Controversy | വീണ്ടും വിവാദമോ? ഭക്ഷണം നല്‍കാന്‍ വൈകിയതിന് യുവജന കമിഷന്‍ അധ്യക്ഷ ഹോടെല്‍ ജീവനക്കാരോട് കയര്‍ത്തതായി പ്രചാരണം; ആരോപണം നിഷേധിച്ച് ചിന്താ ജെറോം

 


തിരുവനന്തപുരം: (www.kvartha.com) അടുത്തിടെ യുവജന കമിഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെതിരെ നിരവധി വിവാദങ്ങളാണ് ഉയര്‍ന്നത്. ഡോക്ടറേറ്റ്, ശമ്പള വിവാദം, റെസ്‌റ്റോറന്റിലെ താമസം എന്നിങ്ങനെയാണ് ചിന്തയ്‌ക്കെതിരെ ഉയര്‍ന്ന വിവാദം. എന്നാല്‍ ഇപ്പോള്‍ മറ്റൊരു വിവാദത്തില്‍ കൂടി യുവജന കമിഷന്‍ അധ്യക്ഷ ചാടിയെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഇക്കുറി ഭക്ഷണം വൈകിയതിന് ഹോടെല്‍ ജീവനക്കാരോട് കയര്‍ത്തെന്നാണ് പ്രചാരണം.

Controversy | വീണ്ടും വിവാദമോ? ഭക്ഷണം നല്‍കാന്‍ വൈകിയതിന് യുവജന കമിഷന്‍ അധ്യക്ഷ ഹോടെല്‍ ജീവനക്കാരോട് കയര്‍ത്തതായി പ്രചാരണം; ആരോപണം നിഷേധിച്ച് ചിന്താ ജെറോം

പ്രചരിക്കുന്ന വാര്‍ത്ത ഇങ്ങനെ:

വ്യാഴാഴ്ച രാത്രി 11.30ന് കിള്ളിപ്പാലത്തെ ഒരു ഹോടെലിലാണ് സംഭവം. ഭക്ഷണം വൈകിയത് ചിന്തയെ പ്രകോപിപ്പിക്കുകയായിരുന്നു. സിപിഎം പോളിറ്റ് ബ്യുറോ അംഗം എംഎ ബേബിയും ഭാര്യ ബെറ്റി ലൂയിസ് ബേബിയും അടക്കം എട്ടോളം പേരാണ് ഭക്ഷണം കഴിക്കാനെത്തിയത്.

ഇതിനിടെയാണ് ഭക്ഷണം എത്താന്‍ വൈകിയതിന് ചിന്ത ജീവനക്കാരെ ശകാരിച്ചത്. ശകാരം കടുത്തതോടെ ഭക്ഷണം നല്‍കില്ലെന്ന നിലപാടില്‍ ഹോടെല്‍ ജീവനക്കാര്‍ ഉറച്ചുനിന്നു. ഭക്ഷണം ഓര്‍ഡര്‍ ചെയ്താല്‍ ഉണ്ടാകാവുന്ന താമസം മാത്രമേ സംഭവിച്ചുള്ളൂ എന്നാണ് ഇതേകുറിച്ച് ഹോടെലുകാരുടെ വിശദീകരണം.

എന്നാല്‍ സംഭവം നിഷേധിച്ച് ചിന്ത ജെറോം രംഗത്തെത്തി. ഹോടെലില്‍ ഭക്ഷണം കഴിക്കാന്‍ പോയി എന്നത് സത്യമാണ്. ഞങ്ങള്‍ ഭക്ഷണം കഴിച്ചു വന്നു. അതല്ലാതെ ബാക്കി പ്രചരിക്കുന്നതെല്ലാം അസത്യമാണെന്നും ചിന്ത പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ക്കെതിരെ പരാതി നല്‍കണമോയെന്ന് പാര്‍ടി നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കുമെന്നുമാണ് വിവാദത്തോടുള്ള ചിന്തയുടെ പ്രതികരണം.

Keywords: New controversy against Chintha Jerome, yells at hotel employees for serving food late, Thiruvananthapuram, News, Food, Hotel, Controversy, Kerala, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia