കൊച്ചിയില്‍ റോഡില്‍ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി
Aug 14, 2012, 11:53 IST
കൊച്ചി: കൊച്ചിയില്‍ പത്ത് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി കുട്ടിയെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
തൂക്കം കുറവായ കുട്ടിയെ അടിയന്തര ശുശ്രൂഷകള്‍ നല്‍കി നവജാതശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കുട്ടിയ്ക്ക് ഡൗണ്‍ സിന്‍ഡ്രോം എന്ന അസുഖമുണ്ടെന്ന് ജനറല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതുകൊണ്ടാകാം കുട്ടിയെ ഉപേക്ഷിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കൂടുതല്‍ പരിശോധനകള്‍ക്കുശേഷം പോലീസുമായി ബന്ധപ്പെട്ട് കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറും. പോലീസ് അന്വേഷണം ആരംഭിച്ചു.
English Summery
New born baby found in Kochi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.