Luxury Cruise Packages | കിടിലന്‍ ക്രൂയിസ് പാകേജ്: ആഡംബര കടല്‍ യാത്രയുമായി കെഎസ്ആര്‍ടിസി, അറിയാം
Sep 19, 2022, 13:00 IST
കൊച്ചി: (www.kvartha.com) ആഡംബര ക്രൂയിസ് കപ്പലില്‍ കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാനുള്ള ഒരു അവസരവുമായി എത്തിയിരിക്കുകയാണ് കെഎസ്ആര്‍ടിസി. വിവിധ യൂനിറ്റുകളില്‍ നിന്നും ആഡംബര ക്രൂയിസ് യാത്രാ കപ്പലായ 'നെഫെര്‍റ്റിറ്റി'യിലാണ് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെലിന്റെ ആഭിമുഖ്യത്തില്‍ ഉല്ലാസയാത്രക്ക് അവസരം ഒരുങ്ങുന്നത്.
കെ എസ് ആര്‍ ടി സിയും, കെ എസ് ഐ എന്‍ സിയും സംയുക്തമായി നടത്തുന്ന ആഡംബര ക്രൂയിസ് കപ്പല്‍ യാത്ര സെപ്റ്റംബര്‍ 19, 20, 21, 23, 25, 28 എന്നീ തീയതികളില്‍ വിവിധ യൂനിറ്റുകളില്‍ നിന്നുമാണ് ആരംഭിക്കുന്നത്. ആദ്യം ബുക് ചെയ്യുന്ന 50 പേര്‍ക്കാണ് യാത്രയ്ക്ക് അവസരം ലഭിക്കുക.
കെഎസ്ആര്‍ടിസി വഴി ബുക് ചെയ്ത് പോകുമ്പോള്‍ അഞ്ച് മണിക്കൂറും അല്ലാതെ ബുക് ചെയ്യുമ്പോള്‍ നാല് മണിക്കൂറുമാണ് കടലില്‍ ചെലവഴിക്കാന്‍ കഴിയുക. സംഗീതം, നൃത്തം, കൂടാതെ സ്‌പെഷ്യല്‍ അന്‍ലിമിറ്റഡ് ബുഫെ ഡിനര്‍ (2 നോന്‍വെജ് & 2 വെജ് ), മ്യൂസിക് വിത്ത് അപര്‍ ഡെക് ഡി ജെ, കുട്ടികളുടെ കളിസ്ഥലം, തിയേറ്റര്‍ എന്നിവയെല്ലാം ഇതില്‍ ഒരുക്കിയിട്ടുണ്ട്.
ബോള്‍ഗാട്ടിയില്‍ നിന്നുമാണ് ആഡംബര ക്രൂയിസ് കപ്പല്‍ യാത്ര തിരിക്കുന്നത്. ഫോര്‍ട് കൊച്ചിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എറണാകുളം കെ എസ് ആര്‍ ടി സി യൂനിറ്റില്‍ എത്തിച്ചേരാവുന്നതാണ്. നേരിട്ട് ബോള്‍ഗാട്ടിയിലെത്തിയാലും കെ എസ് ആര്‍ ടി സിയുടെ ഈ വിനോദ പാകേജില്‍ ഉള്‍പെടാനുമാകും. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 9846655449, 9747557737.
48.5 മീറ്റര്‍ നീളവും 14.5 മീറ്റര്‍ വീതിയും മൂന്നു നിലകളുമുള്ള യാത്രാ കപ്പലാണ് നെഫര്‍റ്റിറ്റി. കേരള ഷിപിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്റെ നേതൃത്വത്തിലാണ് 'നെഫര്‍റ്റിറ്റി' പ്രവര്‍ത്തിക്കുന്നത്. 250 ലൈഫ് ജാകറ്റുകള്‍, 400 പേര്‍ക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകള്‍, രണ്ട് ലൈഫ് ബോടുകള്‍ തുടങ്ങിയവ നെഫര്‍റ്റിറ്റിയിലുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.