'അനുജന്‍ അവരുടെ കൂടെനിന്നതു നന്നായി, എന്റെ കൂടെ വന്നിരുന്നെങ്കില്‍ കരഞ്ഞു ബഹളം വച്ചേനെ; സ്വീറ്റ്സ് അച്ഛന്റെയും അമ്മയുടെയും കയ്യിലാണ്, എല്ലാവര്‍ക്കും തരും'; മാധവിന്റെ വാക്കുകള്‍ കേട്ട് കരച്ചിലടക്കാനാവാതെ ബന്ധുക്കള്‍
Jan 24, 2020, 11:47 IST
കോഴിക്കോട്: (www.kvartha.com 24.01.2020) ''സ്വീറ്റ്‌സ് അച്ഛന്റെയും അമ്മയുടെയും കയ്യിലാണ്. എല്ലാവര്‍ക്കും തരും'' മാധവിന്റെ വാക്കുകള്‍ കേട്ടു ബന്ധുക്കള്‍ കരച്ചിലടക്കാന്‍ പാടുപെട്ടു. വിനോദയാത്രയ്ക്കിടെ നേപ്പാളിലെ ദാമനിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ച് മരിച്ച കോഴിക്കോട് സ്വദേശി രഞ്ജിത് കുമാറിന്റെയും ഇന്ദുലക്ഷ്മിയുടെയും മൂത്ത മകന്‍ മാധവി(6)ന്റെ വാക്കുകളാണി. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണു മാധവ് മൊകവൂരിലെ ഇന്ദുലക്ഷ്മിയുടെ വീട്ടിലെത്തിയത്.
''അച്ഛനും അമ്മയും എന്തോ വാതകം ശ്വസിച്ച് ആശുപത്രിയിലാണ്. നാളെ വരും. സച്ചു (അനുജന്‍ വൈഷ്ണവ്) അവരുടെ കൂടെനിന്നതു നന്നായി. എന്റെ കൂടെ വന്നിരുന്നെങ്കില്‍ കരഞ്ഞു ബഹളം വച്ചേനെ. അവന് അച്ഛനുമമ്മയും ഇല്ലാതെ പറ്റില്ല'' മാധവ് പറഞ്ഞു. അച്ഛനും അമ്മയും അനുജനും മരിച്ച വിവരം പെട്ടെന്ന് അറിഞ്ഞാല്‍ മാധവിന് താങ്ങാന്‍ ആവില്ലെന്നും സാവധാനം വിവരം അറിയിക്കുന്നതാണ് നല്ലതെന്നും വീട്ടില്‍ എത്തിയ അധ്യാപകര്‍ ബന്ധുക്കളോട് പറഞ്ഞു.
തുടര്‍ന്ന് സ്‌കൂള്‍ കൗണ്‍സിലര്‍ മാധവിനോടു സംസാരിച്ചു. എല്ലാം മൂളിക്കേട്ട അവന്‍ അല്‍പസമയം പകച്ചിരുന്നശേഷം പിന്നീട് അവന്‍ വിതുമ്പി കരഞ്ഞു. എല്ലാവരും ചേര്‍ന്ന് അവനെ ആശ്വസിപ്പിച്ചു. വീട്ടിലേക്കു മന്ത്രിയുള്‍പ്പെടെയുള്ള സന്ദര്‍ശകര്‍ എത്തുമ്പോള്‍, 'ഇവിടെയെന്തോ സംഭവമുണ്ടല്ലോ' എന്നു സംശയത്തോടെ മാധവ് ചോദിച്ചു.
അതേസമയം രഞ്ജിത്തിന്റെയും ഇന്ദുവിന്റെയും വൈഷ്ണവിന്റെയും മൃതദേഹങ്ങള്‍ വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെ ഡെല്‍ഹിയിലെത്തി. വെള്ളിയാഴ്ച രാവിലെ 9.05നുള്ള വിമാനത്തില്‍ പുറപ്പെട്ട് 12മണിക്ക് കോഴിക്കോട്ടെത്തും. സംസ്‌കാരം വൈകിട്ട് അഞ്ചുമണിക്ക് കുന്നമംഗലം താളിക്കുണ്ട് പുനത്തിലെ രഞ്ജിത്തിന്റെ തറവാട്ടു വളപ്പില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Nepal resort tragedy; escaped child Madhav''s words turn all in to cry, Kozhikode, News, Trending, Accidental Death, Family, Dead Body, Son, Family, Airport, Ambulance, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.