Arrested | അതിര്‍ത്തി തര്‍ക്കം: യുവാവിനെ കമ്പിപ്പാരക്കൊണ്ട് അടിച്ച് പരുക്കേല്‍പ്പിച്ചെന്ന പരാതിയില്‍ അയല്‍വാസി അറസ്റ്റില്‍
Feb 26, 2024, 16:49 IST
കണ്ണൂര്‍: (KVARTHA) അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കമ്പിപ്പാര ഉപയോഗിച്ച് അടിച്ച് പരുക്കേല്‍പ്പിച്ചെന്ന പരാതിയില്‍ അയല്‍വാസിയായ യുവാവിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു. മാടായി ഗ്രാമ പഞ്ചായത് പരിധിയിലെ ശ്രീജിത്തിനെ (35) ആണ് പഴയങ്ങാടി എസ് ഐ കെ കെ തുളസിയും സംഘവും അറസ്റ്റ് ചെയ്തത്.
പുതിയങ്ങാടി പുതിയവളപ്പില്‍ പറമ്പിന്റെ അതിര്‍ത്തിയില്‍ കാറ്റാടി മരത്തിന്റെ കൊമ്പ് നാട്ടിയ വിരോധത്തിലാണ് അക്രമം നടന്നതെന്ന് പൊലീസ് പറഞ്ഞു. ആന്റണി തോമസ് (38) ആണ് ആക്രമണത്തിനിരയായത്.
പുതിയങ്ങാടി പുതിയവളപ്പില്‍ പറമ്പിന്റെ അതിര്‍ത്തിയില്‍ കാറ്റാടി മരത്തിന്റെ കൊമ്പ് നാട്ടിയ വിരോധത്തിലാണ് അക്രമം നടന്നതെന്ന് പൊലീസ് പറഞ്ഞു. ആന്റണി തോമസ് (38) ആണ് ആക്രമണത്തിനിരയായത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി 8.30 നായിരുന്നു സംഭവം. പരുക്കേറ്റ ആന്റണി കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ആന്റണിയുടെ ഭാര്യയുടെ പരാതിയിലാണ് ശ്രീജിത്തിനെതിരെ പഴയങ്ങാടി പൊലീസ് വധശ്രമത്തിന് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: News, Kerala, Kerala-News, Kannur-News, Police-News, Neighbor, Attacked, Youth, Arrested, Police, Injured, Local News, Kannur News, Neighbor who attacked youth, arrested.
Keywords: News, Kerala, Kerala-News, Kannur-News, Police-News, Neighbor, Attacked, Youth, Arrested, Police, Injured, Local News, Kannur News, Neighbor who attacked youth, arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.