മഅദനിക്കെതിരെ വധശ്രമത്തിനു കേസെടുത്തു

 


കൊച്ചി: ബംഗലൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ട് പരപ്പന  ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്കെതിരെ കൊച്ചി നോര്‍ത്ത് പോലീസ് വധശ്രമത്തിനു കേസെടുത്തു. 1998ല്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍, ഫാ. അലവി എന്നിവരെ  കൊലപ്പെടുത്താന്‍ ശ്രമിച്ചതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍  കോടതി നിര്‍ദേശ പ്രകാരമാണ് കേസെടുത്തത്.

മഅദനിയെ ഒന്നാംപ്രതിയും   പിഡിപി പ്രവര്‍ത്തകന്‍ മുഹമ്മദ് അഷ്‌റഫിനെ രണ്ടാം പ്രതിയുമാക്കിയാണ് കേസെടുത്തിരിക്കുന്നത്.  മാറാട് കമ്മിഷന്‍ തെളിവെടുപ്പിലെ മൊഴിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സിജെഎം കോടതിയുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്.

തെളിവെടുപ്പിനിടെ കോഴിക്കോട് ടൗണ്‍ പോലീസ് ചോദ്യം ചെയ്ത മുഹമ്മദിന്റെ  മൊഴിയുടെ അടിസ്ഥാനത്തിലാണ് സമൂഹത്തില്‍ ഉയര്‍ന്ന നിലയില്‍ കഴിയുന്ന രണ്ടുപേരെ മഅദനി ഉള്‍പെടുന്ന സംഘം കൊലപ്പെടുത്താന്‍ ശ്രമിച്ചതായുള്ള വിവരം ലഭിച്ചത്.

1998 ല്‍  പി. പരമേശ്വരനെയും ഫാ. അലവിയെയും കൊലപ്പെടുത്താനായി  മഅദനി അഷ്‌റഫിന് പണം നല്‍കിയിരുന്നെന്നാണ്  മുഹമ്മദ് നല്‍കിയ  മൊഴി. ഇതനുസരിച്ച് പരമേശ്വരനെ വധിക്കാനായി അഷ്‌റഫ് കന്യാകുമാരിയില്‍ ചെന്ന് ഓപ്പറേഷന്‍ നടത്താന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുകയായിരുന്നുവെന്നും മൊഴിയില്‍ പറയുന്നു.

കോഴിക്കോട് ടൗണ്‍ പോലീസ് മുഹമ്മദിന്റെ മൊഴി രേഖപ്പെടുത്തിയെങ്കിലും സംഭവത്തെ കുറിച്ച് വിശദമായ  അന്വേഷണം ആരംഭിച്ചിട്ടില്ല. എന്നാല്‍ സംഭവത്തെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്താത്ത സാഹചര്യത്തില്‍  കൊച്ചിയിലെ അയോധ്യാ പ്രസ് മാനേജര്‍ ടി.ജി. മോഹന്‍ദാസ് എറണാകുളം ചീഫ് ജുഡീഷ്യല്‍  മജിസ്‌ട്രേറ്റ്‌
കോടതിയില്‍ നല്‍കിയെ ഹരജിയെ തുടര്‍ന്നാണ് ഇപ്പോള്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ഹരജി പ്രകാരം   സി.ജെ.എമ്മിന്റെ നിര്‍ദേശപ്രകാരം കേസ് പരിഗണിച്ച എ.സി.ജെ.എം കോടതിയാണ് പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ നോര്‍ത്ത് പോലീസിനു നിര്‍ദേശം നല്‍കിയത്. എന്നാല്‍ പോലീസ് അതീവ രഹസ്യമായാണ് കേസ് കൈകാര്യം ചെയ്യുന്നത്.

കോയമ്പത്തൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയാണ് മാറാട് അഷ്‌റഫ്. മുഹമ്മദിന്റെ വെളിപ്പെടുത്തലുകള്‍ അഷ്‌റഫും പിന്നീട് പോലീസിനോട് സമ്മതിച്ചതായി
സൂചനയുണ്ട്. 1998 ല്‍ നടന്ന സംഭവമായതിനാല്‍ കേസന്വേഷണം കോഴിക്കോട്ടേക്കു തന്നെ മാറ്റിയേക്കുമെന്നാണ് അറിയുന്നത്. ബംഗളുരു സ്‌ഫോടനക്കേസില്‍ 31ാം പ്രതിയായ അബ്ദുള്‍ നാസര്‍ മഅദനി ഇപ്പോള്‍ ബംഗളുരുവിലെ പാരപ്പന അഗ്രഹാര ജയിലിലാണ്.

മഅദനിക്കെതിരെ വധശ്രമത്തിനു കേസെടുത്തുപ്രാഥമികാന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ ഈ കേസില്‍ കേരളാ പോലീസിന് മഅദനിയെ ചോദ്യം ചെയ്യേണ്ടിവരും.
 ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയമായതിനാല്‍ അതീവ ശ്രദ്ധയോടെയും രഹസ്യമായും കേസ് കൈകാര്യം ചെയ്യണമെന്നാണ് പോലീസ് ആസ്ഥാനത്തു നിന്നും നോര്‍ത്ത് പോലീസിനു ലഭിച്ചിരിക്കുന്ന നിര്‍ദേശം.

Also Read:
കുടുംബ സമേതം കൊല്ലൂരിലേക്ക് പോയ കാഞ്ഞങ്ങാട്ടെ റിട്ട. PWD സുപ്രണ്ടിന്റെ വീട്ടില്‍ കവര്‍ച

Keywords:  Kochi, Abdul-Nasar-Madani, Bangalore, Police, Case, Complaint, Ernakulam, Kozhikode, Arrest, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia