിരുന്നത്. വി.എസ്. പക്ഷക്കാരായ ഓട്ടോ തൊഴിലാളികളെ സംഘടനയില്‍ നിന്നും സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു. ജില്ലയിലെ വി.എസ്. പക്ഷക്കാരായ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെ ശക്തമായ അച്ചടക്കനടപടിക്കാണ് പിണറായിപക്ഷം ഒരുങ്ങുന്നത്. കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. ഗോപാലന് മാസ്റ്ററെ സി.ഐ.ടി.യു. ഭാരവാഹി സ്ഥാനത്ത് നിന്നും ഒഴിവാക്കിയത് കഴിഞ്ഞദിവസമായിരുന്നു.
Keywords: Kasaragod, Nileshwaram, V.S. Achuthanandan, CPM, Auto Driver, Kerala, V.S. Auto Stand, C.I.T.U, Adhoc Committee, Dissolved
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.